തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജനേയും ടി വി രാജേഷിനേയും ഉള്‍പ്പെടെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി.ഷുക്കൂര്‍ എന്ന ബാലനെ മൃഗീയമായും പൈശാചികമായുമാണ് കൊലപ്പെടുത്തിയതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തങ്ങള്‍ വെറുതെയിരിക്കാന്‍ പോകുന്നില്ലെന്നും നിയമത്തിന്റെ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മാപ്പുകൾ കാണുക
കോടതിയില്‍ സാക്ഷികള്‍ എത്താതിരുന്നതാണ് തിരിച്ചടിയായതെന്നും സാക്ഷികള്‍ക്ക് ഭീഷണിയുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പല സാക്ഷികളും മുറ്റത്ത് വരെ വന്നിട്ട് മടങ്ങിയത് പല മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. സാക്ഷികള്‍ക്ക് ഭീഷണിയുണ്ടായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കുമറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊലപാതകക്കേസില്‍ സിപിഐഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്തും കുറ്റവിമുക്തർ. പി ജയരാജനും ടിവി രാജേഷിനുമെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല.കൊച്ചിയിലെ സിബിഐ കോടതിയാണ് വിധി പറഞ്ഞത്.
ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, 10ാം പ്രതി ദിനേശൻ, 12ാം പ്രതി ബിജുമോൻ, 14ാം പ്രതി ഇ പി രാധാകൃഷ്ണൻ, 15ാം പ്രതി ഷിജിൻ മോഹൻ, 16ാം പ്രതി കെ വി സജിത്ത്, 25ാം പ്രതി വി വി മോഹനൻ, 26ാം പ്രതി പുരുഷോത്തമൻ, 27ാം പ്രതി അജിത് കുമാർ, 28ാം പ്രതി പി പി സുരേശ എന്നിവരാണ് കുറ്റക്കാർ. സിബിഐ പ്രത്യേക കോടതി (3)ആണ് വിധി പറഞ്ഞത്. കെവി സുമേഷിനെതിരെ കൊലപാതകക്കുറ്റം നിലനില്‍ക്കും. തെളിവുകളുടെ അഭാവത്തിലാണ് 18 പ്രതികളെ കേസിൽ നിന്ന് വെറുതെവിട്ടത്.