പെറുവിൽ വൻ ഭൂകമ്പം; റിക്‌ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി

ലിമ: മദ്ധ്യ പെറുവിലെ ആൻഡീസിൽ ഭൂകമ്പം. റിക്‌ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ (ശനിയാഴ്ച 0900 ജിഎംടി) വൈകുന്നേരം 7:09നാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ജൂനിനിൽ നിന്ന് 34 കിലോമീറ്റർ (21 മൈൽ) വടക്കായി, 108 കിലോമീറ്റർ (67 മൈൽ) താഴ്ചയിലുള്ള ആൻഡീസിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പെറുവിലെ ജിയോഫിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഭൂകമ്പത്തിൽ പരിഭ്രാന്തരായ ജനങ്ങൾ വീടുകൾവിട്ട് തെരുവുകളിലേയ്ക്ക് ഓടി.

ലോകത്തിൽ ഏറ്റവും കൂടുതൽ ഭൂകമ്പങ്ങൾ സംഭവിക്കുന്ന 'റിംഗ് ഓഫ് ഫയറിൽ ' ആണ് പെറു സ്ഥിതി ചെയ്യുന്നത്. പസഫിക് ബേസിന് ചുറ്റുമുള്ള 40,000 കിലോമീറ്റർ നീണ്ടുകിടക്കുന്ന അഗ്നിപർവ്വതങ്ങളുടെയും ഫോൾട്ട് ലൈനുകളുടെയും നിരയാണ് റിംഗ് ഓഫ് ഫയർ.

കഴിഞ്ഞ ഓഗസ്റ്റിൽ ആൻഡീസിലുണ്ടായ 6.7 തീവ്രതയുള്ള ഭൂകമ്പത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, സ്കൂളുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ജൂലായിൽ, ജുനിൻ മേഖലയിൽ ഉണ്ടായ 5.5 തീവ്രതയുള്ള ഭൂകമ്പത്തിൽ ആറ് പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *