admin

സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം; അലോഷ്യസ് സേവ്യറിന് പിന്നിൽ ചില നേതാക്കൾ

തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുണ്ടായിരുന്ന ഉൾപ്പോരിന് കനംവെപ്പിച്ച് കോൺഗ്രസിൽ കുറുമുന്നണിക്ക് പടയൊരുക്കം. മുഖ്യമന്ത്രി വി.ഡി. സതീശന്റെപേരിൽ കെ.എസ്.യു. പ്രസിഡന്റ് അലോഷ്യസ് സേവ്യർ നടത്തിയ ‘സ്വതന്ത്ര പോരാട്ട’ത്തിന് ചിലനേതാക്കളുടെയും പിന്തുണയുണ്ട്. ഉമ്മൻചാണ്ടി അനുസ്മരണത്തിൽനിന്ന് സതീശൻ പുറത്തായതും പുതുപ്പള്ളിയിലെ സ്മൃതികുടീരത്തിൽ മുഖ്യമന്ത്രി ഒറ്റയ്‌ക്കെത്തിയതുമെല്ലാം ആഭ്യന്തരപ്പോരിന്റെ പ്രകടിതരൂപമാണ്. മുഖ്യമന്ത്രിക്കസേരയിൽ സതീശന് ഒരുവർഷത്തെ ആയുസ്സുമാത്രം പ്രവചിക്കുന്ന കോൺഗ്രസ് നേതാക്കളുണ്ട്. മുഖ്യമന്ത്രിയുടെ രീതിയിൽ അതൃപ്തരായ മന്ത്രിമാരുമുണ്ട്. സ്വന്തം വകുപ്പിൽ മിടുക്കനായി ഒറ്റയ്ക്കുപോകുന്ന രീതിയാണ് രമേശ് ചെന്നിത്തല സ്വീകരിച്ചിട്ടുള്ളത്. പടലപ്പിണക്കങ്ങൾ ഒഴിവാക്കാനുള്ള കണിശത കെ. മുരളീധരനും പ്രകടിപ്പിക്കുന്നുണ്ട്….

Read More

ചരിത്രം കുറിച്ച് വിക്രം 1 ഭ്രമണപഥത്തിൽ, 452 കിലോമീറ്റർ ഉയരെ

തിരുവനന്തപുരം: ആദ്യസംരംഭത്തിൽ തന്നെ ഇന്ത്യയിലെ സ്വകാര്യ റോക്കറ്റ് വിക്രം- ഒന്നിന്റെ വിജയക്കുതിപ്പ്. സ്കൈറൂട്ട് സ്പേസ് കമ്പനിയുടെ ആദ്യ റോക്കറ്റാണ് ഇന്നലെ ശ്രീഹരിക്കോട്ടെയിലെ സതീഷ് ധവാൻ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് കുതിച്ചുയർന്നത്. വിക്ഷേപണ കേന്ദ്രത്തിലുണ്ടായിരുന്ന സ്കൈറൂട്ട് സ്പേസ് സി.ഇ.ഒ പവൻകുമാർ ചന്ദനയെ നിമിഷങ്ങൾക്കുള്ളിൽ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനമറിയിച്ചു. എട്ട് മിനിറ്റോളം പ്രധാനമന്ത്രി സംസാരിച്ചു.       ദൗത്യത്തിന് സാക്ഷിയാകാൻ ഐ.എസ്.ആർ.ഒ ചെയർമാൻ വി.നാരായണൻ, മുൻചെയർമാൻമാരായ ഡോ. എസ്.സോമനാഥ്, ഡോ. കെ.രാധാകൃഷ്ണൻ, ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു…

Read More

വിദേശയാത്രകളിൽ ലഭിക്കുന്ന മദ്യം കുടിക്കുന്നവരാണോ? ശ്രദ്ധിക്കുക, പതിഞ്ഞിരിക്കുന്നത് മരണം

ലണ്ടൻ∙ വിദേശയാത്രകളിൽ പ്രാദേശികമായി ലഭിക്കുന്ന മദ്യം ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ വീണ്ടും മുന്നറിയിപ്പ് നൽകി. ലാവോസിൽ മെത്തനോൾ കലർന്ന മദ്യം കഴിച്ചതിനെ തുടർന്ന് ആറു വിദേശ വിനോദസഞ്ചാരികൾ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുന്നറിയിപ്പ് ശക്തമാക്കിയത്. 2024 നവംബറിൽ ലാവോസിലെ വിനോദസഞ്ചാര കേന്ദ്രമായ വാങ് വിയാങിൽ സൗജന്യമായി നൽകിയതായി കരുതുന്ന മദ്യഷോട്ടുകൾ കഴിച്ചതിനു പിന്നാലെ ബ്രിട്ടീഷ് പൗരയായ സിമോൺ വൈറ്റ്, രണ്ട് ഓസ്ട്രേലിയൻ യുവതികൾ, രണ്ട് ഡാനിഷ് പൗരന്മാർ, ഒരു അമേരിക്കൻ പൗരൻ എന്നിവർ മരിച്ചിരുന്നു….

Read More

ഗുരുവായൂരിലെ ക്രിമിനൽ വാഴ്ച: നടപടിയാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഗുരുവായൂർ ∙ ഗുരുവായൂർ നഗരത്തിലെ ക്രിമിനൽ വാഴ്ചയ്ക്ക് പരിഹാരമുണ്ടാക്കണമെന്ന് മന്ത്രി രമേശ് ചെന്നിത്തല സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന് നിർദേശം നൽകി. ക്ഷേത്ര നഗരത്തിൽ ക്രിമിനലകൾ തമ്പടിക്കുന്നതിനെക്കുറിച്ച് ‘മനോരമ’ നൽകിയ വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മന്ത്രി ഇടപെട്ടത്. 3 മാസത്തിനിടെ രണ്ടുകൊലപാതകങ്ങളാണ് ഇവിടെ നടന്നത്. രാവിലെ ക്ഷേത്ര ദർശനത്തിനു ശേഷം ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ മന്ത്രി കമ്മിഷണറെ വിളിച്ചു വരുത്തി വിവരങ്ങൾ തിരക്കി. അടിയന്തര നടപടിയും നിർദേശിച്ചു. ക്ഷേത്ര പരിസരത്ത് കഴിയുന്ന അശരണരായ…

Read More

അജേഷ് എന്ന ബസ്സ് ഡ്രൈവറുടെ ധീരത. പെരിയാറിലേയ്ക്ക് ചാടിയ പതിനാറുകാരിയ്ക്കു പുതുജീവൻ

പറവൂർ: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്ന് മാഞ്ഞാലി പാലത്തിൽനിന്ന് പെരിയാറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പതിനാറുകാരിക്ക് രക്ഷകനായി മാറിയ അജേഷ് എന്ന പ്രൈവറ്റ് ബസ് ഡ്രൈവർക്ക് അഭിനന്ദന പ്രവാഹം. സ്വന്തം ജീവൻ പണയം വെച്ച് പുഴയിലേക്ക് എടുത്തുചാടിയ അജേഷിന്റെ അസാമാന്യ ധീരതയിലാണ് കൗമാരക്കാരിക്ക് പുതുജീവൻ തിരിച്ചുകിട്ടിയത്. വ്യാഴാഴ്ച പകലായിരുന്നു നാടിനെ നടുക്കിയ ആത്മഹത്യാശ്രമം. മാഞ്ഞാലി പാലത്തിന് മുകളിൽ ആളുകൾ പരിഭ്രാന്തരായി ഒത്തുകൂടി നിൽക്കുന്നത് കണ്ടാണ് സർവീസ് നടത്തിക്കൊണ്ടിരുന്ന ബസ്സ് റോഡരികിൽ നിർത്തി അജേഷ് ഓടിയെത്തിയത്. പെരിയാറിന്റെ…

Read More

രാത്രി കിടക്കുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെടാറുണ്ടോ

രാത്രികാലങ്ങളിൽ അനുഭവപ്പെടുന്ന കടുത്ത ശ്വാസതടസ്സവും ചുമയും പലപ്പോഴും പലരെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്. തണുത്ത കാലാവസ്ഥയോ അലർജിയോ മാത്രമാണ് ഇതിന് കാരണമെന്ന് കരുതി പലരും ഇത് അവഗണിക്കാറുമുണ്ട്. എന്നാൽ, പുറമെയുള്ള കാരണങ്ങൾക്ക് പുറമെ നമ്മുടെ വീടിനുള്ളിലെ ചില സാധാരണ സാഹചര്യങ്ങളും ശ്വാസതടസ്സത്തിന് പ്രധാന കാരണമാകാറുണ്ടെന്നാണ് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. രാത്രിയിൽ സമാധാനപരമായ ഉറക്കം ഉറപ്പാക്കാൻ വീടിനുള്ളിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്: വീടിനുള്ളിലെ ഈർപ്പവും പൂപ്പലും (Mold and Mildew) വീടിന്റെ ചുമരുകളിലും ബാത്റൂമുകളിലും ഉണ്ടാകുന്ന ഈർപ്പവും അതിനെത്തുടർന്നുണ്ടാകുന്ന…

Read More

പഞ്ചസാരയും പുളിയും പ്ലാസ്റ്റിക് പാത്രത്തിലാണോ സൂക്ഷിക്കുന്നത്

അടുക്കളയിൽ പഞ്ചസാര, ഉപ്പ്, മുളകുപൊടി, പുളി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ പ്ലാസ്റ്റിക് പാത്രങ്ങളിലാണ് പലരും സൂക്ഷിക്കുന്നത്. സൗകര്യപ്രദവും ഭാരം കുറഞ്ഞതുമായതിനാൽ പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ എല്ലാ പ്ലാസ്റ്റിക് പാത്രങ്ങളും എല്ലാ ഭക്ഷണങ്ങൾക്കും ഒരുപോലെ സുരക്ഷിതമല്ലെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പഞ്ചസാര വരണ്ട ഭക്ഷ്യവസ്തുവായതിനാൽ നല്ല നിലവാരമുള്ള ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നത് പൊതുവെ സുരക്ഷിതമാണ്. എന്നാൽ പഴകിയതോ പൊട്ടലുകളുള്ളതോ ചൂട് ഏറ്റ് നിറംമാറിയതോ ആയ പ്ലാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം പാത്രങ്ങളിൽ കാലക്രമേണ ചെറിയ അളവിൽ…

Read More

ഇത് മലയാളത്തിന്റെ നേട്ടം’; മമ്മൂട്ടിയെ ഫോണിൽ വിളിച്ച് മന്ത്രി പി.സി.വിഷ്ണുനാഥ്

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാലാം തവണയും സ്വന്തമാക്കിയ മമ്മൂട്ടിയെ ഫോണിൽ വിളിച്ച് അനുമോദനം അറിയിച്ച് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. തന്റെയും സംസ്ഥാന സർക്കാരിന്റെയും സന്തോഷം ഫോണിലൂടെ മന്ത്രി അറിയിച്ചു. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അസാധ്യ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം.മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത് മലയാളത്തിന് മുഴുവൻ നേട്ടമാണെന്ന് മന്ത്രി പിസി വിഷ്ണുനാഥ്‌ മാധ്യമങ്ങളോട് പറഞ്ഞു. “മമ്മൂക്കയെ നേരിട്ട് വിളിച്ച് സന്തോഷം അറിയിക്കാൻ കഴിഞ്ഞു. മമ്മൂക്കയ്ക്ക് ലഭിച്ച ദേശീയ അംഗീകാരം…

Read More

കാനഡയിലെ കാട്ടുതീ; കട്ടപ്പുകയിൽ മുങ്ങി യുഎസ് നഗരങ്ങൾ

ന്യൂയോർക്ക് / ഓട്ടവ ∙ കാനഡയിൽ വ്യാപകമായ കാട്ടുതീയുടെ കനത്ത പുക വാഷിങ്ടൻ അടക്കം യുഎസിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും പടർന്നു. ന്യൂയോർക്ക്, ന്യൂജഴ്സി, പെൻസിൽവേനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ മാസ്ക്കുകൾ വിതരണം തുടങ്ങി. കഴിയുന്നതും വീട്ടിലിരിക്കാനും നിർദേശം നൽകി. പൊതുപരിപാടികൾ റദ്ദാക്കി. ഒഹായോയിൽ മേജർ ലീഗ് ബേസ്ബോൾ ടൂർണമെന്റ് മാറ്റിവച്ചു. പുക മൂടിയ അന്തരീക്ഷം ഇന്നു ന്യൂജഴ്സിയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് ഫൈനലിനെ ബാധിക്കുമോയെന്ന ആശങ്കയും ഉയർന്നു കാനഡയിലെ വനമേഖലയിൽ നൂറുകണക്കിനു സ്ഥലങ്ങളിലാണു തീ വ്യാപിച്ചത്. ഒന്റേറിയോ പ്രവിശ്യയിൽ…

Read More

സുപ്രിയ സുളെയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം, മഹാരാഷ്ട്രയിൽ രണ്ട് മന്ത്രിമാർ

മുംബൈ ∙ ശരദ് പവാറിന്റെ പാർട്ടിയെ എൻസിപി അജിത് പക്ഷത്ത് ലയിപ്പിച്ച് എൻഡിഎയുടെ ഭാഗമാക്കണമെന്ന ബിജെപി നിർദേശത്തോട് അനുകൂലമായി പ്രതികരിക്കാതെ അജിത് വിഭാഗം ദേശീയ അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ. ലയനം വഴി ശരദ് പവാറിന്റെയും മകൾ സുപ്രിയ സുളെ എംപിയുടെയും കൈകളിലേക്ക് പാർട്ടിയുടെ നിയന്ത്രണം പോകുന്ന സാഹചര്യമുണ്ടാകുമെന്നും അതിനു താൽപര്യമില്ലെന്നുമാണ് സുനേത്രയുടെയും മകനും രാജ്യസഭാംഗവുമായ പാർഥ് പവാറിന്റെയും നിലപാട്. പാർട്ടി ദേശീയ അധ്യക്ഷ പദവിയിലും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തും തുടരാൻ തന്നെ അനുവദിച്ചാൽ ഐക്യനീക്കത്തോട് വിയോജിപ്പില്ലെന്നാണ് സുനേത്ര…

Read More