പതിനാറുകാരി പീഡനത്തിനിരയായ സ്പാ സർക്കാർ ഉദ്യോഗസ്ഥന്റേത്, പ്രവർത്തിച്ചിരുന്നത് ബിനാമി ഉടമസ്ഥതതിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കോവളത്തെ സ്പായുടെ ഉടമ സർക്കാർ ജീവനക്കാരനെന്ന് റിപ്പോർട്ട്. സ്പായുടെ യഥാർത്ഥ ഉടമ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറാണെന്നും ബിനാമി ഉടസ്ഥതതയിലാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നുമാണ് സ്വകാര്യ ചാനൽ റിപ്പോർട്ടുചെയ്യുന്നത്. കേസിൽ പിടിയിലായ പൂവാർ സ്വദേശി നിശാന്തിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് നിർണായക വിവരം ലഭിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആന്ധ്രാ സ്വദേശിയായ പതിനാറുകാരിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്നാണ് കോവളത്തെ സ്‌പായിൽ വിറ്റത്. പത്തോളം സ്‌പാകൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു….

Read More

‘രാജ്യത്ത് ഭീകരവാദം അനുവദിക്കില്ല’: അഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി

റിയാദ്: ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അ‌ഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. വിദേശ ഭീകരസംഘടനയിൽ അംഗങ്ങളാവുക, സുരക്ഷാ സേനയ്ക്കും സുരക്ഷാ കേന്ദ്രങ്ങൾക്കും നേരെ തോക്കുകളും ബോംബുകളും ഉപയോഗിച്ച് ആക്രമണം എന്നിവയാണ് പ്രതികളുടെ കുറ്റങ്ങളെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാരകായുധങ്ങളും വെടിയുണ്ടകളും കൈവശം വയ്ക്കുകയും രാജ്യത്തിനകത്ത് ഭീകരവാദപ്രവർത്തനങ്ങൾ നടത്തുന്നതിനായി സാമ്പത്തിക സഹായവും മറ്റ് സൗകര്യങ്ങളും ഇവർ ചെയ്തുനൽകിയതായും കണ്ടെത്തിയിരുന്നു. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവിട്ടത്. സൗദി സുപ്രീംകോടതി വിധിച്ച…

Read More

മദ്യപിച്ച് വാഹനമോടിക്കൽ: 6199 പേർക്കെതിരെ കേസെടുത്തു, കൂടുതൽ കേസുകൾ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില്‍ 6199 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഒക്ടോബര്‍ 13 രാവിലെ 7 മണിമുതല്‍ 17 രാവിലെ 7 മണിവരെയുള്ള കാലയളവിലാണ് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്. ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പിപി. വിജയന്റെ നിര്‍ദ്ദേശപ്രകാരം സോണ്‍ ഐ.ജിമാര്‍, റെയ്ഞ്ച് ഡി.ഐ.ജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിവിധ യൂണിറ്റുകളെ സംഘടിപ്പിച്ച് സ്പെഷ്യല്‍ ഡ്രൈവ് നടത്തിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എറണാകുളം…

Read More

‘ഇത് ഭക്ഷ്യവിഷബാധയല്ല; കൊലപാതകമാണ്’: നോയിഡയിൽ ഒരു കുടുംബത്തിലെ 5 പേരുടെ മരണത്തിനു കാരണം സ്വത്ത് തർക്കം?

നോയിഡ: നഗ്ല ശ്രീ പദം ഗ്രാമത്തിലെ വീട്ടിനുള്ളിൽ ദമ്പതികളെയും അവരുടെ മൂന്ന് പ്രായപൂർത്തിയാകാത്ത മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ നടന്ന സംഭവത്തിനു കാരണം ഇവർ രാത്രിയിൽ കഴിച്ച നൂഡിൽസിൽ നിന്നുള്ള വിഷബാധയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധനയിൽ അത് ഉറപ്പിക്കാനായില്ല. എന്നാൽ, ഇപ്പോൾ ഇതു സംബന്ധിച്ച് കൊലപാതക ആരോപണം പുറത്തുവന്നിരിക്കുന്നു.

Read More

കൊൽക്കത്ത ദുർഗാപൂജാ ദുരന്തം; മരണം 19 ആയി, 10 പേർ അറസ്റ്റിൽ

കൊൽക്കത്ത: ദുർഗാപൂജാ ആഘോഷങ്ങൾക്കിടെ കൊൽക്കത്തയിലെ ശാരദാ പാർക്കിലുണ്ടായ ദുരന്തത്തിൽ മരണം 19 ആയി. മരിച്ചവരിൽ 13 സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റ 35 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് ദുർഗാപൂജാ ആഘോഷങ്ങളുടെ സംഘാടകർ ഉൾപ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Read More

സംസ്ഥാനത്തെ സ്പാകളിൽ പൊലീസിന്റെ ഓപ്പറേഷന്‍ സ്പാ: അഞ്ചുപേർ അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിലെ സ്പാകളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനോടകം അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ആകെയുള്ള 821 സ്ഥാപനങ്ങളില്‍ 586 സ്പാകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.ക്രമസമാധാന പരിപാലന വിഭാഗം എ.ഡി.ജി.പി പി.വിജയന്റെ നിര്‍ദേശാനുസരണമായിരുന്നു "ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന നടത്തിയത്. പരിശോധനയില്‍ ഏറ്റവും കൂടുതല്‍ നടപടി ഉണ്ടായത് കോഴിക്കോട് സിറ്റിയിലാണ്. ഇവിടെ 87 കേന്ദ്രങ്ങളില്‍ 70 എണ്ണത്തില്‍ റെയ്ഡ് നടത്തി. നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നാല് പേരെ അറസ്റ്റ്…

Read More

കൈക്കൂലി വിവാദം; തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: കൈക്കൂലി ആവശ്യപ്പെട്ട് പരസ്യമായി വിലപേശുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് പരിശോധന. ഭൂമി തരംമാറ്റുന്നതിനും സമീപത്തെ പുറമ്പോക്ക് ഭൂമി അനധികൃതമായി രജിസ്റ്റർ ചെയ്തു നൽകുന്നതിനുമായി പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വിജിലൻസിന്റെ നടപടി. തൃക്കണ്ണാപുരം വാർഡിലെ ഇടത് കൗൺസിലറാണ് അജിൻ.

Read More

കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

കണ്ണൂർ: കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായി. കിണവക്കൽ കപ്പാറക്കുളം സ്വദേശിനി റിംസ മെഹറിനെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് യൂണിഫോമിൽ വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടി തിരിച്ചെത്തിയില്ല.

Read More

“മരണം മുന്നിൽക്കണ്ട നിമിഷം”; സഹപൈലറ്റിന്റെ ആക്രമണത്തെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത്ത് മച്ചാർ

ദുബായ് : കഴിഞ്ഞ മാസം ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണം മരണം മുന്നിൽ കണ്ട നിമിഷമായിരുന്നുവെന്ന് ഇന്ത്യൻ പൈലറ്റ് ക്യാപ്ടൻ സ്മിത്ത് മച്ചാർ. സ്കൈ ന്യൂസ് അറേബ്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിന്റെ ടീസറിലാണ് സ്മിത്ത് മച്ചാർ താൻ നേരിട്ട അനുഭവം വിവരിച്ചത്. മരണത്തെ മുന്നിൽ കണ്ട നിമിഷത്തിൽ എന്തു ചെയ്യണമെന്ന് തിരിച്ചറിഞ്ഞതും അതിജീവനത്തിനായുള്ള ശ്രമങ്ങളും അദ്ദേഹം വിവരിച്ചു. സഹപൈലറ്റിന്റെ ആക്രമണത്തിനിടെ താൻ രക്ഷപ്പെടില്ലെന്ന് തോന്നിയ നിമിഷമുണ്ടായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു സ്മിത്തിന്റെ മറുപടി. മരിക്കുന്നതിന് മുൻപ് എന്തെങ്കിലും ചെയ്യണമെന്ന്…

Read More

തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

തൃശൂർ: കോടന്നൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേപുരയ്ക്കൽ വീട്ടിൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരെയാണ് ശനിയാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More