തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

തൃശൂർ: കോടന്നൂരിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേപുരയ്ക്കൽ വീട്ടിൽ സത്യൻ (66), ഭാര്യ കുമാരി (59) എന്നിവരെയാണ് ശനിയാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

‘നിതീഷ് കുമാറിന് വേണ്ടി ഞാൻ ഒമ്പത് പേരെ കൊലപ്പെടുത്തി’; വെളിപ്പെടുത്തലുമായി ജെഡിയു എംഎൽഎ, വിവാദം

പാട്റ്റ: ബീഹാർ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിന് വേണ്ടി ഒമ്പത് പേരെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുമായി ജെഡിയു എംഎൽഎ അനന്ത് കുമാർ സിംഗ് രംഗത്ത്. വരാനിരിക്കുന്ന നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ എതിരാളിയായ നീരജ് കുമാറിനെ മത്സരിപ്പിച്ചതിൽ പാർട്ടിയോട് അതൃപ്തിയുടെ ഭാഗമായാണ് വെളിപ്പെടുത്തൽ. വെളിപ്പെടുത്തൽ പുറത്തുവന്നതോടെ ബീഹാറിൽ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാൽ അനന്ത് കുമാറിന്റെ പരാമർശം ജെഡിയു നിഷേധിച്ചു. 'നിതീഷ് കുമാറും ഞാനും തമ്മിൽ ഒട്ടേറെ കാലത്തെ ബന്ധമുണ്ട്. അവനെ സഹായിക്കാൻ ഞാൻ ഒമ്പത്…

Read More

നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി; നാല് പ്രതികൾക്കും ജാമ്യം നിഷേധിച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ വാഹനമിടിച്ച് മൂന്ന് പേർ മരിച്ച കേസിൽ ഒന്നാം പ്രതി സുഹൈലിന്റെയും മറ്റു പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെയും ജാമ്യാപേക്ഷ തള്ളി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിൽ കഴിഞ്ഞ ദിവസം രണ്ടര മണിക്കൂറോളം നീണ്ട വാദം പൂർത്തിയായിരുന്നു.

Read More

വെള്ളം മോഷ്ടിച്ചു, പിന്നാലെ പണി കിട്ടി: രണ്ടര ലക്ഷം രൂപ പിഴയടയ്ക്കാൻ വാട്ടർ അതോറിറ്റി നോട്ടീസ്

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റിയുടെ പി ടി പി സബ്‌ ഡിവിഷന്‌ കീഴില്‍ ജലമോഷണം കണ്ടെത്തി. ആറാമട പള്ളിക്കു സമീപം തങ്കരാജ്‌ എന്ന വ്യക്തിയുടെ പേരില്‍ TMA/2721/S എന്ന ഉപഭോക്തൃ നമ്പരില്‍ എടുത്തിട്ടുള്ള കുടിവെള്ള കണക്ഷനിലാണ് വാട്ടർ അതോറിറ്റി മീറ്റർ റീഡർ നടത്തിയ പരിശോധനയിൽ ജലമോഷണം കണ്ടെത്തിയത്. കണക്ഷന്റെ മീറ്റര്‍ പോയിന്‍റിനു മുന്‍പായി അനധികൃത പൈപ്പ് ലൈൻ ബന്ധിപ്പിച്ച് കിണറ്റിനുള്ളിലേക്ക്‌ ജലം ശേഖരിക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന്‌ നോട്ടിസ്‌ നല്‍കി കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുകയുമായിരുന്നു. കണക്ഷന്‍ നിലനില്‍ക്കുന്ന കെട്ടിടത്തില്‍…

Read More

സൈനുല്‍ ആബിദ് വധക്കേസ് ; 21 പ്രതികളെയും കോടതി വെറുതേ വിട്ടു ; വിധിവന്നത് 12 വര്‍ഷത്തിന് ശേഷം

കാസര്‍ഗോഡ്: സൈനുല്‍ ആബിദ് വധക്കേസ് സില്‍ മുഴുവന്‍ പ്രതികഴെയും വെറുതേ വിട്ടു. 21 പേരെയും കാസര്‍ഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേവിട്ടു. 2014 ഡിസംബര്‍ 22 ന് നടന്ന കൊലപാതകത്തില്‍ ദൃക്‌സാക്ഷിയായ പിതാവ് നേരത്തേ തന്നെ മരണപ്പെട്ടു. 12 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രതിപ്പട്ടികയില്‍ ഒരാള്‍ മരണപ്പെട്ടതിന് ശേഷം 21 പേരായിരുന്നു വിചാരണ നേരിട്ടത്്.

Read More

നോയിഡയിൽ ദമ്പതികളും 3 കുട്ടികളും ഉൾപ്പെടെ കുടുംബത്തിലെ 5 പേർ മരിച്ചനിലയിൽ; നൂഡിൽസ് വില്ലനായി?

നോയിഡ: ഗ്രേറ്റർ നോയിഡയിലെ റാബുപുര പ്രദേശത്തുള്ള നഗ്‌ല ശ്രീ പദം ഗ്രാമത്തിലെ വസതിയിൽ ദമ്പതികളും 3 നും 11 നും ഇടയിൽ പ്രായമുള്ള അവരുടെ മൂന്ന് കുട്ടികളും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം.

Read More

‘ഞാനാണ് നിന്റെ ബോസ്’; വനിതാ ഉദ്യോഗസ്ഥയോട് തട്ടിക്കയറി ഐഎഎസ് ഉദ്യോഗസ്ഥൻ, അന്വേഷണത്തിന് ഉത്തരവ്

ശ്രീനഗർ: ഓൺലൈൻ യോഗത്തിനിടെ വനിതാ കീഴുദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ജമ്മു കാശ്‌മീർ സർക്കാർ. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്. ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് വകുപ്പ് സെക്രട്ടറി കുമാർ രാജീവ് രഞ്ജനെതിരെയാണ് നടപടി. സംരംഭകത്വവും സ്വയംതൊഴിലും പ്രോത്സാഹിപ്പിക്കുന്ന 'മിഷൻ യുവ' പദ്ധതിയുടെ അവലോകന യോഗത്തിനിടെയായിരുന്നു വിവാദ സംഭവം. യോഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായി. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എൻആർഎൽഎം) പദ്ധതിയുടെ നടത്തിപ്പുമായി…

Read More

ഭർത്താവിനെ ശ്വാസം‌മുട്ടിച്ച് കൊന്നു; കൊലപാതകം മറയ്ക്കാൻ പാമ്പിനെ ഉപയോഗിച്ചു; ഭാര്യയ്ക്കും കാമുകനും വധശിക്ഷ

മീററ്റ്: ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പാമ്പുകടിയേറ്റ് മരിച്ചതാണെന്ന് വരുത്തിതീർക്കാൻ മൃതദേഹത്തിനരികെ പാമ്പിനെ വെച്ച കേസിൽ ഭാര്യയ്ക്കും കാമുകനും മീററ്റിലെ കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചു. കേസിനെ "അപൂർവ്വങ്ങളിൽ അപൂർവ്വം" എന്നാണ് കോടതി വിശേഷിപ്പിച്ചത്. മീററ്റ് കോടതി ഒരേ കാലയളവിൽ രണ്ട് ഞെട്ടിക്കുന്ന കൊലപാതക കേസുകളിലാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ ദിവസം ‘ബ്ലൂ ഡ്രം’ കേസിലും ഇതേ കോടതി ഭാര്യയ്ക്കും ഭർത്താവിനും വധശിക്ഷ വിധിച്ചിരുന്നു.

Read More

‘വാടകയ്ക്ക് താമസിക്കുന്ന അങ്കിൾ മോശമായി തൊടുന്നു’; അദ്ധ്യാപികയോട് പീഡനവിവരം വെളിപ്പെടുത്തി ഏഴുവയസുകാരി

നാഗ്പൂർ: സ്കൂളിൽ നടത്തിയ ഗുഡ് ടച്ച്, ബാഡ് ടച്ച് ബോധവത്കരണ ക്ലാസിനിടെ താൻ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് അദ്ധ്യാപികയോട് തുറന്നുപറ‌ഞ്ഞ് ഏഴുവയസുകാരി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് അമ്മയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന 47കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വാടകയ്ക്ക് താമസിക്കുന്ന രാജേഷ് കനോജിയ എന്നയാൾ മോശമായി സ്പ‌പർശിക്കുന്നതായി കുട്ടി അദ്ധ്യാപികയോട് പറയുകയായിരുന്നു. തുട‌ർന്ന് അദ്ധ്യാപിക കുട്ടിയുടെ അമ്മയെ വിവരമറിയിച്ചു. അമ്മ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മയുടെ വീട്ടിൽ വാടകയ്ക്ക്…

Read More

ഗുരുഗ്രാമിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ: ഭാര്യയെ കൊന്ന് ജീവനൊടുക്കുമെന്ന് യുവാവിന്റെ സന്ദേശം, അന്വേഷണം

ന്യൂഡൽഹി: ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂ‌ർ സ്വദേശിയായ മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഇരുവരും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഗുരുഗ്രാം സെക്ടർ 68ലെ വാടക അപ്പാർട്ട്മെന്റിൽ വ്യാഴാഴ്ചയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഫർഹാനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അസ്ലം തൂങ്ങിമരിക്കുകയായിരുന്നെന്ന് ഗുരുഗ്രാം പൊലീസ് പറഞ്ഞു. കൊലപാതകത്തിന് മുൻപ് അസ്ലം പിതാവിന്റെയും വീട്ടുടമയുടെയും മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തി…

Read More