ട്രാഫിക് പിഴയിൽ തിരിമറി; എസ്‌ഐക്കെതിരെ വിജിലൻസ് കേസ്

കാസർകോട്: ട്രാഫിക് പിഴയിൽ തിരിമറി നടത്തിയ എസ്‌ഐക്കെതിരെ വിജിലൻസ് കേസ്. മുൻ എസ്‌ഐ അരുൺ മോഹനെതിരെയാണ് നടപടി. ട്രാഫിക് പിഴയായി പിരിച്ച 2.96 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ ജോലി ചെയ്ത കാലത്തെ ക്രമക്കേടിലാണ് കേസെടുത്തത്. പിഴയടച്ചിട്ടും ഇ-ചെലാനിൽ അരുൺ കുടിശിക രേഖപ്പെടുത്തിയെന്ന് കണ്ടെത്തിയിരുന്നു. അരുണിന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More

മാസപ്പടി ഹവാല കേസ്: പിണറായിക്കും റിയാസിനും എതിരായ ഇ‌ഡി അന്വേഷണം ദുബായിലേക്ക്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസും പ്രതിയായ മാസപ്പടി ഹവാല കേസിൽ ഇഡി അന്വേഷണം ദുബായിലേക്ക്. വിദേശത്തേയ്ക്ക് ഹവാല വഴി പണം കടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നീക്കം. ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് തെളിവ് ശേഖരിക്കാനാവശ്യപ്പെട്ട് നൽകുന്ന ഡോക്യുമെന്റായ ലെറ്റേഴ്സ് റോഗേറ്ററി കൈമാറും. കൊച്ചി പിഎംഎൽഎ കോടതിയിൽ നിന്ന് അനുമതി തേടിയ ശേഷം ഇഡി ചോദ്യങ്ങൾ തയ്യാറാക്കുമെന്നാണ് വിവരം. കോടതിയുടെ അനുമതി ലഭിച്ചതിന് ശേഷം ഇതുമായി ബന്ധപ്പെട്ട കത്ത്…

Read More

നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണം; സുപ്രീംകോടതി

ന്യൂഡല്‍ഹി: ലൈംഗികവിദ്യാഭ്യാസത്തിന്റെയും ഡിജിറ്റല്‍ സുരക്ഷാ പാഠ്യപദ്ധതിയുടെയും ഭാഗമായി, സ്വന്തം ശരീരത്തെക്കുറിച്ചും നല്ലതും മോശവുമായ സ്പര്‍ശത്തെക്കുറിച്ചും കുട്ടികളെ പഠിപ്പിക്കണമെന്ന് സുപ്രീംകോടതി. ക്ലാസ്മുറി, ഹോസ്റ്റല്‍, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ബാലസുരക്ഷാ ഹെല്‍പ് ലൈന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ചൂഷണം ചെയ്യപ്പെടുന്നതായോ ഓണ്‍ലൈന്‍ കുറ്റകൃതങ്ങളെ കുറിച്ചോ കുട്ടികള്‍ അറിയിച്ചാല്‍ ഉചിതമായി പ്രതികരിക്കാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

Read More

നെന്മാറ ഇരട്ടക്കാെലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി, സർക്കാർ ജോലി ഉറപ്പുനൽകി

തിരുവനന്തപുരം: നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കളെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ വസതിയിൽവച്ചായിരുന്നു കൂടികാഴ്ച. കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അഖില, അതുല്യ എന്നിവരെയാണ് ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ടത്. കോടതി വിധിപ്രകാരം മൂത്തമകൾ അഖിലയ്ക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'കോടതി വിധിപ്രകാരം മകൾ അഖിലയ്ക്ക് സർക്കാർ ജോലി ഉറപ്പാക്കും. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. മാതാപിതാക്കളുടെ സംരക്ഷണം നഷ്ടപ്പെട്ട കുട്ടികളുടെ ഭാവിയെക്കരുതി…

Read More

കോവളത്ത് 16 കാരിക്ക് പീഡനം ; അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു ; സ്പാകളില്‍ പോലീസ് പരിശോധനയും

തിരുവനന്തപുരം: കോവളത്ത് 16 കാരിയെ സ്പായില്‍ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ അന്വേഷണത്തിന് എസ്‌ഐടി രൂപീകരിച്ചു. പിന്നില്‍ അന്തര്‍സംസ്ഥാന സെക്‌സ് റാക്കറ്റിന്റെ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്.

Read More

ചൈനീസ് ഇന്റലിജൻസ് പ്രവർത്തകരുമായി ബന്ധം,​ രാജ്യത്തെ തന്ത്രപ്രധാന വിവരങ്ങൾ പങ്കുവച്ചു; സൈനികന്റെ ഭാര്യയ്‌ക്കെതിരെ കേസ്

ന്യൂഡൽഹി: ചൈനയുമായി ബന്ധമുള്ള വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്കായി ജോലി ചെയ്യുന്നതായി സംശയിക്കുന്ന വ്യക്തികൾക്ക് രാജ്യത്തെ തന്ത്രപ്രധാന വിവരങ്ങൾ പങ്കുവച്ചതിന് ജമ്മു കാശ്മീരിൽ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തെലങ്കാന സ്വദേശിയായ യുവതിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എഐ ടൂളുകൾ ഉപയോഗിച്ചാണ് യുവതി ചൈനയ്ക്ക് വിവരങ്ങൾ ചോർത്തിയതെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക രഹസ്യ നിയമം, ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. 2023ൽ ഐക്യരാഷ്ട്രസഭയിൽ ഐ.ടി. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ യുവതി ഇപ്പോൾ…

Read More

മുംബൈ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ അപരിചിതരുടെ വെടിവെപ്പ്; നടൻ അത്ഭുതകരമായി രക്ഷപെട്ടു

മുംബൈ: ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹു പ്രദേശത്ത് വെച്ച് ബോലിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ അപരിചിതരായ വ്യക്തികൾ വെടിവെച്ചതായി പോലീസ് അറിയിച്ചു. എന്നാൽ പരിക്കേൽക്കാതെ അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.

Read More

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശം; യൂട്യൂബർ മുന്താസ് അബ്ദുൽ സലാം അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ മുന്താസ് അബ്ദുൽ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരമാണ് നടപടി.

Read More

“കേരളത്തിൽ ആത്മഹത്യ വർധിക്കുന്നു”; 10 വർഷത്തിനിടെയുണ്ടായത് ലക്ഷത്തിനടുത്ത്, കൂടുതലും പുരുഷന്മാർ

ആലപ്പുഴ: ആഭ്യന്തരവകുപ്പു പുറത്തുവിട്ട കണക്കു പ്രകാരം പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 96,809 പേർ. 2016 മുതൽ 2026 ജൂൺവരെയുള്ള കണക്കാണിത്.  മരിച്ചവരിൽ 75,689 പേരും പുരുഷന്മാരാണ്. ഇക്കാലയള വിൽ 21,109 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പ്പെട്ട 11 പേരും ജീവനൊടുക്കി. 2015-ൽ 7,598 പേർ ആത്മഹത്യചെയ്തപ്പോൾ 2025-ൽ അത് 10,480 ആയി.

Read More

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. മഹാദേവികാട് താമസിക്കുന്ന രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷിന്റെ മൊഴി. ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു.

Read More