16 മണിക്കൂർ യാത്രയ്ക്ക് 2684 രൂപ, ഒപ്പം ഭക്ഷണവും; ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പർ നവംബർ മൂന്നിന് ട്രാക്കിൽ

ബംഗളൂരു: കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഏറ്റവും മികച്ച ഓപ്ഷനാകാൻ പോകുകയാണ് ബംഗളൂരു-മുംബയ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ. നവംബർ ഒന്നിന് രാവിലെ 10:30ന് ബംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. നവംബർ 3ന് ആണ് യാത്രക്കാർക്കായുള്ള ആദ്യ സർവീസ് ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിൽ ആദ്യമായി സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ താൽക്കാലിക സമയപ്പട്ടികയും ടിക്കറ്റ് നിരക്കും പുറത്തുവന്നു. ബംഗളൂരു-മുംബയ് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ…

Read More

ഹൂതികളുടെ ആക്രമണം; നവംബർ 14 വരെ റിയാദ് , ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവിസ് റദ്ദാക്കി ഇൻഡിഗോ

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നവംബർ 14 വരെ നീട്ടിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നീ വിമാനത്താവളങ്ങളിലേക്കും അവിടെ നിന്നുമുള്ള സർവീസുകൾക്കുമാണ് ഈ നിയന്ത്രണം ബാധകമാകുന്നത്. ഇൻഡിഗോയുടെ വാർത്താക്കുറിപ്പ് റിയാദിലെ ഇന്ത്യൻ എംബസിയും തങ്ങളുടെ ഔദ്യോഗിക പേജിൽ പങ്കുവെച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. സർവീസ് റദ്ദാക്കൽ ബാധിക്കുന്ന യാത്രക്കാരെ ബുക്കിംഗ് വേളയിൽ നൽകിയിട്ടുള്ള ഫോൺ നമ്പർ വഴി നേരിട്ട് വിവരമറിയിക്കും. യാത്ര മുടങ്ങിയവർക്ക്…

Read More

നേപ്പാളിലെ ലൊബുഞ്ചേ പർവ്വതത്തിൽ മലയാളി പർവതാരോഹക കുടുങ്ങി; സഹായം തേടി വീഡിയോ, കേന്ദ്രം ഇടപെടണമെന്ന് കുടുംബം

തിരുവനന്തപുരം: ട്രക്കിങ്ങിനിടെ പർവ്വതാരോഹക കുടുങ്ങി എന്ന് കുടുംബം. തിരുവല്ല മഞ്ഞാടി സ്വദേശി സീന സാറ മജ്നുവാണ് (41) നേപ്പാളിലെ ലൊബുഞ്ചേ പർവ്വതത്തിൽ കുടുങ്ങിയത്. ഇറങ്ങിവരുംവഴി വീണു പോയതായി സീന തന്നെ സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കേന്ദ്ര ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഇന്നലെയാണ് സീന ഒടുവിൽ കുടുംബവുമായി ബന്ധപ്പെടുന്നത്.കഴിഞ്ഞ ദിവസം നേപ്പാളിൽ പോയതാണ്. മിഷൻ പൂര്‍ത്തിയാക്കി ഇറങ്ങിവരുംവഴിയാണ് അപകടമുണ്ടായത് എന്നാണ് അവര്‍ വീഡിയോയിൽ പറയുന്നത്. കുടുംബത്തിനും കൂടുതൽ കാര്യങ്ങള്‍ അറിയില്ല. ഇന്നലെ ഫോണിൽ വിളിച്ചതായി ഭര്‍ത്താവ് പറയുന്നു….

Read More

ഇടുക്കി അണക്കെട്ടിനടിയിൽ ഉറങ്ങുന്ന ഒരു ഗ്രാമം; വെള്ളം താഴുമ്പോൾ പുറത്തുവരുന്ന ‘വൈരമണിയുടെ’ കഥ

ഒരു കാലത്ത് രണ്ടായിരത്തിലേറെ കുടുംബങ്ങൾ ജീവിച്ചിരുന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. വീടുകളും കൃഷിയിടങ്ങളും പള്ളിയും വിദ്യാലയവുമുണ്ടായിരുന്ന ഗ്രാമം. ഇന്ന് ഇടുക്കി അണക്കെട്ടിലെ വെള്ളം താഴുമ്പോൾ അവശേഷിപ്പുകളായി പുറത്തുവരുന്ന വൈരമണി എന്ന ഗ്രാമത്തിന്റെ കഥ എന്താണ്?​ ഒരു കാലത്ത് കൃഷിയും ചെറുകിയ വ്യാപാരവും ആരാധനാലയങ്ങളും വിദ്യാലയവുമെല്ലാം ചേർന്ന് സജീവമായിരുന്ന ജനവാസകേന്ദ്രമായിരുന്നു വൈരമണി. തൊടുപുഴയിൽനിന്ന് കട്ടപ്പനയിലേക്കുള്ള യാത്രയിൽ പ്രധാന ഇടത്താവളമായിരുന്ന ഈ ഗ്രാമം ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് രൂപപ്പെട്ടതോടെ ചരിത്രമായി മാറുകയായിരുന്നു. ഇന്ന് ജലനിരപ്പ് താഴുന്ന സമയങ്ങളിൽ…

Read More

ഭക്ഷണം മാത്രമല്ല, ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇനി എന്തും ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം ; പുതിയ പദ്ധതിയുമായി റെയില്‍വേ

ട്രെയിന്‍ യാത്രയ്‌ക്കിടെ അത്യാവശ്യ സാധനങ്ങൾ വീട്ടിൽ വെച്ച് മറന്നാലും ഇനി വിഷമിക്കേണ്ടതില്ല! യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ ട്രെയിനിലെയോ അല്ലെങ്കില്‍ സ്റ്റേഷനുകളിലെ പ്രത്യേക കിയോസ്‌കുകളിലോ എത്തിച്ചുനല്‍കാന്‍ സതേണ്‍ റെയില്‍വേ പദ്ധതിയിടുന്നു. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകൾ വഴി നിലവിൽ ലഭ്യമാകുന്ന ഭക്ഷണ ഡെലിവറിക്ക് പുറമെയാണ് ഇ-കൊമേഴ്സ്, ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളുമായി സഹകരിച്ച് നിത്യോപയോഗ സാധനങ്ങൾ കൂടി യാത്രക്കാരിലേക്ക് എത്തിക്കാൻ റെയിൽവേ പദ്ധതിയിടുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം ജങ്ഷന്‍, കായംകുളം ജങ്ഷന്‍, ചെങ്ങന്നൂര്‍, കോട്ടയം, ആലപ്പുഴ, എറണാകുളം ടൗണ്‍,…

Read More

കക്കാടംപൊയിലിൽ ജീപ്പ് താഴ്‌ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു,​ ഏഴ് പേ‌ർക്ക് പരിക്ക്

കോഴിക്കോട് : കക്കാടംപൊയിലിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു . കോഴിക്കോട് മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കൂടരഞ്ഞി കക്കാടംപൊയിൽ റൂട്ടിലാണ് അപകടം നടന്നത്. കക്കാടംപൊയിൽ കാണാനെത്തിയ സംഘം സഞ്ചരിച്ച ഓപ്പൺ ജീപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ ഏഴുപേരിൽ 5 പേരുടെ നില ഗുരുതരമാണ്. രണ്ടുപേർക്ക് സാരമായ പരിക്കുകളുണ്ട്. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഹൂതികളുടെ ആക്രമണത്തിന് അയവില്ല, ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാനസർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി

റിയാദ്: വിമാനത്താവളങ്ങൾക്കും ഊർജ, ഇന്ധനവിതരണ സംവിധാനങ്ങൾക്കും നേരേ ഹൂതികൾ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കുന്നത് ഇന്ത്യൻ വിമാനകമ്പനികൾ തുടരുന്നു. ഇൻഡിഗോ റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 31 വരെയും ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെയും റദ്ദാക്കി. ജിദ്ദയിലേക്കും അവിടെനിന്നുമുള്ള വിമാന സർവീസുകളുടെ റദ്ദാക്കൽ നവംബർ 10 വരെയും റിയാദിലേക്കും അവിടെനിന്നുമുള്ള സർവീസുകളുടേത് നവംബർ 30 വരെയും ആകാശ എയർ നീട്ടിയിട്ടുണ്ട്.എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‌പ്രസും പ്രധാന സൗദി…

Read More

പ്രവാസികൾക്ക് തിരിച്ചടി; സൗദിയിലേക്ക് വിമാന ടിക്കറ്റിന് ഒരു ലക്ഷം ,​ കണക്ടിംഗ് ഫ്ലൈറ്റിനും ചെലവേറും

മ​ല​പ്പു​റം​:​ ​സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ ​തു​ട​ർ​ന്ന് ​സൗ​ദി​യി​ലേ​ക്കു​ള്ള​ ​വി​മാ​ന​ ​സ​ർ​വീ​സ് ​വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ​ ​പ്ര​വാ​സി​ക​ൾ​ ​പ്ര​തി​സ​ന്ധി​യി​ൽ.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്കു​ള്ള​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​ല​ക്ഷം​ ​രൂ​പ​ ​ക​ട​ന്നു.​ ​സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് ​മു​മ്പ് ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്ക് 15,​​000​ ​രൂ​പ​യ്ക്കും​ ​ടി​ക്ക​റ്റ് ​ല​ഭി​ച്ചി​രു​ന്നു.​ ​ക​ണ​ക്ടിം​ഗ് ​സ​ർ​വീ​സു​ക​ളി​ലെ​ ​നി​ര​ക്ക് ​കു​തി​ച്ചു​യ​ർ​ന്ന​ത് ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​ക്കി. കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്ക് ​സൗ​ദി​യ​ ​എ​യ​ർ​ലൈ​ൻ​സി​ന്റെ​ ​നേ​രി​ട്ടു​ള്ള​ ​സ​ർ​വീ​സി​ൽ​ ​ഇ​ക്ക​ണോ​മി​ ​ടി​ക്ക​റ്റി​ന് 67,000​ ​രൂ​പ​യോ​ള​മാ​ണ് ​നി​ര​ക്ക്.​ ​അ​തും​ ​വ​ള​രെ​ ​പ​രി​മി​തം.​ ​ഫ്ല​ക്സി​ ​സം​വി​ധാ​ന​മാ​യ​തി​നാ​ൽ​ ​നി​ര​ക്ക് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​ക​ട​ക്കും. നേ​രി​ട്ടു​ള്ള​…

Read More

കേന്ദ്രത്തിന്റെ പുതിയ തീരുമാനം,​ കേരളത്തിലടക്കം മൂന്നുലക്ഷം തൊഴിലവസരങ്ങൾ: ‘ക്രൂസ് ഭാരത് മിഷൻ’ അടുത്ത ഏപ്രിലിൽ

കൊച്ചി: മുംബയ്, കൊച്ചി തുറമുഖങ്ങളിൽ ഒതുങ്ങിയിരുന്ന രാജ്യാന്തര കപ്പൽ ടൂറിസത്തെ വിഴിഞ്ഞമടക്കം 10 തുറമുഖങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതോടെ മൂന്നുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര വാഗ്ദാനം. കേന്ദ്രത്തിന്റെ ജല ടൂറിസം പദ്ധതിയായ 'ക്രൂസ് ഭാരത് മിഷൻ" അടുത്ത ഏപ്രിലിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതോടെയാണിത്. 2029ൽ മൂന്നാം ഘട്ടം പൂർത്തിയാകുമ്പോഴേക്കും ഈ ലക്ഷ്യം കൈവരിക്കുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഗോവ, ചെന്നൈ, ന്യൂ മംഗലാപുരം തുറമുഖങ്ങളും ശൃംഖലയിൽ ഉൾപ്പെട്ടു. വിഴിഞ്ഞം ക്രൂസ് ടെർമിനലിനായി മിഷൻ സമുദ്ര‌യിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരും പദ്ധതി സമർപ്പിച്ചിട്ടുണ്ട്….

Read More

കൊല്ലം- ചെങ്കോട്ട പാതയിൽ ഇന്ന് മുതൽ വിസ്റ്റഡാം കോച്ച്; പ്രകൃതി ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം

കൊല്ലം: കൊല്ലം​ ചെങ്കോട്ട റെയിൽപാതയിലൂടെ കേരളത്തിന് ആദ്യമായി അനുവദിച്ച വിസ്റ്റാഡോം കോച്ചിന്റെ സർവ്വീസ് ഇന്നാരംഭിക്കും. വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച മധുര ​ ഗുരുവായൂർ എക്‌സ്‌പ്രസ് (ട്രെയിൻ നം. 16327) ഇന്ന് രാവിലെ 11.35 ന് മധുര ജംഗ്ഷനിൽ നിന്ന് പുറപ്പെടും. കേരള അതിർത്തിയായ ചെങ്കോട്ടയിൽ ട്രെയിൻ 2.30ന് എത്തിച്ചേരും. 2.45 ന് ചെങ്കോട്ടയിൽ നിന്നാരംഭിക്കുന്ന യാത്ര 3.09 ന് ഭഗവതിപുരം, 3.29 ന് ആര്യങ്കാവ്, 3.41 ന് ന്യു ആര്യങ്കാവ്, 3.49 ന് ഇടപ്പാളയം, 3.57 ന്…

Read More