കള്ളുഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി വിലക്കിയ ചട്ടം ഭരണഘടനാ വിരുദ്ധം; വകുപ്പ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കള്ളുഷാപ്പുകളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് വിലക്കിയ ചട്ടം റദ്ദാക്കി കേരള ഹൈക്കോടതി. കേരള അബ്കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37)-ാം വകുപ്പാണ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതി റദ്ദാക്കിയത്. തൃശൂർ സ്വദേശിനി സോഫി സമർപ്പിച്ച ഹർജിയിലാണ് നടപടി. 2024ൽ കള്ളുഷാപ്പ് ജീവനക്കാരനായ ഭർത്താവ് മരിച്ചതിനെ തുടർന്ന് സോഫി ആശ്രിത നിയമനത്തിന് അപേക്ഷിച്ചെങ്കിലും ചട്ടം ചൂണ്ടിക്കാട്ടി ജോലി നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് തമ്പാൻ മുഖേന അവർ ഹൈക്കോടതിയെ സമീപിച്ചത്. സ്ത്രീകളെ ചൂഷണത്തിൽനിന്നും ജോലിസ്ഥലത്തെ ഉപദ്രവങ്ങളിൽനിന്നും…