കേരള തീരത്തിന് മുകളിൽ ന്യൂനമർദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ന്യൂനമർദ്ദവുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്‌നാട് തീരം വരെ ന്യൂനമർദ്ദ പാത്തി ട്രഫ് സ്ഥിതിചെയ്യുന്നു. മദ്ധ്യ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഇന്ന് (ഒക്ടോബർ 25) അതിതീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാനും ഇത് ഒക്ടോബർ 26ന് രാവിലെ മദ്ധ്യബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മദ്ധ്യപടിഞ്ഞാറൻ ബംഗാൾ…