‘സമ്പത്തില്‍ വന്‍ കുതിപ്പ് ’ഒറ്റ ദിവസം 8.5 ബില്യൺ ഡോളർ നേട്ടം; ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ ഇനി മുകേഷ് അംബാനി

ന്യൂഡൽഹി: ഒറ്റ ദിവസം കൊണ്ട് സമ്പത്തിൽ 8.5 ബില്യൺ ഡോളറിന്റെ വർധനവ് വന്ന തോടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. ഫോർബ്സിന്റെ കണക്കുകൾ പ്രകാരം നവംബർ രണ്ടിനാണ് അംബാനിയുടെ സമ്പത്തിൽ വലിയ വർധനയുണ്ടായത്. ഫോര്‍ബ്‌സിന്റെ റിയല്‍ ടൈം ബില്യണയേഴ്‌സ് പട്ടിക പ്രകാരം അംബാനിയുടെ ആസ്തി 10.5 ശതമാനം വര്‍ധിച്ച് 8.52 ലക്ഷം കോടി രൂപയായി. ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി 22-ാം സ്ഥാനത്താണ്. 84 ബില്യന്‍ ഡോളര്‍…

Read More

സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; അന്ത്യം 88-ാം വയസ്സിൽ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റും മർകസ് സ്ഥാപനങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു. 88 വയസ്സായിരുന്നു. വൈകിട്ട് 5.20ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മഹല്ലുകളുടെ ഖാളിയായിരുന്ന അദ്ദേഹം സുന്നി വിദ്യാഭ്യാസ ബോർഡ്, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. 1938ൽ കേരളത്തിലെ പ്രമുഖ സയ്യിദ് കുടുംബമായ ബാഫഖി തറവാട്ടിൽ സയ്യിദ് അഹ്‌മദ് ബാഫഖിയുടെയും ശരീഫ നഫീസ ബീവിയുടെയും മകനായാണ് ജനനം. കൊയിലാണ്ടിയിലെ മാപ്പിള സ്കൂളിലായിരുന്നു…

Read More

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിച്ചു ;പുതിയ തീരുമാനം ഉടൻ അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: കെ-ടെറ്റ്യോ ഗ്യതയില്ലാത്ത അധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും തടഞ്ഞുകൊണ്ട് പുറപ്പെടുവിച്ച വിവാദ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കെ-ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരുടെ പ്രൊമോഷനും പുതിയ നിയമനാംഗീകാരവും തടയുന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകൾ അടങ്ങിയ സർക്കുലറായിരുന്നു കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നത്. ഇന്നലെയായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. എയ്ഡഡ് സ്‌കൂളുകളില്‍ 2025 സെപ്റ്റംബര്‍ ഒന്നിനോ അതിനുശേഷമോ കെ-ടെറ്റ് യോഗ്യതയില്ലാതെ നിയമിക്കപ്പെട്ട അധ്യാപകരെ പുറത്താക്കാനും, യോഗ്യതയില്ലാതെ പ്രൊമോഷന്‍ ലഭിച്ചവരെ യാതൊരു കാലതാമസവുമില്ലാതെ മാതൃ തസ്തികയിലേക്ക് റിവേര്‍ട്ട് ചെയ്യാനും…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം, അർണാബിന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി ഐഎംഡി

അമരാവതി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം 'മുരശ്' ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ രണ്ടോടെ ഇത് കൂടുതൽ കരുത്താർജിച്ച് തീവ്ര ചുഴലിക്കാറ്റായി മാറും. തുടർന്ന് നവംബർ മൂന്നിന് രാവിലെ തെക്കൻ ആന്ധ്രാപ്രദേശിലെ നെല്ലൂരിനും നർസാപുരിനും ഇടയിൽ  കരതൊടുമെന്നാണ് കണക്കാക്കുന്നത്. കരതൊടുമ്പോൾ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലെ തീരപ്രദേശങ്ങളിലും റായലസീമയിലും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏലൂരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ, ഗുണ്ടൂർ, നെല്ലൂർ, തിരുപ്പതി…

Read More

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു; തത്സമയ വിപണിയിൽ നിന്ന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ നാളെ മുതൽ ലോഡ് ഷെഡ്ഡിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നാളെ മുതൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കും. തത്സമയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഇന്ന് മുതൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭ്യതയും നിലയ്ക്കും. എന്നാൽ അവധി ദിവസമായതിനാൽ വൈദ്യുതി ഉപഭോഗം കുറയുമെന്ന പ്രതീക്ഷയിലാണ് ബോർഡ്. കഴിഞ്ഞ മാസം പീക്ക് സമയങ്ങളിൽ 850 മെഗാവാട്ട് വരെ അധിക വൈദ്യുതി ലഭിച്ചത് ആശ്വാസമായിരുന്നു. ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ വൈദ്യുതി ഉപഭോഗം കുറയുകയും ഉത്പാദനം…

Read More

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ന്യായീകരിച്ചു; സാക്കിർ നായിക്കിനെതിരെ വിമർശനം

ക്വാല ലമ്പുർ: അഫ്‌ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ ന്യായികരിച്ച് വിവാദ ഇസ്‌ലാമിക പ്രഭാഷകൻ സാക്കിർ നായിക്. പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസം താലിബാൻ നിരോധിച്ചിട്ടില്ലെന്നും സുരക്ഷിതമായ സാഹചര്യം ഒരുക്കുന്നത് വരെ മാറ്റിവച്ചിരിക്കുകയാണെന്നാണ് സാക്കിറിന്റെ വാദം. മനുഷ്യാവകാശ സംഘടനകൾ അടക്കം നിരവധി പേരാണ് ഇയാളുടെ ന്യായികരണത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയിലായിരുന്നു സാക്കിറിന്റെ വിവാദ പരാമർശങ്ങൾ. അഫ്‌ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചാണ് അവതരിപ്പിക്കുന്നതെന്നായിരുന്നു ആരോപണം. മാദ്ധ്യമങ്ങളിൽ വരുന്ന എല്ലാ കാര്യങ്ങളും…

Read More

കെ ടെറ്റ് ഇല്ലാത്ത എയ്‌ഡഡ് സ്‌കൂൾ അദ്ധ്യാപകരെ പുറത്താക്കും,​ സ്ഥാനക്കയറ്റം റദ്ദാക്കും

തിരുവനന്തപുരം: 2025 സെപ്റ്റംബർ 1 മുതൽ കെ ടെറ്റ് ഇല്ലാതെ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപകരേയും പുറത്താക്കാൻ സർക്കാർ ഉത്തരവ്. സെപ്റ്റംബർ 1 മുതൽ കെ ടെറ്റ് ഇല്ലാതെ പ്രമോഷൻ നൽകിയ അദ്ധ്യാപകരെ പഴയ തസ്തികയിലേക്ക് തരംതാഴ്ത്താനും സ്‌കൂൾ മാനേജർമാർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. 2025 സെപ്റ്റംബർ 1ന് സുപീംകോടതി പുറപ്പെടുവിച്ച വിധിയുടെയും അനുബന്ധ അപ്പീലുകളിലുള്ള വിധികളുടെയും അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ.വിജയൻ പുറപ്പെടുവിച്ച സർക്കുലറിലാണ് അദ്ധ്യാപകരെ പിരിച്ചുവിടാൻ നിർദ്ദേശിച്ചിട്ടുള്ളത്. കെ…

Read More

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: ആന്ധ്രയിലും പുതുച്ചേരിയിലും വീണ്ടും ചുഴലിക്കാറ്റ് ഭീഷണി

ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കൻ മേഖലയിൽ രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത ഏതാനുമ മണിക്കൂറുകൾക്കുള്ളിൽ തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമ‌ർദ്ദത്തിന്റെ സ്വാധീനത്താൽ നവംബർ ഒന്നിന് ആന്ധ്ര പ്രദേശിലെ തീരദേശ മേഖലകളിലും പുതുച്ചേരിയിലെ യാനാമിലും ചുഴലിക്കാറ്റിനുള്ള സാദ്ധ്യതയുണ്ട്. ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങി നവംബർ രണ്ടിന് വൈകിട്ടോടെ ആന്ധ്രപ്രദേശ് തീരത്തിന് സമീപമുള്ള പടിഞ്ഞാറൻ മദ്ധ്യ മദ്ധ്യ,​ ബംഗാൾ ഉൾക്കടലിൽ എത്തും. ന്യൂനമർദ്ദത്തിന്റെ…

Read More

ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള വീണ്ടും വിവാഹിതനായി; വധു പ്രശസ്‌ത മാദ്ധ്യമപ്രവർത്തക നിധി റസ്‌ദാൻ

ശ്രീനഗർ: ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ളയും പ്രശസ്ത മാദ്ധ്യമപ്രവർത്തക നിധി റസ്‌ദാനും വിവാഹിതരായി. വിവാഹചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. 'ഇന്നലെ ഒരു പുതിയ യാത്ര ആരംഭിച്ചു' എന്ന കുറിപ്പോടെയാണ് ഒമർ അബ്ദുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 'ഇറ്റ് ഈസ് ‌ഡൺ ബ്രോ' എന്നുകുറിച്ചുകൊണ്ട് നിധിയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമായിരുന്നു വിവാഹം. ശ്രീനഗറിലും ന്യൂഡൽഹിയിലും നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തതെന്നാണ് വിവരം. ദമ്പതികൾ ഒത്തുതീർപ്പിലെത്തിയതിനെത്തുടർന്ന് ഈ വർഷം ജൂലായിൽ സുപ്രീം കോടതി…

Read More

തമിഴ്നാട്ടിൽ സർക്കാർ ജോലി അപേക്ഷാ പ്രായപരിധിയിൽ അഞ്ച് വർഷം ഇളവ്; ഉത്തരവിറക്കി മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ ജോലികൾക്ക് അപേക്ഷിക്കുന്നവരുടെ ഉയർന്ന പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. അടുത്ത അഞ്ച് വർഷത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഉദ്യോഗാർഥികളുടെ നിവേദനങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ഒക്ടോബർ 30 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു. ഗ്രൂപ്പ് I സർവീസുകളിൽ ജനറൽ വിഭാഗത്തിന്റെ ഉയർന്ന പ്രായപരിധി 32ൽ നിന്ന് 37 ആയും സംവരണ വിഭാഗങ്ങളുടേത് 37ൽ നിന്ന് 42 ആയും ഉയർത്തി. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്ക് ജനറൽ വിഭാഗത്തിൽ…

Read More