പി.പി. ദിവ്യയ്ക്ക് എതിരേ അന്വേഷണം ; അന്വേഷണത്തില്‍ നിന്നും കണ്ണൂര്‍ വിജിലന്‍സിനെ ഒഴിവാക്കി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഐഎമ്മിന്റെ വനിതാനേതാവുമായ പി.പി. ദിവ്യയ്ക്ക് എതിരേയുള്ള ആരോപണത്തില്‍ അന്വേഷണം. വിജിലന്‍സ് ഉത്തരമേഖലാ എസ്പിയ്ക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തില്‍ നിന്നും കണ്ണൂര്‍ വിജിലന്‍സിനെ ഒഴിവാക്കി. എഫ്.ഐ.ആര്‍. ഇടാതെ പ്രാഥമികാന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും കേസ് എടുക്കുക. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി. ദിവ്യ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി കേരള സര്‍ക്കാര്‍ നേരത്തേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന കാലത്ത് ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെയും…

Read More

വൈദേകം ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദം ; മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു ഇ.പി. ജയരാജന്‍

കണ്ണൂര്‍: വൈദേകം ആയുര്‍വേദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദങ്ങളില്‍ നിയമനടപടികളുമായി ഇ.പി. ജയരാജന്‍. റിസോര്‍ട്ട് നിക്ഷേപ ആരോപണങ്ങള്‍ ഉന്നയിച്ച ആള്‍ക്കും വാര്‍ത്ത പുറത്തുവിട്ട മാധ്യമത്തിനും എതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിയമനടപടി. പരസ്യമായി മാപ്പു പറയണമെന്നും വക്കീല്‍നോട്ടീസില്‍ പറയുന്നു. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതിന് സഹോദരിയുടെ മകന്‍ ഇ.പി. ശ്യാംജിത്തിനും വാര്‍ത്ത നല്‍കിയ ചാനലിനും എതിരെയാണ് നടപടി. സി.എം.ആര്‍.എല്‍ എം.ഡിയുടെ പണമാണ് ഇ.പി. ജയരാജന്റെ ഭാര്യ പി.കെ….

Read More

അരിയില്‍ ഷുക്കൂര്‍ വധക്കേസ് : നവംബര്‍ 12 ന് ശിക്ഷ വിധിക്കും

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ശിക്ഷാവിധി നവം 12 ന് നടക്കും . എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്. എം.എസ്.എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ അബ്ദുള്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20 നായിരുന്നു കൊലപ്പെടുത്തിയത്. 33 പ്രതികളുള്ള കേസില്‍ 32 ാം പ്രതിയാണ് സിപിഐഎം നേതാവ് പി. ജയരാജന്‍. 33 ാം പ്രതിയാണ് ടി.വി. രാജേഷ്. തളിപ്പറമ്പിന് സമീപം ചുള്ളിയോട് വയലില്‍ വെച്ച് ഷുക്കൂറിനെയും സുഹൃത്തിനെയും തടഞ്ഞുവെക്കുകയും, മണിക്കൂറുകളോളം പരസ്യവിചാരണയ്ക്ക് ഇരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തി എന്നാണ്…

Read More

എഫ്ബി പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഇ പിയുടെ മരുമകൻ; വൈദേകത്തിന്റെ ഭീഷണിയുണ്ടെന്നും വെളിപ്പെടുത്തൽ

കണ്ണൂര്‍: സിപി‌എം നേതാവ്ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിര സിഎംആർഎൽ എംഡി ശശിധരൻ കർത്തയിൽ നിന്നും പണം കൈപ്പറ്റി എന്ന ഫേസ്ബുക്ക് പോസ്റ്റിലെ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു എന്ന് ശ്യാംജിത്ത്. വിവാദ പോസ്റ്റ് ഇട്ടത് താനല്ലെന്ന് പറഞ്ഞത് വൈദേകം മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതിനാലാണ് എന്നും ശ്യാംജിത്ത് പറയുന്നു. താൻ പറയുന്ന കാര്യങ്ങൾക്കെല്ലാം തെളിവുണ്ട് എന്നും അവ വൈകാതെ പുറത്തുവിടുമെന്നും വീണ്ടും വിവാദം ആളിക്കത്തിച്ച് ശ്യാംജിത്ത് പറയുന്നു. ശശിധരന്‍ കര്‍ത്തയുടെ പണമാണ് ഇന്ദിര നിക്ഷേപിച്ചതെന്ന ആരോപണത്തില്‍ ഉറച്ച് നിന്നുകൊണ്ടാണ്…

Read More

കണ്ണൂരിൽ രണ്ടിടത്ത് സ്ഫോടനം; സ്റ്റീൽ ബോംബുകൾ പൊട്ടി

കണ്ണൂര്‍ : കണ്ണൂരിൽ രണ്ടിടത്ത് സ്ഫോടനം . കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് റോഡിൽ സ്ഫോടനം ഉണ്ടായത് സഫോടനത്തില്‍ ആര്‍ക്കും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ പദ്ധതി ; അഴിമതിയാരോപണവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ പദ്ധതി നടപ്പാക്കലില്‍ അഴിമതിയാരോപണം. അഴിമതിയും സാമ്പത്തിക ക്രമക്കേടും അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ആരോഗ്യ മന്ത്രി ആഭ്യന്തര മന്ത്രിക്ക് കത്ത് കൈമാറി. കോടികള്‍ മുടക്കിയ കെട്ടിടത്തില്‍ വിള്ളലും ചോര്‍ച്ചയുമെന്നും പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്നുമാണ് ആഭ്യന്തര റിപ്പോര്‍ട്ട്.

Read More

‘പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല’, സിപിഎം കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ

കണ്ണൂർ: സിപിഎം നേതാവും കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പിപി ദിവ്യ പാർട്ടി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. തനിക്കെതിരായ പാർട്ടി നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചതെന്നാണ് റിപ്പോർട്ട്. ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽ നിന്ന് മാ​റ്റിയതിനെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്. സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ജില്ലാ സെന്ററിൽ പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും ജില്ലാ സെന്ററിലെ പ്രവർത്തനത്തിൽ നിന്ന് മാ​റ്റിയത് ജില്ലാ സെക്രട്ടറി പി കെ ശ്യാമള ആണെന്നും കത്തിൽ പറയുന്നു. വിപുലീകൃത ജില്ലാ കമ്മി​റ്റിക്ക്…

Read More

കണ്ണൂർ ടൗണിൽ നാളെ സിപിഎം ഹർത്താൽ; പഴയ മുനിസിപ്പാലിറ്റി പരിധിയിൽ മാത്രം

കണ്ണൂർ: സിപിഎം മുതിർന്ന നേതാവ് കെ.പി. സഹദേവന്റെ വിയോഗത്തിൽ ആദരസൂചകമായി കണ്ണൂർ ടൗണിൽ നാളെ ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് നാലു വരെയാണ് ഹർത്താൽ.

Read More

സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ അന്തരിച്ചു

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ കെ പി സഹദേവൻ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Read More

‘എനിക്ക് ഒന്നും ഒളിക്കാനും ആരെയും ഭയക്കാനുമില്ല, ഉപ്പ് തിന്നവർ വെള്ളം കുടിക്കും’; വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് പിപി ദിവ്യ

കണ്ണൂർ: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്ത് സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അദ്ധ്യക്ഷയുമായി പിപി ദിവ്യ. ഏത് അന്വേഷണത്തോടും പൂർണമായി സഹകരിക്കുമെന്നും എനിക്ക് ഒന്നും ഒളിക്കാനും ആരെയും ഭയക്കാനുമില്ലെന്നും ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. വീട്ടിൽ ഒരു ഇരുചക്രവാഹനവും ഒരു കാറുമുണ്ട്. ഇതല്ലാതെ അനധികൃത സമ്പാദ്യങ്ങളൊന്നും ഞങ്ങൾക്കില്ല. സത്യസന്ധതയുണ്ടെങ്കിൽ അന്വേഷണത്തെ ഭയക്കേണ്ട കാര്യമില്ലല്ലോ എന്നും ദിവ്യ ചോദിച്ചു. 'കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിൽ പ്രഖ്യാപിച്ച വിജിലൻസ് പ്രാഥമിക…

Read More