സംസ്ഥാനത്താദ്യമായി ബ്ലാക്ക് ബ്രെസ്റ്റഡ് വീവർ പക്ഷിയെ കണ്ടെത്തി

കൊച്ചി : സംസ്ഥാനത്താദ്യമായി ബ്ലാക്ക് ബ്രെസ്റ്റഡ് വീവർ പക്ഷിയെ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ ഏഴോം മേഖലയിൽ നിന്ന് പള്ളിക്കുന്ന് സ്വദേശി നിഷാദ് ഇഷാലാണ് തൂക്കണാംകുരുവി ഇനത്തിലെ പക്ഷിയെ നിരീക്ഷിച്ച് ചിത്രങ്ങൾ പകർത്തിയത്. ബെംഗളൂരു, കോയമ്പത്തൂർ മേഖലകളിൽ ഈ പക്ഷിയെ കണ്ടെത്തിയ റിപ്പോർട്ടുകളുണ്ട്. തൂക്കണാം കുരുവിയെ(ബയ വീവർ) നമ്മുടെ നാട്ടിൽ സാധാരണ കാണാറുണ്ട്. ഇവയിൽ നിന്ന് ബ്ലാക്ക് ബ്രെസ്റ്റ്ഡ് വീവറിനെ കണ്ടെത്തുന്നതു ശ്രമകരമാണ്. ഇതോടെ സംസ്ഥാനത്തു കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 570 ആയി. ചതുപ്പുനിലങ്ങൾ, ജലാശയങ്ങളുടെ സമീപത്തെ പുല്ലുനിറഞ്ഞ…

Read More

കണ്ണൂർ ജനശതാബ്‌ദിയിലെ യാത്രാദുരിതത്തിന് പരിഹാരം; സീറ്റുകൾ ഇനി സൂപ്പർ കംഫർട്ടബിൾ

തിരുവനന്തപുരം: ജനശതാബ്‌ദി എക്‌സ്‌പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം. പുഷ്‌ബാക്ക് സംവിധാനമുള്ള ബാക്ക് അപ് സീറ്റുകൾ പുന:സ്ഥാപിച്ച ജനശതാബ്ദി ട്രെയിൻ ഇന്നുമുതൽ സർവീസ് തുടങ്ങും. എൽ ഷേപിൽ കുത്തനെയുള്ള സീറ്റുകൾ മാറ്റണമെന്ന വർഷങ്ങളായുള്ള യാത്രക്കാരുടെ ആവശ്യമാണ് റെയിൽവേ അംഗീകരിച്ചത്. വന്ദേ ഭാരതിനുശേഷം കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിനായ ജനശതാബ്‌ദിയിലെ എൽഎച്ച‌ബി കോച്ച്‌ ആയതിനുശേഷമുള്ള എൽ ഷേപിലുള്ള സീറ്റുകൾ ദീർഘയാത്രകൾക്ക് അനുയോജ്യമല്ലെന്ന തരത്തിൽ വ്യാപകമായി പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റുകൾ നവീകരിക്കാൻ റെയിൽവേ തീരുമാനിച്ചത്. നിലവിലെ സീറ്റുകൾ ദീർഘദൂര യാത്രക്കാരിൽ…

Read More

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഷുഹൈബ് വധക്കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി തള്ളി സുപ്രീംകോടതി. ആകാശ് തില്ലങ്കേരിയടക്കം മൂന്ന് പ്രതികൾ നൽകിയ ഹർജിയാണ് തള്ളിയത്. കേസിൽ നിലവിൽ വിചാരണ നടക്കുന്ന തലശേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മറ്റേതെങ്കിലും കോടതിയിലേയ്ക്ക് മാറ്റണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ആകാശ് തില്ലങ്കേരി, രജിൽ രാജ്, ജിതിൻ എന്നീ പ്രതികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. തലശേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ നീതിപൂർണമായ വിചാരണ ലഭിക്കില്ലെന്ന് പ്രതികൾ ഹർജിയിൽ ആരോപിച്ചു. എന്നാൽ വിചാരണ…

Read More

ഭര്‍തൃഗൃഹത്തില്‍ യുവതി തീ കൊളുത്തി മരിച്ചു ; സംഭവം കണ്ണൂരില്‍

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ വെച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. തളിപ്പറമ്പ് സ്വദേശി പി. പ്രവീണ മോഹന്‍ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. രണ്ടുമക്കള്‍ക്കൊപ്പം ഭര്‍ത്താവിന്റെ വീട്ടിലാണ് പ്രവീണ കഴിഞ്ഞിരുന്നത്. കേബിള്‍ ഓപ്പറേറ്ററായ രാജേഷാണ് പ്രവീണയുടെ ഭര്‍ത്താവ്. അതേസമയം വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് 70 ശതമാനത്തിലേറെ പൊളളലേറ്റ പ്രവീണയെ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക്…

Read More

സംസ്ഥാനത്ത് തീവ്രമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.15-ന് പുറപ്പെടുവിച്ച ഈ മുന്നറിയിപ്പ് അടുത്ത മൂന്ന് മണിക്കൂർ സമയത്തേക്ക് മാത്രമാണ് ബാധകം. ആറ് മണിക്ക് മുൻപായി വീണ്ടും മഴ മുന്നറിയിപ്പ്…

Read More

മന്ത്രി ജനീഷിനെതിരേ കണ്ണൂരില്‍ പ്രതിഷേധം ; വാഹനം ആക്രമിച്ചു കേടുവരുത്തി ; പിന്നില്‍ ഡിവൈഎഫ്‌ഐ എന്ന് ആരോപണം

കണ്ണൂര്‍: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരില്‍ വന്‍ പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടത്തുകയും കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഇന്ന് രാവിലെ കണ്ണൂരിലും കാസര്‍ഗോട്ടുമായി അഞ്ചിടങ്ങളിലാണ് മന്ത്രിക്ക് വാഹനം നിര്‍ത്തേണ്ടി വന്നത്. തളിപ്പറമ്പില്‍ വാഹനം ആക്രമിക്കപ്പെട്ടതായി ആരോപണമുണ്ട്. തളിപ്പറമ്പ് കരിമ്പത്ത് വെച്ച് ഇരുപതോളം വരുന്ന ഒളിച്ചു നിന്ന ആളുകള്‍ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയും 'കൊല്ലടാ' എന്ന് ആക്രോശിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം വാഴത്തൈയ്യുമായാണ് പ്രതിഷേധിച്ചതെന്നും വാഴപ്പിണ്ടി ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധിച്ചതെന്നും ഡിവൈഎഫ്‌ഐ പ്രതികരിച്ചത്….

Read More

എംഡിഎംഎയുമായി യുവ ഡോക്‌ടർമാർ പിടിയിൽ; സൂക്ഷിച്ചിരുന്നത് ബാറിലെ മുറിയിലും ആഡംബര വാഹനത്തിലും

കണ്ണൂർ: എംഡിഎംഎയുമായി രണ്ട് യുവ ഡോക്‌ടർമാർ എക്‌സൈസിന്റെ പിടിയിൽ. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച് എ ഇർഷാദ് (33), തലശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്‌‌മം വീട്ടിൽ സി പി സിദ്ധാർത്ഥ് (31) എന്നിവരെയാണ് ഇരിട്ടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ സി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഡോക്‌ടർമാരിൽ നിന്ന് 2.809 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കണ്ണൂർ മട്ടന്നൂരിലെ സ്‌കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. എക്‌‌സൈസ് കമ്മിഷണർ സ്‌ക്വാഡിന് ലഭിച്ച…

Read More

വരുന്നത് പൈലറ്റ് പരിശീലന കേന്ദ്രം ഉൾപ്പെടെ വൻപദ്ധതികൾ,​ കേരളത്തിലെ ഈ വിമാനത്താവളം ഇനി വേറെ ലെവൽ

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമഗ്രവികസനം ഒരു വർഷത്തിനകം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിമാനത്താവളത്തിൽ പുതുതായി ആരംഭിച്ച അന്താരാഷ്ട്ര എയർ കാർഗോ കോംപ്ലക്‌സ്, 4 മെഗാവാട്ട് സോളാർ പവർ പ്രോജക്ട് എന്നിവയുടെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാനത്തിന്റെ ജി.ഡി.പിക്ക് മുതൽക്കൂട്ടാവുന്ന രീതിയിൽ കണ്ണൂർ എയർപോർട്ട് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള സുപ്രധാന തീരുമാനങ്ങൾ സംസ്ഥാന സർക്കാർ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു . കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി…

Read More

മയക്കുമരുന്ന് കടത്ത് കേസ്; സൗദിയിൽ കണ്ണൂർ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: മയക്കുമരുന്ന് കടത്തിയെന്ന കേസിൽ കണ്ണൂർ സ്വദേശിയായ 41കാരന് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കി. തലശേരി പെരിങ്ങാട് സ്വദേശി അബൂട്ടി വെള്ളിലിയാണ് ഇന്ന് രാവിലെ വധശിക്ഷയ്ക്ക് വിധേയനായത്. ശിക്ഷ നടപ്പാക്കിയെന്ന് സൗദി മന്ത്രാലയം ഔദ്യോഗികമായി ഇന്ത്യൻ എംബസിയെ അറിയിച്ചു. 43 കിലോഗ്രാം മാരകമായ മയക്കുമരുന്നുമായി ജി.എം.സി വാനിൽ യാത്ര ചെയ്യുന്നതിനിടെയാണ് അബൂട്ടിയെ 2023ൽ സുരക്ഷാസേന അറസ്റ്റ് ചെയ്തത്. ഒമാനിൽനിന്ന് റോഡ് മാർഗം മയക്കുമരുന്ന് സൗദിയിലെത്തിച്ചെന്നാണ് പ്രോസിക്യൂഷൻ വാദം. കോടതിയിൽ നടന്ന വിചാരണയിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബൂട്ടിയെ…

Read More

‘മകളുടെ പ്രായമുള്ള പെൺകുട്ടിയോടാണോ ഇങ്ങനെ പെരുമാറിയത്’; അശ്ലീല സന്ദേശം അയച്ച വില്ലേജ് ഓഫീസറെ നാട്ടുകാർ പിടികൂടി

കണ്ണൂർ: പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് വാങ്ങാനെത്തിയ 22കാരിക്ക് അശ്ലീല സന്ദേശമയച്ച വില്ലേജ് ഓഫീസർ അറസ്റ്റിൽ. കണ്ണൂർ ഇടക്കാട് വില്ലേജ് ഓഫീസർ ജിജു സ്‌കറിയയാണ് അറസ്റ്റിലായത്. രാത്രിയിൽ യുവതിയുടെ വീട് തേടിയെത്തിയ ഇയാളെ ബന്ധുക്കൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആൾക്കൂട്ട ആക്രമണം നടന്നെന്നാണ് ജിജു സ്‌കറിയ കണ്ണൂർ പൊലീസിനോട് പറഞ്ഞത്. യുവതിയും ഭർത്താവും ഉൾപ്പടെ 14 പേർക്കെതിരെ വില്ലേജ് ഓഫീസർ പരാതി നൽകി. മൂന്ന് വർഷം മുൻപാണ് യുവതിയുടെ പിതാവ് മരിച്ചത്. ഒരാഴ്‌ച മുൻപാണ് പിതാവിന്റെ മരണസർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട…

Read More