പി.പി. ദിവ്യയ്ക്ക് എതിരേ വിജിലന്‍സ് അന്വേഷണം ; ബിനാമി കമ്പനി വഴി അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ആക്ഷേപം

കണ്ണൂര്‍: മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റും സിപിഐഎമ്മിന്റെ വനിതാനേതാവുമായ പി.പി. ദിവ്യയ്ക്ക് എതിരേ വിജിലന്‍സ് അന്വേഷണം. ഔദ്യോഗിക പദവിയിലിരിക്കെ ബിനാമി ഇടപാട് വഴി സ്വത്ത് സമ്പാദനവും അഴിമതിയും നടത്തിയെന്ന ആരോപണത്തിലാണ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. മുന്‍ കെ.എസ്.യു. അദ്ധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. ദിവ്യയുടേയും ഭര്‍ത്താവിന്റെയും സ്വത്തുക്കളില്‍ അന്വേഷണം വന്നേക്കും.

Read More

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് ന്യായമില്ലാതെ; കൂടെ നിന്നവരെ വിലകുറച്ചു കാണുന്നത് ഗുണം ചെയ്യില്ല: കെ സുധാകരൻ

കണ്ണൂര്‍: കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ വീണ്ടും തുറന്നടിച്ച് കെ സുധാകരന്‍ എംപി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും അതിൽ ദുഃഖമുണ്ടെന്നും സുധാകരൻ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് ആവശ്യമുള്ളത് സ്തുതി പാഠകരെയല്ല, തെറ്റ് ചൂണ്ടിക്കാട്ടുന്ന പോരാളികളെയാണ്. ഭരണം വരും പോകും, അധികാരം മാറിമറിയുമെന്നും സുധാകരന്റെ ഓര്‍മ്മപ്പെടുത്തുന്നു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലാണ് സുധാകരന്റെ തുറന്ന് പറച്ചില്‍.

Read More

കണ്ണൂരില്‍ കെ കെ രാഗേഷ് തുടരും ; സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

കണ്ണൂർ: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ് തുടരും. കെ വി സക്കീര്‍ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. എം ശ്രീധരന്‍, എം സി രാഘവന്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടു. ജില്ലാ കമ്മിറ്റിയില്‍ എട്ട് ക്ഷണിതാക്കളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ നാരായണന്‍, എം സുകുമാരന്‍, എം രതീഷ്, സി ടി അനീഷ്, പി മുകുന്ദന്‍, എ കെ ബീന, സി രജനി, ബാബു വാഴയില്‍ എന്നിവരാണ് ക്ഷണിതാക്കള്‍. സിപിഐഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റി…

Read More

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടെ വീഴ്ച പറ്റി: കണ്ണൂര്‍ സിപിഐഎം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനം

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സംഭവിച്ച പാളിച്ചകള്‍ അടക്കം ഗുരുതരമായ പല വീഴ്ചകളും സംഭവിച്ചതായി സിപിഐഎം കണ്ണൂര്‍ ജില്ലാക്കമ്മറ്റിയില്‍ സ്വയം വിമര്‍ശനം. സിപിഐഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ ചോരുമെന്ന് മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലെന്നും, കീഴ്ഘടക ങ്ങളില്‍ നടന്ന ചര്‍ച്ചകളെ ഗൗരവത്തോടെ സമീപിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Read More

കൂത്തുപറമ്പിൽ പതിനഞ്ചുകാരിയെ കാണാതായി; അന്വേഷണം തുടങ്ങി

കണ്ണൂർ: കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായി. കിണവക്കൽ കപ്പാറക്കുളം സ്വദേശിനി റിംസ മെഹറിനെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് യൂണിഫോമിൽ വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടി തിരിച്ചെത്തിയില്ല.

Read More

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ അപകടം; വ്ളോഗർ മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

കണ്ണൂർ: സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർ മരിച്ചു. ഇന്നലെ രാത്രി പുതിയ ദേശീയപാതയിൽ നടാൽ ഊർപ്പഴശ്ശിക്കാവിന് സമീപത്തായാണ് അപകടമുണ്ടായത്. പടന്നപ്പാലം സവിത തിയേറ്ററിന് സമീപം താമസിക്കുന്ന അനൂപ് (44) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് താണ മൂര്യന്റകത്ത് ഷബീർ (36) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട കാർ ഡിവൈഡറുകളിലും സ്‌കൂട്ടറിലും ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ അനൂപും ഷബീറും ദേശീയപാതയുടെ മുകളിൽ നിന്ന് സർവീസ് റോഡിലേയ്ക്ക് തെറിച്ചുവീണു. ഇതുവഴി…

Read More

കിഫ്ബി ഭൂമി ഏറ്റെടുക്കലിൽ ക്രമക്കേട് ആരോപണം; അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ ഗുരുതര ക്രമക്കേടുകൾ നടന്നെന്ന ആരോപണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബി വഴി 13,103 കോടി രൂപയുടെ അധിക ചെലവുണ്ടായെന്നും ഭൂമി ഏറ്റെടുക്കലിന്റെ പകുതിയിലധികവും കണ്ണൂരിലാണ് നടന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അന്വേഷണരീതി സർക്കാർ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read More

കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

കണ്ണൂര്‍: വനിതാ ജയിലില്‍ തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടി. കണ്ണൂര്‍ വനിതാ ജയിലിലെ തടവുകാരായ റോഷ്‌നി സാവിയോ ( 34), റുബൈദ പി.കെ. ( 34) എന്നിവരില്‍ നിന്നാണ് ലഹരി പിടികൂടിയത്. ഇരുവരും എംഡിഎംഎ വില്‍പ്പന കേസിലെ പ്രതികളാണ്. 0.31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

Read More

കണ്ണൂരിലെ കീര്‍ത്തനയുടെ ആത്മഹത്യ: പോലീസ് അന്വേഷണത്തില്‍ കുടുംബത്തിന് അതൃപ്തി ; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

കണ്ണൂര്‍: തില്ലങ്കേരിയിലെ 20 കാരി കീര്‍ത്തനയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു. കീര്‍ത്തന ജീവനൊടുക്കിയത് പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണെന്നും ആണ്‍സുഹൃത്തായ ആദിദേവിന്റെ അച്ഛന്‍ പോലീസുകാരനായതിനാല്‍ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നുമായിരുന്നു കുടുംബത്തിന്റെ പരാതി.

Read More

വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി; ഇരുവരും ലഹരിക്കേസിലെ പ്രതികൾ

കണ്ണൂർ: വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. കണ്ണൂർ വനിതാ ജയിലിലെ തടവുകാരായ റോഷ്‌നി സാവിയോ (34) , റുബൈദ പി കെ (34) എന്നിവരിൽ നിന്നാണ് ലഹരി പിടികൂടിയത്. ഇരുവരും എംഡിഎംഎ വില്പന കേസിലെ പ്രതികളാണ്. റോഷ്‌നി ആറുദിവസം മുൻപാണ് ജയിലിലെത്തിയത്, റുബൈദ രണ്ട് ദിവസം മുൻപും. 0.31 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. തടവറയിൽ ഒരു ഗ്ളാസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് കണ്ടെത്തിയത്. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലായിരുന്നു ലഹരി പിടികൂടിയത്….

Read More