വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; ആംസ്റ്റർ ഓവർസീസ് സിഇഒ പിടിയിൽ

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജി കസ്റ്റഡിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് പിടിയിലായത്. വിദേശത്തുനിന്ന് എത്തിയതായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പാർവതി പത്ത് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. അർമേനിയയിലും പോളണ്ടിലുമാണ് പ്രതി ജോലി വാഗ്ദാനം ചെയ്തത്. പാലാരിവട്ടത്ത് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പാർവതി ഒന്നാം പ്രതിയാണ്. ആംസ്റ്ററിന് കോട്ടയത്ത് രജിസ്റ്റേർഡ് ഓഫീസുണ്ട്. കൂടാതെ കൊച്ചി, കട്ടപ്പന, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട്,…

Read More

മദ്യലഹരിയിൽ എസ്‌ഐ ഓടിച്ച കാറിടിച്ച് അപകടം; കണ്ണൂരിൽ മൂന്നുപേർക്ക് പരിക്ക്

കണ്ണൂർ: പൊലീസുകാരൻ മദ്യപിച്ച് ഓടിച്ച വാഹനമിടിച്ച് മൂന്നുപേർക്ക് പരിക്ക്. അഴീക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ രജിത്താണ് വാഹനമോടിച്ചത്. ഈ മാസം 21ന് ദേശീയപാതയിൽ കണ്ണോത്തുംചാൽ ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനിയും പാർട് ടൈം ജോലിക്കാരിയുമായ സ്വാതിക്കും, ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. ജോലിസ്ഥലത്ത് നിന്ന് മടങ്ങുന്നതിനിടെയാണ് സ്വാതിയെ കാറിടിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളെ ഇടിച്ചതിന് ശേഷമാണ് സ്വാതിയെ കാറിടിച്ചത്. മൂന്നുപേരെ ഇടിച്ചിട്ടും രജിത്ത് വാഹനം നിർത്താതെ പോയി. തുടർന്ന് സമീപത്തെ കടയിലുള്ളവർ വാഹനത്തെ പിന്തുടർന്ന് പിടിക്കുകയായിരുന്നുവെന്നും…

Read More

ജോലി കഴിഞ്ഞ് മടങ്ങിയ യുവതിക്കുനേരെ ആസിഡ് ആക്രമണം; എറണാകുളം സ്വദേശിക്ക് പത്ത് വർഷത്തെ കഠിനതടവും പിഴയും

ചേർത്തല: യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് പത്ത് വർഷത്തിനുശേഷം പത്ത് വർഷത്തെ കഠിനതടവും അഞ്ച് ലക്ഷം രൂപ പിഴയും വിധിക്ക് കോടതി. എറണാകുളം ഇലഞ്ഞി സ്വദേശി രതീഷിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജഡ്‌ജി എ ഇന്ദു ചന്ദ്രനാണ് വിധി പ്രസ്‌താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ഇരയായ യുവതിക്ക് നഷ്‌ടപരിഹാരം നൽകുന്നതിന് ലീഗൽ എയ്‌ഡ് സെല്ലിനെ സമീപിക്കാനും കോടതി ഉത്തരവിട്ടു. രതീഷിനെ ജില്ലാ ജയിലിലേക്ക് മാറ്റി….

Read More

വടകര ലഹരിക്കേസ്; മൂന്നാംപ്രതി കാവ്യയ്ക്ക് 58 ദിവസത്തിന്ശേഷം ​ ഉപാധികളോടെ ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമാന സ്വഭാവമുള്ള കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സുഹൃത്താണ് തന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതെന്നുമാണ് കാവ്യ ഹൈക്കോടതിയില്‍ ഉയര്‍ത്തിയ വാദം. 58 ദിവസമായി ജയിലില്‍ കഴിയുകയാണ് എന്നും കാവ്യയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എംപി പ്രിയേഷ് കുമാര്‍ ഹൈക്കോടതിയെ അറിയിച്ചു.കേസിലെ രണ്ടാംപ്രതിയും അധ്യാപികയുമായ കീര്‍ത്തനയ്ക്കും നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ലഹരിക്കേസില്‍ വടകര…

Read More

മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു ; ഒളിവിലായിരുന്ന കൊട്ടാരക്കര സ്വദേശി പിടിയിൽ

കൊല്ലം: മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചയാൾ അറസ്റ്റിൽ. കേരള മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ആളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ പടിഞ്ഞാറ്റിൻകര മുറിയിൽ മഹാലക്ഷ്മിയിൽ മുരുകാനന്ദൻ ആചാരി മകൻ ബിജു (48) ആണ് അറസ്റ്റിൽ ആയത്. ബിജു കാടാംകുളം എന്ന പേരുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രതി കുറ്റകൃത്യം ചെയ്തത്. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് ദുരുപയോഗം ചെയ്ത് പൊതുപ്രവർത്തകരെ അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്ററുകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്നാണ്…

Read More

കെഎസ്‌ആർടിസിയിൽ പുത്തൻ മാറ്റങ്ങൾ; ടിക്കറ്റ് റിസർവേഷനിൽ ഇനി മുതൽ വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം

തിരുവനന്തപുരം: കെഎസ്‌ആർടിസി ടൂറിസം ഡിവിഷൻ ആരംഭിക്കുന്നുവെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കെഎസ്‌ആർടിസിയുടെ ആഭിമുഖ്യത്തിൽ ഭാരത് ദർശൻ യാത്രകൾ ആരംഭിക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആർടിസി ബഡ്‌ജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജ് സർവീസ് ഉദ്‌ഘാടനം ചെയ്‌തശേഷം സംസാരിക്കുകയായിരുന്നു സി പി ജോൺ. ബഡ്‌ജറ്റ് ടൂറിസം സെല്ലിനായി തയാറാക്കിയ പുതിയ സോഫ്‌റ്റ്‌വെയർ, വെയിറ്റിംഗ് ലിസ്റ്റ് സംവിധാനം എന്നിവയുടെ ഔദ്യോഗിക ഉദ്‌ഘാടനവും തമ്പാനൂർ ഹോട്ടൽ ചൈത്രത്തിൽ നടന്ന ചടങ്ങിൽ മന്ത്രി നിർവഹിച്ചു. സോഫ്‌റ്റ്‌വെയർ…

Read More

ലോക്കപ്പ് പൂട്ടാൻ മറന്നു; കൊല്ലത്ത് കഞ്ചാവ് കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു

കൊല്ലം: കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നതിനെ തുടർന്ന് കഞ്ചാവ് കേസിലെ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു. കൊല്ലം റെയിൽവേ പൊലീസ് സ്റ്റേഷനിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. അഷ്ടമുടി കൽപ്പടിക്കൽ സ്വദേശി അബ്ദുൽ സലാം (37) ആണ് രക്ഷപ്പെട്ടത്. മോഷണം, കഞ്ചാവ് കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ അബ്ദുൽ സലാമിനെ ഞായറാഴ്ചയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.50ഓടെ ലോക്കപ്പിന്റെ വാതിലിലെ…

Read More

ഭാര്യയുടെ മുഖത്ത് പെപ്പർസ്‌പ്രേ അടിച്ചശേഷം പെട്രോളൊഴിച്ച് തീകൊളുത്തി,​ ഭർത്താവ് പിടിയിൽ

കൊച്ചി: കുടുംബകലഹത്തെ തുടർന്ന് ഭർത്താവ് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതിയെ ഗുരുതര നിലയിൽ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശിനി ജയശ്രീ (42) യാണ് രാത്രി 9മണിയോടെ ഇവർ താമസിക്കുന്ന അമ്പാടി മൂലയിലെ ഹോസ്റ്റലിന് മുമ്പിൽ വച്ച് ആക്രമണത്തിന് ഇരയായത്. ഇവരുടെ ഭർത്താവ് പത്തനംതിട്ട സ്വദേശി അനിൽകുമാറിനെ കാക്കനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിന് മുന്നിലെത്തിയ അനിൽകുമാർ, ജയശ്രീയുടെ മുഖത്ത് പെപ്പർസ്പ്രേ അടിച്ച ശേഷം കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരും…

Read More

ഭാവിയിലെ ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കണം ; ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി വീണ്ടും ആലോചനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ വലച്ച് പവര്‍കട്ട് തുടരുന്ന സാഹചര്യത്തില്‍ ഭാവിയിലെ ഊര്‍ജ്ജ പ്രതിസന്ധി മുന്നില്‍ വെച്ച് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി വീണ്ടും പരിഗണനയില്‍. മുഖ്യമന്ത്രിക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ആവശ്യത്തിന്റെ 70 ശതമാനത്തിലേറെ വൈദ്യുതിയ്ക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. പദ്ധതി നടപ്പാക്കാനുള്ള പുനരാലോചന റിപ്പോര്‍ട്ട് പഠിച്ചശേഷമായിരിക്കും തീരുമാനം. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച് ആലോചനകള്‍ നടത്തുമെന്ന് വൈദ്യുതമന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. വൈദ്യുതി ക്ഷാമമുണ്ടെന്നും സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍…

Read More

ഇടുക്കിയിൽ ചക്കക്കൊമ്പന്റെ ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം

ഇടുക്കി: കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. പണിസ്ഥലത്തെ ഷെഡിൽ നിന്ന് രാവിലെ വീട്ടിലേക്ക് വരുംവഴി കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ചക്കക്കൊമ്പൻ എന്ന കാട്ടാനയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ മൂന്നുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ പാലക്കാട്‌ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു. മണ്ണാർക്കാട് സ്വദേശിയായ ബുഷാരയാണ് (52) മരിച്ചത്. തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ…

Read More