‘മകള്‍ വഴി അച്ഛനെ പിടിക്കാമെന്ന മോഹം, അച്ഛനിതെത്ര കണ്ടതാടോ?’ ; സിഎംആര്‍എല്‍ കേസില്‍ പ്രതികരിച്ച് പിണറായി
ആലപ്പുഴ: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ മകള്‍വഴി തന്നെയും പാര്‍ട്ടിയേയും ലക്ഷ്യം വെയ്ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. നടക്കുന്നത് രാഷ്ട്രീയ പകപോക്കല്‍ ആണെന്നും ആര്‍എസ്എസും ബിജെപിയും നടത്തുന്ന നീക്കത്തിനൊപ്പം കോണ്‍ഗ്രസും ഇതിനൊപ്പം ചേര്‍ന്നതായും പറഞ്ഞു. ആലപ്പുഴയില്‍ നടക്കുന്ന സിപിഐഎം ജില്ലാ വിശാലസമിതി യോഗത്തിലായിരുന്നു പ്രതികരണം. നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണ് 'നിന്നെയല്ല നിന്നിലൂടെ നിന്റെ അച്ഛനെയാണ് നോക്കുന്നതെന്നാണ് നയം. എന്നാല്‍ അച്ഛന്‍ ഇതെത്ര കണ്ടതാണെടോ' എന്നായിരുന്നു പ്രതികരണം. വീണയ്ക്ക് പണം ലഭിച്ചത് നല്‍കിയ സേവനത്തിനാണ്. എക്‌സാലോജി – സിഎംആര്‍എല്‍…