പട്ടാമ്പിയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പട്ടാമ്പി: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ അടുത്തുളള കുളത്തില്‍ വീണ് സേഹാദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകള്‍ മുങ്ങിമരിച്ചു. പാലക്കാട് ജില്ലയിലെ പട്ടാമ്പി തിരുവേഗപ്പുറ പപ്പടപടിയിലാണ് സംഭവം.

Read More

പാലക്കാട് മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്നു; ഏഴ് പേര്‍ അറസ്റ്റില്‍

പാലക്കാട്: മൂലത്തറ റഗുലേറ്ററിന് സമീപം മനോദൗര്‍ബല്യവും സംസാരശേഷിയില്ലെന്നും സംശയിക്കുന്ന യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ ഏഴ് പേര്‍ പിടിയിലായി. കൊഴിഞ്ഞാമ്പാറ സ്രാമ്പി ഉന്നതിയിലെ കാര്‍ത്തിക് (26), നവീന്‍ (24), സഞ്ജയ് (27), പ്രശാന്ത് (35), കതിരേശന്‍ (23), മണികണ്ഠന്‍ (25), സൂര്യപ്രകാശ് (22) എന്നിവരെയാണ് ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Read More

സംസ്ഥാനത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം ; ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തെ കള്ള് ഷാപ്പിന് മുമ്പിൽ വെച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ സംശയാസ്പദമായി മരിച്ച നിലയിൽ കണ്ടെത്തുന്നത്.

Read More

പാലക്കാട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 12 കാരിക്ക് ദാരുണാന്ത്യം

വയനാട് : ലക്കിടി കൂട്ടു പാതയ്ക്ക് സമീപം പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ 12 കാരി തത്ക്ഷണം മരിച്ചു പത്തിരിപ്പാല സ്വദേശി ആസിഫിന്റെ മകൾ ഫിയ ഫാത്തിമ യാണ് മരിച്ചത്. തിങ്കളാഴ്ചരാവിലെ 9.45നായിരുന്നു. സംഭവം. സ്കൂട്ടർ യാത്രക്കാരായ ആസിഫ്, സുമയ്യ മറ്റ് രണ്ട് കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. പാലക്കാട് നിന്ന് ഒറ്റപ്പാലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്.

Read More

പാലക്കാട്ട് 19കാരൻ മുത്തശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ 19കാരനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവിൽ രമേഷ് – മല്ലിക ദമ്പതികളുടെ മകൻ അഖിൽ ആണ് മരിച്ചത്. മുത്തശിയുടെ വീട്ടിലാണ് അഖിലിനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാവിലെ ബന്ധുക്കൾ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെത്തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് അഖിലിനെ മരിച്ച നിലയിൽ കാണുന്നത്. പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് രാത്രിയും മഴകനക്കും,​ മൂന്നുമണിക്കൂർ നേരത്തേക്ക് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ആറു ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂർ നേരത്തേക്ക് കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ എറണാകുളം,​ തൃശൂർ,​ പാലക്കാട് ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാത്രി പത്ത് മണിവരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നാല് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. പത്തനംതിട്ട,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമ‌ർദ്ദത്തിന് സാദ്ധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു….

Read More

‘മുഖ്യമന്ത്രിയോ കായികമന്ത്രിയോ ഇതുവരെ വിളിച്ചില്ല, കേരളത്തിൽ നിന്ന് അനുകൂല്യങ്ങൾ കുറവ്’; തുറന്നുപറഞ്ഞ് ലോംഗ്ജംപ് താരം ശ്രീശങ്കർ

പാലക്കാട്: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്ന ആരോപണവുമായി ലോംഗ്ജംപ് മലയാളി താരം എം ശ്രീശങ്കർ. മുഖ്യമന്ത്രിയോ കായികമന്ത്രിയോ സർക്കാരിൽ നിന്ന് മറ്റാരെങ്കിലുമോ ഇതുവരെ വിളിച്ച് സംസാരിച്ചില്ലെന്ന് ശ്രീശങ്കർ പറഞ്ഞു. തമിഴ്നാട് ഉൾപ്പടെയുള്ള മറ്റ് സംസ്ഥാങ്ങൾ അവരുടെ താരങ്ങൾക്ക് പ്രഖ്യാപിച്ച പാരിതോഷികം നൽകിയെന്നും കേരളത്തിന്റെ ഭാഗത്ത് നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. കേരളത്തിൽ പാരിതോഷികവും ആനുകൂല്യങ്ങളും താരതമ്യേന കുറവാണ്. കുറവ് പാരിതോഷികം നൽകുന്ന സംസ്ഥാനങ്ങളിൽ കേരളത്തിന് പിന്നിലുള്ളത് മണിപ്പൂർ മാത്രമാണെന്നും ശ്രീശങ്കർ വ്യക്തമാക്കി. തമിഴ്നാട്…

Read More

‘ഓണം ബമ്പർ അടിച്ചത് എനിക്കാണ്, ടിക്കറ്റിന്റെ ഫോട്ടോ കയ്യിലുണ്ട്’; 30 കോടിക്ക് അവകാശവാദവുമായി മറ്റൊരാൾ

പാലക്കാട്: തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി രംഗത്ത്. പാലക്കാട് എസ് പി ഓഫീസിലാണ് സാദിഖ് എന്നയാൾ എത്തിയത്. യഥാർത്ഥ ടിക്കറ്റ് നഷ്‌ടപ്പെട്ടുപോയെന്നും മൊബൈൽ ഫോണിൽ ഫോട്ടോ ഉണ്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചു. ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ വ്യക്തി കണ്ണൂരിലെ ബാങ്ക് മുഖേന ടിക്കറ്റ് സമർപ്പിച്ചതിന് പിന്നാലെയാണ് തമിഴ്നാട് സ്വദേശി അവകാശവാദവുമായി രംഗത്തുവന്നത്. ഒന്നാം സമ്മാനത്തിനർഹമായ ടിഎൽ 360615 എന്ന ടിക്കറ്റ് ബാങ്കിൽ…

Read More

പീഡന പരാതിയില്‍ നടപടി ; ഇ. എന്‍. സുരേഷ്ബാബുവിനെതിരേ പാര്‍ട്ടി കൂടുതല്‍ നടപടിക്ക്

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായ ഇ എന്‍ സുരേഷ് ബാബുവിനെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത. യുവ അഭിഭാഷകയുടെ പരാതി ഗൗരവതരമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു തന്നെ പുറത്താക്കിയേക്കാനും സാധ്യതയുണ്ട്. പരാതികള്‍ പരിശോധിച്ച് കര്‍ശന നടപടിയെടുക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പ്രത്യേക കമ്മീഷനെ വെച്ച് അന്വേഷണം നടത്താനും അടുത്ത സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം എടുക്കുമെന്നുമാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാകമ്മിറ്റിയിലും സുരേഷ്ബാബുവിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും…

Read More

പാലക്കാട് സിപിഐഎം -ൽ അഴിച്ചുപണി ; ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി, ചെന്താമരാക്ഷൻ സെക്രട്ടറി

പാലക്കാട്: ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ പാലക്കാട് സി.പി.എമ്മിൽ നേതൃമാറ്റം. സി.പി.എം. ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബുവിനെ മാറ്റി പകരം മുൻ എം.എൽ.എ. ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറിയായി നിയമിക്കുമെന്ന് വിവരം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. പാർട്ടിയിലെ വിഭാഗീയത പരിഹരിക്കാൻ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ഇഎൻ സുരേഷ് ബാബുവിന് കഴിഞ്ഞില്ല, വിമത നീക്കങ്ങൾ തടയാൻ കഴിഞ്ഞില്ല തുടങ്ങിയ പരാതികളാണ് ഉയർന്നിരുന്നത്. ഒറ്റപ്പാലം, പുതുശ്ശേരി കമ്മിറ്റികളാണ് ഈ പരാതികൾ…

Read More