നിയമന ക്രമക്കേടിൽ വിവരങ്ങൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്; പിഎസ്‌സിക്ക് കത്ത് നൽകി

തിരുവനന്തപുരം ∙ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിവരങ്ങള്‍ ആവശ്യപ്പെട്ട് പിഎസ്‌സിക്കു കത്തു നല്‍കി. ഉദ്യോഗസ്ഥര്‍ പിഎസ്‌സി ആസ്ഥാനത്തു നേരിട്ടെത്തിയാണ് കത്ത് കൈമാറിയത്. പരാതികള്‍ ഉള്ള പരീക്ഷകളുടെ ചോദ്യപേപ്പര്‍, ഉത്തരസൂചിക, ഉദ്യോഗാര്‍ഥികളുടെ പട്ടിക, അഭിമുഖത്തിനു വിളിച്ചവരുടെ പട്ടിക എന്നിവ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അജിതാ ബീഗം പിഎസ്‌സി ചെയര്‍മാന്‍ എം.ആര്‍.ബൈജുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്വേഷണത്തിന് എല്ലാവിധ സഹകരണവും പിഎസ്‌സി അറിയിച്ചിട്ടുണ്ട്. ആസൂത്രണ ബോര്‍ഡ് ചീഫ്…

Read More

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനാഥ് കോട്ടൂരിലേക്ക് മടങ്ങിയെത്തി, ഉജ്ജ്വല സ്വീകരണം

കോട്ടൂര്‍ : കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിച്ചേര്‍ന്നു. വയനാട്ടിലെ മുത്തങ്ങയില്‍ നിന്ന് 40 വയസ്സുള്ള ‘ചന്ദ്രനാഥ്’ എന്ന കൊമ്പനാനയെയാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ കോട്ടൂരില്‍ എത്തിച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇതേ ആന പരിപാലന കേന്ദ്രത്തില്‍ നിന്നുതന്നെയാണ് കുങ്കി പരിശീലനത്തിനായി ചന്ദ്രനാഥിനെ വയനാട്ടിലെ മുത്തങ്ങയിലേക്ക് കൊണ്ടുപോയത്. നീണ്ട പത്തു വര്‍ഷത്തെ പരിശീലനവും സേവനവും പൂര്‍ത്തിയാക്കി മാതൃതാവളത്തിലേക്ക് മടങ്ങിയെത്തിയ ചന്ദ്രനാഥിന് ആവേശോജ്ജ്വലവും ഹൃദ്യവുമായ സ്വീകരണമാണ് കേന്ദ്രത്തിലെ ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഒരുക്കിയത്….

Read More

വിയറ്റ്നാം ബോട്ട് ദുരന്തം: മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, സംസ്കാരം നാളെ

തിരുവനന്തപുരം: തെക്കൻ വിയറ്റ്നാമിൽ ഫൂ ക്വോക്ക് ദ്വീപിന് സമീപം ബോട്ട് മറിഞ്ഞുമരിച്ച വിക്ടറി ഗ്രൂപ്പ് ഉടമ കൊട്ടാരക്കര ചന്തമുക്ക് കൃപനഗർ ആവിയോട്ട് വീട്ടിൽ എ.വി.തോമസ് (57, ജോമോൻ), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്നുരാവിലെ ഒമ്പതുമണിയോടെ എയർഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.   മന്ത്രിമാരായ പി സി വിഷ്ണുനാഥ്, സി പി ജോൺ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ മൃതദേഹം ഏറ്റുവാങ്ങി.നോർക്ക പ്രതിനിധികളും കൊട്ടാരക്കരയിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തിൽ എത്തിയിരുന്നു….

Read More

വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു, 19കാരൻ ആശുപത്രിയിൽ

തിരുവനന്തപുരം: വർക്കലയിൽ വിനോദസഞ്ചാരിക്ക് കുത്തേറ്റു. ‌തഞ്ചാവൂർ താമരക്കോട്ട സ്വദേശിയായ 19കാരൻ സുദർശനാണ് കുത്തേറ്റത്. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തേമുക്കാലോടെയായിരുന്നു സംഭവം നടന്നത്. തഞ്ചാവൂരിൽ നിന്നെത്തിയ 14അംഗം സംഘത്തിൽപ്പെട്ടയാളാണ് സുദർശൻ. സംഘം വർക്കല ക്ളിഫിൽ നിന്നിറങ്ങി ഹോട്ടലുകളുള്ള ഭാഗത്തേയ്ക്ക് പോകുന്നതിനിടെയാണ് സംഘർഷമുണ്ടായത്. അക്രമി സംഘവും യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ സുദർശനെ മർദ്ദിക്കുകയും ഒന്നാംപ്രതിയായ മുഹമ്മദ് അലി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയുമായിരുന്നു. മുഹമ്മലി അലിക്കുപുറമെ അനന്തൻ, ജെറിൻ എന്നിവരാണ് കേസിലെ പ്രതികൾ. സംഭവത്തിന് പിന്നാലെ…

Read More

ചില ഭാ​ഗങ്ങളിൽ വ്യക്ത വേണം, ‘രക്ഷാപ്രവർത്തന’ത്തിലെ എസ്ഐടി റിപ്പോർട്ട്

തിരുവനന്തപുരം: ആലപ്പുഴയിൽ മുഖ്യമന്ത്രിമാരുടെ ​ഗൺമാന്മാർ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എസ്ഐടി റിപ്പോർട്ടിലെ ചില ഭാഗങ്ങളിൽ കുറച്ചുകൂടി വ്യക്‌തവേണമെന്ന് ഡിജിപി. റിപ്പോർട്ട് ഡിജിപി മടക്കി. വ്യക്തവേണ്ട ഭാഗങ്ങൾ ചൂണ്ടികാട്ടിയാണ് വിശദീകരണം ചോദിച്ചത്. വ്യക്തത ആവശ്യമുള്ള ഭാഗങ്ങളിൽ തുsരന്വേഷണം നടത്താനും നിർദേശം നൽകി. റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നടപടി. എത്രയും വേഗം തുടരന്വേഷണം നടത്തി റിപോർട്ട് നൽകാനും നിർദേശിച്ചു. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ അട്ടിമറിയിൽ എഡിജിപി അജിത്…

Read More

സൗജന്യ യാത്ര: പൊന്മുടി കെഎസ്ആർടിസി ബസിൽ വൻതിരക്ക്; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വിതുര ∙ പൊന്മുടിയിൽ നിന്നു ഹെയർപിൻ വളവുകൾ ഇറങ്ങുന്ന കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരെ പരിമിതപ്പെടുത്തണം എന്ന് ആവശ്യം. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രിയദർശിനി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് ആറാം വളവിൽ നിയന്ത്രണം വിട്ടിരുന്നു. ഡ്രൈവർ അതി സാഹസികമായി റോഡിനോട് ചേർന്ന കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തിയാണ് വൻ ദുരന്തം ഒഴിവാക്കിയത്. 35 സീറ്റുകൾ ഉള്ള ബസിൽ 80 യാത്രക്കാരിൽ അധികം ഉണ്ടായിരുന്നത് ദുരന്തസാധ്യത സൃഷ്ടിച്ചിരുന്നു. പൊന്മുടി റൂട്ടിലെ കൊടും വളവുകളിലൂടെ ഇത്തരത്തിൽ ഇറങ്ങി വരുന്ന ബസുകൾ…

Read More

സുഗതന് നാളെ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ; സംസ്ഥാന ചരിത്രത്തിൽ ഇതാദ്യം

തിരുവനന്തപുരം: കാപ്പാ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാമെന്ന് ഹൈക്കോടതി. നാളെ രാവിലെ 11 മണിക്ക് വിയ്യൂർ ജയിലിൽ ജയിൽ സൂപ്രണ്ടിന്റെ മുറിയിലാണ് സത്യപ്രതിജ്ഞ. ഇതിനാവശ്യമായ സൗകര്യമൊരുക്കാനും കോടതി നിർദേശം നൽകി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജനപ്രതിനിധി ജയിലിൽവച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത്. ചട്ടവിരുദ്ധമായി ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി 20 വാർഡ് കൗൺസില‍ർമാരുടെ സത്യപ്രതിജ്ഞയാണ് അസാധുവാക്കിയത്. അവരിലൊരാളായ സുഗതന് കോടതി നൽകിയ കാലാവധി അവസാനിക്കുന്നതിന് മുമ്പ്…

Read More

സ്വകാര്യ ബസിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര, കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കണം’; മന്ത്രിയുമായി ചർച്ച നടത്തി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: സ്വകാര്യ ബസ് സർവീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അറിയിക്കുന്നതിനായി ഗതാഗത മന്ത്രി സി പി ജോണുമായി ചർച്ച നടത്തി ഉടമകൾ. തിരുവനന്തപുരത്ത് ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസിലായിരുന്നു ചർച്ച. പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സർവീസ് വൻ നഷ്‌ടത്തിലായെന്നാണ് ഉടമകൾ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയ്‌ക്ക് വിളിച്ചത്. സ്വകാര്യ ബസുകളിലും സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് ടിക്കറ്റിന്റെ പണം സർക്കാർ നൽകണം എന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഡീസൽ സബ്‌സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക്…

Read More

ഹോർട്ടികോർപ്പ് എംപ്ലോയീസ് കോൺഗ്രസ് വാർഷിക സമ്മേളനം

തിരുവനന്തപുരം: ഹോർട്ടികൾച്ചറൽ പ്രോഡക്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) 23-ാമത് വാർഷിക സമ്മേളനം ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സെക്രട്ടറി വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ പ്രസിഡന്റായി എം.വിൻസന്റ് എം.എൽ.എയെ വീണ്ടും തിരഞ്ഞെടുത്തു. വർക്കിംഗ് പ്രസിഡന്റായി സി.സുരേന്ദ്രൻ,വൈസ് പ്രസിഡന്റായി നിത്യാ സുഗതൻ,ജനറൽ സെക്രട്ടറിയായി സുമേഷ്.എസ്,സെക്രട്ടറിയായി നവാസ്.സി, ട്രഷററായി രാജേഷ്.എൽ എന്നിവരെയും തിരഞ്ഞെടുത്തു. ചടങ്ങിൽ മുതിർന്ന സംഘടനാ പ്രവർത്തകരെ ആദരിച്ചു. ഐ.എൻ.ടി.യു.സി നിയോജകമണ്ഡലം പ്രസിഡന്റ് യു.പ്രദീപ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കടകംപള്ളി,എസ്.സുമേഷ്, സി.നവാസ്,നിത്യാ സുഗതൻ,വിജി.എസ്.ആർ,എൽ.രാജേഷ്…

Read More

കോടതിയോട് ധിക്കാരമോ ബഹുമാനക്കുറവോ ഇല്ല, എന്നാൽ സർക്കാരിന് കുറച്ച് സ്വാതന്ത്ര്യം വേണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം സ്തംഭിച്ചുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. കേസിന്റെ മേൽനോട്ടം കോടതിക്കാണെന്നും സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസവും ക്ഷേത്രങ്ങളിലെ കോടതി ഇടപെടലിനെ കുറിച്ച് കെ മുരളീധരൻ വിമർശനം ഉന്നയിച്ചിരുന്നു. ശബരിമലയിൽ സർക്കാരിനും ദേവസ്വത്തിനും റോളില്ലെന്നും എല്ലാം തീരുമാനിക്കുന്നത് ഹൈക്കോടതിയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ കോടതിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.   ‘കേസ് തെളിയിക്കണമെങ്കിൽ കോടതിയിൽ ചാർജ് ഷീറ്റ് നൽകണം. അത്…

Read More