മാസപ്പടി കേസില്‍ പിണറായിവിജയന് വീണ്ടും തിരിച്ചടി ; എഫ്‌ഐആര്‍ ഇടാമെന്ന സിംഗിള്‍ ബഞ്ച് വിധി ശരിവെച്ചു

കൊച്ചി: മാസപ്പടിക്കേസില്‍ ഡിവിഷന്‍ ബഞ്ചിലും പിണറായി വിജയന് തിരിച്ചടി. എഫ്‌ഐആര്‍ ഇടാനുള്ള സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരേ അപ്പീല്‍ ഫയല്‍ ചെയ്യാനുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കേണ്ടതില്ലെന്ന് ഡിവിഷന്‍ ബഞ്ച് തീരുമാനിച്ചു. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തതില്‍ പരാതിയുണ്ടെങ്കില്‍ മറ്റൊരു മാര്‍ഗ്ഗം തേടാമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. പിണറായിക്കും വീണയ്ക്കും വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസുമാരായ കെ നടരാജൻ, ജോൺസൻ ജോൺ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്.

Read More

താഴേക്കിടറി സ്വർണവില, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്; ആഭരണം വാങ്ങാൻ ഇതുതന്നെ അവസരം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കുറഞ്ഞത്. ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,515 രൂപയാണ്. ഒരു പവന്റെ വില 1,08,120 രൂപയും. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യാന്തര വിപണയിലെ വിലയിടിവാണ് കേരളത്തിലും പ്രതഫലിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 2920 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 365 രൂപയും ഇടിഞ്ഞു. അമേരിക്കയിൽ വീണ്ടും പലിശനിരക്ക് ഉയർത്തുമെന്ന…

Read More

ജര്‍മ്മനിയില്‍ നിന്നും മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലെത്തിക്കും ; റൊമാനിയന്‍ പൗരനെ അറസ്റ്റ് ചെയ്തു

മ്യൂണിക്: കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ചൊവ്വാഴ്ച പുലര്‍ച്ചെ ജര്‍മ്മനിയിലെ ബോച്ചുമി ലുള്ള ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തീപിടുത്തം മനഃപൂര്‍വം ഉണ്ടാക്കിയതാണെന്ന പ്രാഥമിക സംശ യത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ താമസിച്ചിരുന്ന 41 കാരനായ റൊമാനിയന്‍ പൗരനെ കൊലപാതകക്കുറ്റം ചുമത്തി ജര്‍മ്മന്‍ പോലീസ് അറസ്റ്റ് ചെയ്തു.

Read More

തൃശൂരിൽ ഇരട്ടക്കൊലപാതകം; ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ

തൃശൂർ: ഭാര്യയെയും നാലരവയസുകാരനായ മകനെയും കഴുത്തറുത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ. തൃശൂർ തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. കഴുത്ത് മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറുത്ത നിലയിൽ യുവതിയെ കണ്ടെത്തിയത്. മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിന്…

Read More

ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യത; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 15/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ,…

Read More

മാസപ്പടിയിൽ ഇ‌ഡിയുടെ നിർണായക നീക്കം,​ പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്തു

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇരുവർക്കുമെതിരെ രണ്ട് ഇ.സി.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇ.ഡി നടപടി. മാസപ്പടി കേസിലും ഹവാല കേസിലും വെവ്വേറെ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തായിരിക്കും അന്വേഷണം. വിജിലൻസ് എഫ്.ഐ.ആർ എടുത്ത് അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പിണറായിക്ക് അനുമതി നൽകണോ എന്നതിലും ഹൈക്കോടതി നാളെ വിധി പറയും.

Read More

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രത്യേക സംഘം അന്വേഷിക്കും , ബൈജു കെ പൗലോസിന് അന്വേഷണ ചുമതല

കൊച്ചി: മൂന്നുപേരുടെ ജീവൻ കവർന്ന എറണാകുളം നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. എറണാകുളം റൂറൽ എസ്പിയുടെ നേതൃത്വത്തിലാണ് സംഘം. ആലുവ ഡിവൈഎസ്പി ബൈജു കെ പൗലോസിനാണ് അന്വേഷണ ചുമതല ഉള്ളത്. മദ്യപിച്ച് അമിതവേഗതയില്‍ കാര്‍ ഓടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ കയ്യേറ്റശ്രമം നടന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രതികള്‍ക്ക് കനത്ത കാവലൊരുക്കിയിരുന്നു.

Read More

സംസ്ഥാനത്ത് നാളെ തുലാവർഷം എത്തും ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകള്‍ക്ക് നാളെ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read More

‘നെൽകൃഷിയുടെ സംരക്ഷകൻ ’ ചെറുവയൽ രാമൻ അന്തരിച്ചു

കൽപ്പറ്റ: വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. പാരമ്പര്യ നെൽവിത്തുകളുടെയും കൃഷിയുടെയും കാവലാളായിട്ടാണ് ചെറുവയൽ രാമൻ അറിയപ്പെട്ടിരുന്നത്. 74ാം വയസിലായിരുന്നു അന്ത്യം. 2023ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

Read More

ശബരിമലയിൽ അരവണ നിർമാണം പുനരാരംഭിച്ചു; ദിവസം ഒന്നരലക്ഷം ടിൻ ഉൽപാദിപ്പിക്കും

പത്തനംതിട്ട: പ്ലാന്റ് നവീകരണം പൂർത്തിയായതോടെ ശബരിമലയിൽ അരവണ നിർമാണം പുനരാരംഭിച്ചു. നിലവിൽ പ്രതിദിനം ഒന്നരലക്ഷത്തോളം ടിൻ അരവണയാണ് ഉൽപാദിപ്പിക്കുക. ഒക്ടോബർ 20ന് ശേഷം ഉൽപാദനം മൂന്നരലക്ഷത്തോളം ടിന്നായി ഉയർത്താനാകുമെന്നാണ് റിപ്പോർട്ട്.

Read More