പാലക്കാട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; 12 കാരിക്ക് ദാരുണാന്ത്യം

വയനാട് : ലക്കിടി കൂട്ടു പാതയ്ക്ക് സമീപം പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ 12 കാരി തത്ക്ഷണം മരിച്ചു പത്തിരിപ്പാല സ്വദേശി ആസിഫിന്റെ മകൾ ഫിയ ഫാത്തിമ യാണ് മരിച്ചത്. തിങ്കളാഴ്ചരാവിലെ 9.45നായിരുന്നു. സംഭവം. സ്കൂട്ടർ യാത്രക്കാരായ ആസിഫ്, സുമയ്യ മറ്റ് രണ്ട് കുട്ടികൾ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. പാലക്കാട് നിന്ന് ഒറ്റപ്പാലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്.

Read More

കുന്നംകുളത്ത് 41കാരന്റെ മരണം കൊലപാതകമെന്ന് സംശയം; ഭാര്യയും സുഹൃത്തും കസ്റ്റഡിയിൽ

തൃശൂർ: കുന്നംകുളത്ത് 41കാരനായ മുഹമ്മദ് മുംതാബിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതെന്ന് പൊലീസ്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ഭാര്യയുടെ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ശക്തമാക്കിയത്. മുഹമ്മദിന്റെ കഴുത്ത് ഞെരിക്കുകയും മുഖവും വായയും പൊത്തിപ്പിടിക്കുകയും ചെയ്തതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് കുന്നംകുളം പൊലീസ് ഭാര്യ റോഷൻ കാത്തൂണിനെയും ബിഹാർ സ്വദേശിയായ ഹസന്നാനെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. കെട്ടിടനിർമാണ തൊഴിലാളിയായിരുന്ന മുഹമ്മദ് മുംതാബും കുടുംബവും എട്ടുവർഷം…

Read More

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ കനക്കും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും 15, 16 തിയതികളിൽ ശക്തമായ മഴക്ക് സാധ്യതയെന്നണ് പ്രവചനം. ഇത് പ്രകാരം ഈ മാസം 15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 16 ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം,വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ…

Read More

പൊലീസിനെ കണ്ട് കാർ നിർത്താതെ പാഞ്ഞു; പിന്തുടർന്ന് പിടികൂടി, 11.90 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും

കോഴിക്കോട്: പൊലീസിനെ കണ്ട് കാർ നിർത്താതെ ഓടിച്ച യുവാവിനെയും യുവതിയെയും പിന്തുടർന്ന് പിടികൂടി. കാറിൽനിന്ന് 11.90 ഗ്രാം എംഡിഎംഎ കണ്ടെത്തി. പേരാമ്പ്ര പള്ളിച്ചാലിൽ അഫ്നാസ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങൽ റിൻഷാ ഫാത്തിമ (23) എന്നിവരെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ചാത്തമംഗലം എൻഐടിക്ക് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം. എൻഐടിയിലെ തത്വ 2026 പരിപാടിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പരിശോധന നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തിൽ എത്തിയ കാറിന് പൊലീസ് കൈകാണിച്ചു. എന്നാൽ പൊലീസ് വാഹനപരിശോധന നടത്തുന്നത്…

Read More

ഗുരുവായൂരപ്പന് വഴിപാടായി എസ്ബിഐയുടെ മിനിബസ്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി മിനിബസ് സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ക്ഷേത്രത്തിലെ കിഴക്കേ ഗോപുര കവാടത്തിന് മുന്നിലായിരുന്നു സമർപ്പണ ചടങ്ങ്. വാഹനപൂജയ്ക്ക് ശേഷം എസ്ബിഐ ചെയർമാൻ സി.എസ്. സെട്ടി മിനിബസിന്റെ താക്കോലും രേഖകളും ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥിന് കൈമാറി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എം.യു. ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ, എസ്ബിഐ ചീഫ് ജനറൽ മാനേജർ കെ.വി. ബംഗാർരാജു, ജനറൽ മാനേജർ രാജേഷ് കുമാർ…

Read More

ഉച്ചയ്‌ക്ക് ശേഷം സ്വർണവില മാറിമറിഞ്ഞു; മണിക്കൂറുകൾ കൊണ്ട് കുറഞ്ഞത് 1280 രൂപ, പുതിയ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്‌ക്ക് ശേഷം സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 960 രൂപ കുറഞ്ഞ് 1,09,760 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 13,720 രൂപയാണ് ഉച്ചയ്‌ക്ക് ശേഷമുള്ള വില. ഇന്ന് രാവിലെയും പവന് 320 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഉയരുകയായിരുന്നു. എന്നാൽ, ഇന്ന് രാവിലെ സ്വർണവില ഇടിഞ്ഞു. തുടർച്ചയായ വിലവർദ്ധനവിന് ശേഷമുണ്ടായ ഇപ്പോഴത്തെ വിലക്കുറവ് സ്വർണം വാങ്ങാനിരുന്നവർക്ക് വലിയ ആശ്വാസം നൽകിയിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും…

Read More

റിയാദ് വിമാനത്താവളം അടച്ചിടുന്നത് നീട്ടി; കേരളത്തിൽ നിന്നുള്ള സർവീസുകൾക്കും തിരിച്ചടി

റിയാദ്: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവച്ചത് നീട്ടി. വിമാനത്താവളത്തിലെ സുരക്ഷയും പ്രവർത്തനസജ്ജതയും ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ തുടരുന്നതിനാലാണ് നടപടി. പ്രവർത്തനം പുനരാരംഭിക്കുന്ന തീയതി അധികൃതർ വ്യക്തമാക്കിയിട്ടില്ല. വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണങ്ങളിൽ നാശനഷ്ടങ്ങളുണ്ടായതിനെ തുടർന്ന് സുരക്ഷാ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തുന്നത്. സുരക്ഷ ഉറപ്പാക്കിയ ശേഷമേ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിക്കൂവെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളം അടച്ചതോടെ കേരളത്തിൽനിന്നുള്ള റിയാദ് വിമാന സർവീസുകളെയും തീരുമാനം ബാധിക്കും. കൊച്ചി, കോഴിക്കോട്,…

Read More

വയോധികരെ ഉപദ്രവിച്ചാൽ 3 വർഷം വരെ തടവ്; സ്വത്ത് തട്ടിയെടുത്താലും കടുത്ത നടപടി

മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവും 50,000 രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും. മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയ ബില്ലിൽ കർശന വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുതിർന്ന പൗരന്മാരുടെ പരിചരണത്തിനും സംരക്ഷണത്തിനും ഉത്തരവാദപ്പെട്ടവർ അവരെ ഒഴിവാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ, അവരുടെ സമ്മതമില്ലാതെ വൃദ്ധസദനങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ ഉപേക്ഷിക്കുന്നതും ശിക്ഷാർഹമാക്കും. വയോധികരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, അവരുടെ സ്വത്ത് നിയമവിരുദ്ധമായി കൈവശപ്പെടുത്തുക തുടങ്ങിയ…

Read More

സംസ്ഥാനത്താദ്യമായി ബ്ലാക്ക് ബ്രെസ്റ്റഡ് വീവർ പക്ഷിയെ കണ്ടെത്തി

കൊച്ചി : സംസ്ഥാനത്താദ്യമായി ബ്ലാക്ക് ബ്രെസ്റ്റഡ് വീവർ പക്ഷിയെ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ ഏഴോം മേഖലയിൽ നിന്ന് പള്ളിക്കുന്ന് സ്വദേശി നിഷാദ് ഇഷാലാണ് തൂക്കണാംകുരുവി ഇനത്തിലെ പക്ഷിയെ നിരീക്ഷിച്ച് ചിത്രങ്ങൾ പകർത്തിയത്. ബെംഗളൂരു, കോയമ്പത്തൂർ മേഖലകളിൽ ഈ പക്ഷിയെ കണ്ടെത്തിയ റിപ്പോർട്ടുകളുണ്ട്. തൂക്കണാം കുരുവിയെ(ബയ വീവർ) നമ്മുടെ നാട്ടിൽ സാധാരണ കാണാറുണ്ട്. ഇവയിൽ നിന്ന് ബ്ലാക്ക് ബ്രെസ്റ്റ്ഡ് വീവറിനെ കണ്ടെത്തുന്നതു ശ്രമകരമാണ്. ഇതോടെ സംസ്ഥാനത്തു കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 570 ആയി. ചതുപ്പുനിലങ്ങൾ, ജലാശയങ്ങളുടെ സമീപത്തെ പുല്ലുനിറഞ്ഞ…

Read More

10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സയ്ക്ക് ഇഎസ്ഐ നിയന്ത്രണം; ദുരിതത്തിലായി രോഗികൾ

തിരുവനന്തപുരം: 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചികിത്സയ്ക്ക് ഇഎസ്ഐ കോർപ്പറേഷൻ കർശന മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയതോടെ ഹൃദ്രോഗ, കാൻസർ രോഗികൾ പ്രതിസന്ധിയിൽ. പുതിയ നിബന്ധനകൾ കാരണം മരുന്നുപോലും വാങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെന്നാണ് രോഗികളുടെ പരാതി. ഇഎസ്ഐ പരിരക്ഷയുള്ള ആശുപത്രികളിൽ ഒരു സാമ്പത്തിക വർഷം ചികിത്സയ്ക്കായി 10 ലക്ഷം രൂപയാണ് കേന്ദ്രസർക്കാർ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ പരിധി കടന്നുള്ള ചികിത്സയ്ക്ക് അധിക മാനദണ്ഡങ്ങൾ ഏർപ്പെടുത്തി ഇഎസ്ഐ കോർപ്പറേഷൻ സെപ്റ്റംബറിൽ ഉത്തരവിറക്കി. പത്തിലധികം നിബന്ധനകൾ നിലവിൽ വന്നതോടെ ഗുരുതര രോഗങ്ങൾക്ക് ചികിത്സ…

Read More