പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; അടുത്ത അഞ്ചുദിവസം കേരളത്തിലെ അന്തരീക്ഷം മാറും, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 15-ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ടാണ്. 16-ാം തീയതി ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 17-ാം തീയതി ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5…

Read More

കണ്ണൂരിലെ കീര്‍ത്തനയുടെ ആത്മഹത്യ: പോലീസ് അന്വേഷണത്തില്‍ കുടുംബത്തിന് അതൃപ്തി ; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

കണ്ണൂര്‍: തില്ലങ്കേരിയിലെ 20 കാരി കീര്‍ത്തനയുടെ ആത്മഹത്യയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. പേരാവൂര്‍ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ കീര്‍ത്തനയുടെ കുടുംബം അതൃപ്തി അറിയിച്ചിരുന്നു. കീര്‍ത്തന ജീവനൊടുക്കിയത് പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണെന്നും ആണ്‍സുഹൃത്തായ ആദിദേവിന്റെ അച്ഛന്‍ പോലീസുകാരനായതിനാല്‍ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നുമായിരുന്നു കുടുംബത്തിന്റെ പരാതി.

Read More

സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം : കേസെടുത്ത് പോലീസ്, പന്തല്‍ നിര്‍മ്മാണത്തില്‍ വീഴ്ചയെന്ന് എഫ്‌ഐആര്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളക്കിടെയുണ്ടായ അപകടത്തില്‍ കേസെടുത്ത് പോലീസ്. അക്വാട്ടിക് കോംപ്ലക്‌സില്‍ താല്‍ക്കാലിക പന്തല്‍ നിര്‍മ്മിച്ചതില്‍ വീഴ്ച എന്നാണ് എഫ്.ഐ.ആര്‍.

Read More

സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത; ഇന്നും വില താഴേക്ക് തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 35 രൂപ കുറഞ്ഞ് 13,685 രൂപയിലെത്തി. പവന് 280 രൂപ കുറഞ്ഞ് 1,09,480 രൂപയായി. ഇന്നലെ രാവിലെയും ഉച്ചയ്ക്കും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കുറഞ്ഞിരുന്നു. ഇന്നലെ പവന് 1,09,760 രൂപയും ഒരു ഗ്രാം സ്വർണത്തിന് 13,720 രൂപയുമായിരുന്നു. വിലയിൽ ദിവസേനയുണ്ടാകുന്ന കുറവ് സ്വർണം വാങ്ങാൻ പദ്ധതിയിടുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ആഗോള വിലയിലെ…

Read More

കാക്കനാട് മിനി കൂപ്പർ അപകടം; സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്

കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് അമിതവേഗത്തിൽ ആഡംബര കാറോടിച്ച് നെടുമ്പാശേരിയിൽ മൂന്നു പേരുടെ ജീവനെടുത്ത സുഹൈൽ സജീവിനെതിരെ കേസെടുത്ത് എക്‌സൈസ്. 23 വയസ് തികയുന്നതിന് മുൻപ് മദ്യം ഉപയോഗിച്ച കുറ്റത്തിനാണ് ആലുവ എക്‌സൈസ് റേഞ്ച് കേസെടുത്തത്. പ്രതിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥർ. 23 വയസ് തി​കയാത്ത പ്രതികൾക്ക് മദ്യം നൽകി​യതി​ന് വൈറ്റി​ല, പാലാരി​വട്ടം, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാർ ഹോട്ടലുകൾക്കെതി​രെ എക്സൈസ് കേസെടുത്തിട്ടുണ്ട്. ഇവയിൽ രണ്ടെണ്ണം ഫൈവ് സ്റ്റാർ ഹോട്ടലുകളാണ്. ബാർ ലൈസൻസ് റദ്ദാക്കാൻ എക്സൈസ് കമ്മി​ഷണർക്ക് എറണാകുളം…

Read More

തുലാവര്‍ഷം എത്തുന്നു; കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകും

കേരളത്തില്‍ തുലാവര്‍ഷം അടുത്ത ദിവസങ്ങളില്‍ എത്തുന്നതോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തുനിന്ന് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പൂര്‍ണ്ണമായി പിന്‍വാങ്ങുന്നതിനൊപ്പം തെക്കേ ഇന്ത്യയില്‍ തുലാവര്‍ഷം സജീവമാകുന്നതിന്റെ ഭാഗമായി ഒക്‌ടോബര്‍ 15 മുതല്‍ 18 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ 15-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും, ഒക്ടടോബര്‍ 16-ന് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുമാണ്…

Read More

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രകിയയ്ക്ക് പിന്നാലെ വീട്ടമ്മ മരിച്ചു ; കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതി; കേസെടുത്തു

കോഴിക്കോട്: ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്കിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചതായി പരാതി. വടകര മന്ദരത്തൂര്‍ സ്വേദശിനി തങ്കമണിയാണ് ഇന്നലെ വൈകീട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. 49 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് ചികിത്സാ പിഴവിന് കേസെടുത്തു. എട്ടാം തീയതിയാണ് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തങ്കമണിയുടെ സര്‍ജറി നടന്നതെന്നും ഒമ്പതിന് റൂമിലേക്ക് മാറ്റിയതിന് പിന്നാലെ ഛര്‍ദ്ദിയും പനിയും തുടങ്ങിയെന്നും കുടുംബം പറയുന്നു. ഭക്ഷണം കഴിച്ചാല്‍ ഛര്‍ദ്ദിക്കുന്ന സ്ഥിതിയായിരുന്നു. വന്‍കുടലില്‍ മുറിവുണ്ടായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും കുടുംബം പറയുന്നു. ഇതോടെ…

Read More

വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി; ഇരുവരും ലഹരിക്കേസിലെ പ്രതികൾ

കണ്ണൂർ: വനിതാ ജയിലിൽ തടവുകാരിൽ നിന്ന് എംഡിഎംഎ പിടികൂടി. കണ്ണൂർ വനിതാ ജയിലിലെ തടവുകാരായ റോഷ്‌നി സാവിയോ (34) , റുബൈദ പി കെ (34) എന്നിവരിൽ നിന്നാണ് ലഹരി പിടികൂടിയത്. ഇരുവരും എംഡിഎംഎ വില്പന കേസിലെ പ്രതികളാണ്. റോഷ്‌നി ആറുദിവസം മുൻപാണ് ജയിലിലെത്തിയത്, റുബൈദ രണ്ട് ദിവസം മുൻപും. 0.31 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. തടവറയിൽ ഒരു ഗ്ളാസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് കണ്ടെത്തിയത്. ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിലായിരുന്നു ലഹരി പിടികൂടിയത്….

Read More

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര ; റീഇമ്പേഴ്സ്മെന്റ് വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, പഴ്‌സനല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവര്‍ വിദേശയാത്രയുടെ വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ. 2016 മുതല്‍ ഔദ്യോഗികം, സ്വകാര്യം, ചികിത്സാര്‍ഥം എന്നീ ആവശ്യങ്ങള്‍ക്കായി അമേരിക്ക ഉള്‍പ്പെടെ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയതിന്റെ വിമാനക്കൂലിയായാണ് ഇത്രയും തുക കൈപ്പറ്റിയിരിക്കുന്നത്. 2016-21 കാലത്ത് പിണറായി വിജയനും സുനീഷും യുഎഇ, യുഎസ്, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളുടെ വിമാനക്കൂലിയായി 12,91,681…

Read More

ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ ഗവർണറാകും ,​ രാജേന്ദ്ര ആർലേക്കർ തമിഴ്‌നാട്ടിലേക്ക്

ന്യൂഡൽഹി : മുതിർന്ന ബി.ജെ,.പി നേതാവ് ഓംപ്രകാശ് മാത്തൂർ കേരളത്തിന്റെ പുതിയ ഗവർണറാകും. നിലവിൽ സിക്കിം ഗവർണറാണ്. കേരളത്തിന്റെ ഇപ്പോഴത്തെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട് ഗവർണറാകും. കേരളത്തിനൊപ്പം തമിഴ്‌നാടിന്റെ അധിക ചുമതലയും നിർവഹിച്ചു വരികയായിരുന്നു ആർലേക്കർ. സുധ യാദവാണ് കർണാടകത്തിന്റെ പുതിയ ഗവർണർ.. ദുഷ്യന്ത് ഗൗതം സിക്കിമിലും ,​ ബ്രജ് മോഹൻ റാം ഒഡിഷയിലും ഗവർണറാകും. ധാൽ സിംഗ് ബിസേനിനെ ഉത്തരഖണ്ഡ് ഗവർണറായും നിയമിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിൽ ജനിച്ച ഓംപ്രകാശ് മാത്തൂർ ആർ.എസ്.എസ്…

Read More