കണക്കും ഇംഗ്‌ളീഷും മലയാളവും അറിയാതെ ഇനി കുട്ടികളെ ഏഴാം ക്‌ളാസിലേക്ക് ജയിപ്പിക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം: ഭാഷയിലും ഗണിതത്തിലും കഴിവുകൾ മെച്ചപ്പെടാതെ ഒരു കുട്ടിയെയും ഏഴാം ക്ലാസിലേക്ക് ജയിപ്പിച്ചുവിടില്ലെന്ന് പൊതുവിദ്യാഭ്യാസമന്ത്രി എൻ.ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസവകുപ്പും സമഗ്രശിക്ഷാകേരളവും സംയുക്തമായി നടപ്പാക്കുന്ന റിവൈവ് പദ്ധതിയുടെ സംസ്ഥാനതല സാക്ഷാത്കാരപ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. അടിസ്ഥാനഗണിതശേഷിയിലും മലയാളം, ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിലും പിന്നാക്കമുളളവരെ പ്രത്യേക പിന്തുണ നൽകി മറ്റുള്ളവർക്കൊപ്പം എത്തിക്കുന്ന റിവൈവ് പദ്ധതി വിദ്യാർത്ഥികൾക്ക് മുതൽക്കൂട്ടാകും. 100 ദിന കർമപരിപാടിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ച 16 പദ്ധതികളും നടപ്പിലാക്കി. എല്ലാ ഏകാദ്ധ്യാപക വിദ്യാലയങ്ങളും എൽ.പി.സ്‌കൂളുകളാക്കി. അദ്ധ്യാപകരുടെ ദീർഘകാലപ്രശ്നങ്ങൾ പരിഹരിച്ചു. ഹൈസ്‌കൂൾ തലത്തിൽ ആർട്ടിഫിഷ്യൽ…

Read More

കേരള സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാല നാളെ ( ഒക്ടോബർ 07) ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽബി, 08 ന് ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം/ബിബിഎ എൽഎൽബി എന്നീ പരീക്ഷകൾ മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകൾ ഒക്ടോബർ 26, 27 തീയതികളിലേക്കാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. മറ്റ് ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കേരളം സർവകലാശാല അറിയിച്ചു.

Read More

സംസ്ഥാനത്ത് മഴ കനക്കുന്നു ; വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കോഴിക്കോട് കാറ്റിലും മഴയിലും മരം കടപുഴകി വീടിന് മുകളില്‍ വീണ് ദമ്പതിമാര്‍ക്ക് പരിക്കേറ്റു. ബാലുശ്ശേരി കൈതച്ചാലിന് സമീപമാണ് അപകടമുണ്ടായത്. ഭാസ്‌കരന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. പരിക്കേറ്റ ഭാസ്‌കരനെയും ഭാര്യ പ്രേമയെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രേവേശിപ്പിച്ചു. മലപ്പുറം തിരൂര്‍ റൂട്ടില്‍ ആല്‍മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.ശക്തമായ കാറ്റിലും മഴയിലും പെരുമ്പാവൂര്‍ ഓടക്കാലിയില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ മേല്‍ക്കൂര…

ചിപ്സനുമായുള്ള ഹെലികോപ്റ്റർ കരാർ പുതുക്കില്ലെന്ന് സർക്കാർ; ലോകായുക്തയിൽ നിലപാട് വ്യക്തമാക്കി

തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിനായി ചിപ്സൻ ഏവിയേഷനുമായുള്ള കരാർ പുതുക്കില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ചിപ്സന്റെ ഇൻവോയ്സും സർക്കാർ ഹാജരാക്കി. മുഖ്യമന്ത്രി മലപ്പുറത്തേക്ക് ഹെലികോപ്റ്ററിൽ പോയത് വ്യക്തിപരമായ ആവശ്യത്തിനല്ലെന്ന് കെ.എം. ഷാജഹാന്റെ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കി. കേസ് നവംബർ മൂന്നിലേക്ക് മാറ്റി. കരാർ കാലാവധി അവസാനിച്ചപ്പോൾ പുതുക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. വീണ്ടും ടെൻഡർ വിളിച്ചാൽ ചെലവ് വർധിക്കുമെന്നതിനാൽ നിലവിലെ കരാർ തുടരുന്നതാണ് ഉചിതമെന്നായിരുന്നു ശുപാർശ. എന്നാൽ സർക്കാർ കരാർ പുതുക്കേണ്ടതില്ലെന്ന…

Read More

കേരള സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാല നാളെ ( ഒക്ടോബർ 07) ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽഎൽബി, 08 ന് ആരംഭിക്കാനിരുന്ന ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബികോം/ബിബിഎ എൽഎൽബി എന്നീ പരീക്ഷകൾ മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകൾ ഒക്ടോബർ 26, 27 തീയതികളിലേക്കാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. മറ്റ് ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കേരളം സർവകലാശാല അറിയിച്ചു.

Read More

സംസ്ഥാനത്ത് തീവ്രമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.15-ന് പുറപ്പെടുവിച്ച ഈ മുന്നറിയിപ്പ് അടുത്ത മൂന്ന് മണിക്കൂർ സമയത്തേക്ക് മാത്രമാണ് ബാധകം. ആറ് മണിക്ക് മുൻപായി വീണ്ടും മഴ മുന്നറിയിപ്പ്…

Read More

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം; ഒമ്പത് ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം, ശക്തമായ കാറ്റിനും സാദ്ധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ കേരള തീരത്തിന് സമീപമുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ, സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മീ. ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. വടക്കൻ തമിഴ്നാടിന് മുകളിൽ, സമുദ്രനിരപ്പിൽ നിന്ന് 5.8 കി.മീ. ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി തുടരുന്നു. മന്നാർ കടലിടുക്കിൽ നിന്ന് മദ്ധ്യ മഹാരാഷ്ട്രയിലേക്ക്, തമിഴ്നാടും കർണാടകയും വഴി കടന്നുപോകുന്ന സമുദ്രനിരപ്പിൽ നിന്ന് 0.9 കി.മീ. ഉയരത്തിൽ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ കേരളത്തിൽ ഒക്ടോബർ ആറ് മുതൽ…

Read More

കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ; 40ലേറെ പുതിയ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി: വിമാന സർവീസുകൾ വിപുലീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂൾ 2026 പ്രഖ്യാപിച്ചു. 40ലേറെ പുതിയ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകൾ ഉൾപ്പെടുത്തി പ്രതിദിന സർവീസുകളുടെ എണ്ണം 585 ആയി ഉയർത്തും. ഒക്ടോബർ 25 മുതൽ ഘട്ടങ്ങളായാണ് പുതിയ ഷെഡ്യൂൾ പ്രാബല്യത്തിൽ വരുന്നത്. പുതിയ ഷെഡ്യൂളിൽ പ്രതിദിനം 435 ആഭ്യന്തര, 150 വരെ അന്താരാഷ്ട്ര സർവീസുകളുണ്ടാകും. ഇതോടെ ആഴ്ചയിലെ സർവീസുകളുടെ എണ്ണം 3,150ൽ നിന്ന് 4,100 ആയി ഉയരും. അന്താരാഷ്ട്ര സർവീസുകളുടെ ഭാഗമായി ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യൻ…

Read More

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 120 രൂപയാണ് കുറഞ്ഞത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 1,09,280 രൂപായണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 13,660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്ന് പുറത്തുവന്ന റിപ്പോര്‍ട്ട് അടക്കമുളള വിഷയങ്ങളായിരുന്നു സ്വര്‍ണവിലയെ സ്വാധീനിച്ചത്. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് പ്രതീക്ഷിച്ച വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇതിന് പുറമെ എണ്ണവിലയും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന്…

Read More