കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ സർവീസുകൾ; 40ലേറെ പുതിയ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂഡൽഹി: വിമാന സർവീസുകൾ വിപുലീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂൾ 2026 പ്രഖ്യാപിച്ചു. 40ലേറെ പുതിയ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകൾ ഉൾപ്പെടുത്തി പ്രതിദിന സർവീസുകളുടെ എണ്ണം 585 ആയി ഉയർത്തും. ഒക്ടോബർ 25 മുതൽ ഘട്ടങ്ങളായാണ് പുതിയ ഷെഡ്യൂൾ പ്രാബല്യത്തിൽ വരുന്നത്.

പുതിയ ഷെഡ്യൂളിൽ പ്രതിദിനം 435 ആഭ്യന്തര, 150 വരെ അന്താരാഷ്ട്ര സർവീസുകളുണ്ടാകും. ഇതോടെ ആഴ്ചയിലെ സർവീസുകളുടെ എണ്ണം 3,150ൽ നിന്ന് 4,100 ആയി ഉയരും.

അന്താരാഷ്ട്ര സർവീസുകളുടെ ഭാഗമായി ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പുതിയ റൂട്ടുകൾ ആരംഭിക്കും. കേരളത്തിൽ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും കൂടുതൽ സർവീസുകളുണ്ടാകും. കൊച്ചി–ബാങ്കോക്ക്, കൊച്ചി–കുവൈത്ത്, തിരുവനന്തപുരം–ബഹ്‌റൈൻ, തിരുവനന്തപുരം–റിയാദ് എന്നിവയാണ് പുതിയ സർവീസുകളിൽ ഉൾപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *