തലസ്ഥാനത്തെ എസ്എഫ്‌ഐ സംഘർഷം; കന്റോൺമെന്റ് പൊലീസിൽ അപ്രതീക്ഷിത മാറ്റം

തിരുവനന്തപുരം: തലസ്ഥാനത്ത എസ്എഫ്‌ഐ സംഘർഷ വിവാദത്തിനിടെ കന്റോൺമെന്റ് പൊലീസിൽ അപ്രതീക്ഷിത മാറ്റം. എസ്എഫ്‌ഐ നേതാക്കളുമായി പരസ്യപോരിലേർപ്പെട്ട കന്റോൺമെന്റ് സിഐ സതീഷ് കുമാർ അവധിയിൽ പ്രവേശിച്ചു. എസ്‌ഐ ജി ഗോകുൽ ഗോപാലിനെ പരിശീലനത്തിനായി അയച്ചു. നേരത്തെ സിറ്റി പൊലീസ് കമ്മിഷണർ ഇരുവരെയും നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് മാറ്റം. എസ്എച്ച്ഒ സതീഷ് ഒരു ദിവസത്തെ അവധിയിൽ പ്രവേശിച്ചെന്നാണ് കമ്മിഷണറുടെ വിശദീകരണം. എസ് ഐ ഗോകുലിനെ പോക്‌സോ ട്രെയിനിംഗിന് അയച്ചതാണെന്നും കമ്മീഷണർ വിവരിച്ചു. മുൻപ് എസ് എച്ച് ഒയുടെ…

Read More

പീഡന പരാതിയില്‍ നടപടി ; ഇ. എന്‍. സുരേഷ്ബാബുവിനെതിരേ പാര്‍ട്ടി കൂടുതല്‍ നടപടിക്ക്

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായ ഇ എന്‍ സുരേഷ് ബാബുവിനെതിരെ കൂടുതല്‍ നടപടിക്ക് സാധ്യത. യുവ അഭിഭാഷകയുടെ പരാതി ഗൗരവതരമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു തന്നെ പുറത്താക്കിയേക്കാനും സാധ്യതയുണ്ട്. പരാതികള്‍ പരിശോധിച്ച് കര്‍ശന നടപടിയെടുക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പ്രത്യേക കമ്മീഷനെ വെച്ച് അന്വേഷണം നടത്താനും അടുത്ത സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനം എടുക്കുമെന്നുമാണ് വിവരം. ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാകമ്മിറ്റിയിലും സുരേഷ്ബാബുവിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും…

Read More

പഞ്ചാബിൽ ടൂറിസ്റ്റ്‌ ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ്‌ ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജാണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ വിദ്യാർത്ഥിനിയായിരുന്നു. പഞ്ചാബ് ലുധിയാനയ്‌ക്കടുത്ത് വിനോദയാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെടുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് നിയന്ത്രണം വിട്ട് മറിയുന്നതിനിടെ സൈഡ് സീറ്റിലിരുന്ന ജോസ്‌ന റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പിന്നാലെ ബസ് ജോസ്‌നയുടെ ശരീരത്തിലേക്ക് മറിഞ്ഞു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് അടിയിൽ കുടുങ്ങിയ ജോസ്‌നയുടെ മൃതദേഹം പുറത്തെടുത്തു….

Read More

തൊഴിലുറപ്പിന് പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണം; കൊല്ലത്ത് വയോധികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: പത്തനാപുരം കടശ്ശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കടശ്ശേരി സ്വദേശി രാജമ്മയാണ് (80) കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ തൊഴിലുറപ്പിന് പോകുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം. നിരവധി തൊഴിലാളികൾ ഒപ്പമുണ്ടായിരുന്നു. ആന ഓടിവരുന്നത് കണ്ട് ഇവർ പലരും ചിതറിയോടി. എന്നാൽ രാജമ്മയ്ക്ക് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് വിവരം. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലാണ്.

Read More

ഗുരുതരക്രമക്കേടും മുഴുവന്‍ അഴിമതിയും ; പി.എസ്.സി.യെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: പ്ലാനിംഗ് ബോര്‍ഡിലെ മൂല്യനിര്‍ണ്ണയ ക്രമക്കേടില്‍ പി.എസ്.സി.യെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പരീക്ഷയില്‍ 58 ചോദ്യങ്ങളില്‍ ഉണ്ടായ മാറ്റം ഗുരുതരവീഴ്ചയാണെന്നും പ്രഥമദൃഷ്ട്യാ തന്നെ ഗുരുതര അഴിമതിയാണെന്നും വിലയിരുത്തിയ കോടതി അന്വേഷണം തുടങ്ങും മുമ്പ് എതിര്‍ക്കുന്നത് എന്തിനാണെന്നും ചോദിച്ചു. വാദം കേള്‍ക്കുന്നതിന് അടുത്ത വ്യാഴാഴ്ചത്തേക്ക് ഹര്‍ജി മാറ്റി. പരീക്ഷയിലെ ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്താതിരുന്നത് ക്ലറിക്കല്‍ പിഴവാണെന്ന് പറയാനാവില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പി.എസ്.സി യുവാക്കളുടെ പ്രതീക്ഷയാണ്. അതിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കണം. അതിനെ തകര്‍ക്കുന്ന നടപടികള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. അന്വേഷണം…

Read More

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ഈ മാസം ആറ് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ഏഴ്, എട്ട് തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ…

Read More

സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് തന്നെ ജുവലറിയിലേക്ക് പോയിക്കോളൂ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,675 രൂപയും പവന് 1,09,400 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രധാനമായും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണവിലയ്ക്ക് പിന്തുണ നൽകുന്ന പ്രധാന ഘടകങ്ങളിൽ പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ തുടരുന്ന അനിശ്ചിതത്വവും യുഎസ് ഡോളറിലെ മാറ്റങ്ങളും ഉൾപ്പെടുന്നുണ്ട്. രാജ്യാന്തരവില ഔൺസിന് 4162 ഡോളർ വരെ ഉയർന്നെങ്കിലും ഇപ്പോൾ 4137 ഡോളറിലെത്തി. സംസ്ഥാനത്ത് വെള്ളിവിലയിലും മാറ്റമില്ല. ഇന്ന് ഗ്രാമിന് 235 രൂപയാണ് വിപണിവില….

Read More

മൂന്ന് മലയാളികളെ വിമാനത്താവളത്തിൽ തടഞ്ഞു, സൗദിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല; തിരിച്ചയച്ചതായി റിപ്പോർട്ട്

റിയാദ്: മൂന്ന് മലയാളികളെ സൗദി അറേബ്യയിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചതായി റിപ്പോർട്ട്. വ്യാജ തൊഴിൽ വിസയുമായി റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് തിരുവനന്തപുരം സ്വദേശികളെയാണ് തിരിച്ചയച്ചത്. നാല് ദിവസം മുൻപായിരുന്നു ഇവർ റിയാദിലെത്തിയത്. വിസ വ്യാജമായിരുന്നതിനാൽ ഇവരെ വിമാനത്താവളത്തിൽതന്നെ കസ്റ്റഡിയിൽ വച്ചതിനുശേഷം നടപടികൾ പൂർത്തിയാക്കി തൊട്ടടുത്ത ദിവസം കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ തിരിച്ചയക്കുകയായിരുന്നു. മറ്റൊരു വിസയുടെ പ്രിന്റിൽ വിസ നമ്പർ, തീയതി, പേര്, പോസ്‌പോർട്ട് നമ്പർ, റെഫറൻസ് നമ്പർ, തൊഴിൽ തുടങ്ങിയ വിവരങ്ങൾ തിരുത്തിയാണ് ഇവർക്ക് വിസ…

Read More

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ വ്യാജ ഒപ്പ് ; സിപിഐഎം പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ വ്യാജ ഒപ്പ് സൃഷ്ടിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. തിരുവന ന്തപുരം നഗരസഭ കൗണ്‍സിലിന്റെ മൂന്ന് യോഗത്തില്‍ പങ്കെടുത്തു എന്ന് വ്യാജരേഖയുണ്ടാക്കിയതായിട്ടാണ് ആരോപണം. ഇതിനായി റജിസ്റ്ററില്‍ വ്യാ ജഒപ്പ് ഇട്ടെന്നാണ് പരാതി. വിവരാവകാശ നിയമം അനുസരിച്ച് ലഭിച്ച കൗണ്‍സില്‍ രജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എസ് പി ദീപക്കാണ് പരാതി നല്‍കിയത്. ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 എന്നീ തീതികളില്‍ നടന്ന കൗണ്‍സില്‍ യോഗങ്ങളിലാണ്…

Read More

മട്ടുപ്പാവിലെ ഹരിതലോകം ; 77-ാം വയസ്സിലും കൃഷിയുടെ കൂട്ടുകാരിയായി സുമം

സ്ഥലപരിമിതി കൃഷിക്ക് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനിയായ സുമം എസ്.പി. വീടിന്റെ ടെറസിൽ വാഴയും കറിവേപ്പിലയും കാന്താരി മുളകും ഡ്രാഗൺ ഫ്രൂട്ടും കുമ്പളവും പൈനാപ്പിളും ഉൾപ്പെടെ നിരവധി വിളകൾ വളർത്തുന്ന ഈ 77കാരിയുടെ കൃഷിയിടം നഗര ജീവിതത്തിനിടയിലെ ഒരു പച്ചത്തുരുത്താണ്. കൃഷിയോടുള്ള സുമത്തിന്റെ ഇഷ്ടത്തിന് പിന്നിൽ കുട്ടിക്കാലത്തെ ഓർമകളുണ്ട്. കായംകുളം ഓണാട്ടുകരയാണ് ജന്മനാട്. പിതാവ് കർഷകനായിരുന്നു. കുട്ടിക്കാലത്ത് കൃഷിപ്പണികളിൽ അച്ഛനോടൊപ്പം മണ്ണിലിറങ്ങിയ ശീലമാണ് ഇന്നും അഭംഗുരം തുടരുന്നത്. ജോലിയോട് ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് മാറിയെങ്കിലും കൃഷിയോടുള്ള താൽപ്പര്യം…

Read More