രാജ്യത്ത് പെട്രോളിനും ‌ഡീസലിനും വില കൂട്ടി; നയാരയുടെ പുതിയ നിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർദ്ധിപ്പിച്ചത്. ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. രാജ്യത്തുടനീളമുള്ള നയാര എനർജിയുടെ 7,108 ഇന്ധന സ്റ്റേഷനുകളിലും പുതിയ വില ബാധകമാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെയും ശുദ്ധീകരിച്ച എണ്ണ ഉൽപ്പന്നങ്ങളുടെയും വില ഉയർന്നതിനെ തുടർന്നാണ് വില വർദ്ധിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഉയർന്ന എണ്ണവില കമ്പനിയുടെ ലാഭവിഹിതത്തിൽ സമ്മർദം സൃഷ്ടിക്കുന്ന…

Read More

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്‌തമംഗലം കൗൺസിലറും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചു. തിരുവനന്തപുരം മേയർ വി വി രാജേഷിന് സെപ്തംബർ 30ന് രാജിക്കത്ത് നൽകിയതായാണ് വിവരം. ജില്ലാ കളക്‌ടർക്കും ഉടൻ വിവരം കൈമാറും. ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് വിവരം. എന്നാൽ സ്വകാര്യ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം. ശ്രീലേഖ രാജിവച്ചതോടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണ പ്രതിസന്ധി നേരിടാൻ സാദ്ധ്യതയേറിയിരിക്കുകയാണ്. നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49…

Read More

ഹോർമുസ് കടലിടുക്കിൽ കുവൈറ്റ് പതാകയേന്തിയ ടാങ്കറിന് നേരെ ആക്രമണം: അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

ഹോർമുസ് കടലിടുക്കിൽ വച്ച് കുവൈറ്റ് പതാകയേന്തിയ ടാങ്കറിന് നേരെ മിസൈൽ ആക്രമണമുണ്ടായതിനെ തുടർന്ന് അഞ്ച് ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതായി ഒമാനിലെ ഇന്ത്യൻ മിഷൻ ശനിയാഴ്ച അറിയിച്ചു. എം.ടി കാസിമ III കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചതായും എല്ലാവരെയും സുരക്ഷിതമായി കരയിലേക്ക് മാറ്റിയതായും എക്സിലെ ഒരു പോസ്റ്റിൽ ഇന്ത്യൻ എംബസി വ്യക്തമാക്കി. രക്ഷാപ്രവർത്തനത്തിൽ നൽകിയ തുടർച്ചയായ പിന്തുണയ്ക്കും സഹായത്തിനും എംബസി ഒമാൻ അധികൃതർക്ക് നന്ദി അറിയിച്ചു."ഹോർമുസ് കടലിടുക്കിൽ വച്ച് പ്രൊജക്റ്റൈൽ പതിച്ച കുവൈറ്റ് പതാകയേന്തിയ എം.ടി കാസിമ…

Read More

പിഎം ശ്രീ പദ്ധതിയില്‍ പ്രതിസന്ധി; ലീഗ് എതിര്‍പ്പും കേന്ദ്രത്തിന്റെ സമര്‍ദ്ദവും മുറുകുന്നു

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പിഎം ശ്രീ കേരളത്തില്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍. ലീഗിന്റെ ശക്തമായ രാഷ്ട്രീയ എതിര്‍പ്പും തുടര്‍നടപടികളിലെ മെല്ലെപ്പോക്കും കാരണം പദ്ധതി ഉപേക്ഷിക്കാനോ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനോ ഉള്ള ആലോചനയിലാണ് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് ചീഫ് സെക്രട്ടറിക്ക് ഇതിനോടകം രണ്ട് തവണ കത്തുകള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനം നേരത്തെ ധാരണാപത്രത്തില്‍‍ ഒപ്പിട്ടതാണെന്നും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പദ്ധതിയുമായി മുന്നോട്ട് പോകണം എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ തുടക്കം മുതലേ…

Read More

പ്രക്ഷോഭങ്ങൾ ഇന്ററാക്ടീവ് മാപ്പ് വഴി ഏകോപിപ്പിക്കാൻ രാഹുൽ ഗാന്ധി; ‘സത്യാഗ്രഹ’ വെബ്‌സൈറ്റ് പുറത്തിറക്കി

ന്യൂഡൽഹി: രാജ്യത്തുടനീളം നടക്കുന്ന വിവിധ പ്രക്ഷോഭങ്ങളുടെ വിവരങ്ങൾ സംയോജിപ്പിച്ച് ലഭ്യമാക്കുന്നതിനായി കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ശനിയാഴ്ച "സത്യാഗ്രഹ" എന്ന ഡിജിറ്റൽ പ്ലാറ്റ്‌‌ഫോം പുറത്തിറക്കി. സത്യത്തിന് വേണ്ടിയുള്ള സമാധാനപരമായ പോരാട്ടമെന്ന മഹാത്മാഗാന്ധിയുടെ "സത്യാഗ്രഹ" തത്ത്വചിന്തയെ സ്മരിച്ചുകൊണ്ട്, ഗാന്ധിജിയുടെ ജന്മവാർഷികത്തിന് തൊട്ടടുത്ത ദിവസമാണ് ഈ വെബ്‌സൈറ്റ് പുറത്തിറക്കിയത് എന്ന പ്രത്യേകതയുമുണ്ട്. എക്സിലെ ഒരു പോസ്റ്റിൽ, പ്രക്ഷോഭകർക്ക് തങ്ങളുടെ പോരാട്ടങ്ങളുടെ വിവരങ്ങൾ സമർപ്പിക്കാനും, ഒരു ഇന്ററാക്ടീവ് മാപ്പ് വഴി രാജ്യത്തുടനീളം നടക്കുന്ന സമാനമായ പ്രസ്ഥാനങ്ങളെ കണ്ടെത്താനും,…

Read More

ശബരിമലയിൽ മേൽശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയിൽ കണ്ഠരര് രാജീവര് ഇല്ല

തിരുവനന്തപുരം: ശബരിമലയിലെയും മാളികപ്പുറത്തെയും മേൽശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതിയിൽ നിന്ന് കണ്ഠരര് രാജീവരെ ഒഴിവാക്കി. ശബരിമല തന്ത്രി സ്ഥാനം ഒഴിഞ്ഞതിനാലും സ്വർണക്കൊള്ള കേസിൽ പ്രതിയായതിനാലുമാണ് തീരുമാനം. ആരോഗ്യകാരണങ്ങളാലും മറ്റ് വ്യക്തിപരമായ സാഹചര്യങ്ങളാലും തന്ത്രി സ്ഥാനത്തുനിന്ന് മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. തുടർന്ന് ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരവും കേരള ഹൈക്കോടതിയുടെ അംഗീകാരത്തോടെയും അദ്ദേഹത്തിന്റെ മകനായ കണ്ഠരര് ബ്രഹ്മദത്തനെ ശബരിമലയിലെ പുതിയ തന്ത്രിയായി നിയമിക്കുകയായിരുന്നു. ഇത്തവണ ശബരിമല മേൽശാന്തിയാവാനുള്ള യോഗ്യത പട്ടികയിൽ വലിയ കുറവ്…

Read More

തിരുപ്പതിയിലെ ഫാക്ടറിയിൽ വൻ സ്‌ഫോടനം; നാല് മരണം, നിരവധി പേർക്ക് പരിക്ക്

അമരാവതി: തിരുപ്പതി ശ്രീ സിറ്റിയിലുള്ള ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ നാലുപേർക്ക് ദാരുണാന്ത്യം. 10 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഗൗരബ് റോയ് (35)​,​ ചിന്ന മസ്താൻ (36),​ രമേഷ് (40),​ വാസു (36)​​ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ടിഐഎൽ ഹെൽത്ത്‌കെയർ ഫാക്ടറിയിൽ സ്‌ഫോടനം ഉണ്ടായത്. ബോയിലറിലുണ്ടായ സ്‌ഫോടനമാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ശ്രീകാളഹസ്തി എംഎൽഎ ബൊജ്ജല സുധീർ…

Read More

പ്രണവി ഉർസിന് ചരിത്ര നേട്ടം! ഏഷ്യൻ ഗെയിംസ് ഗോൾഫിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം, ടീം ഇനത്തിൽ വെള്ളിയും!

ഐച്ചി-നഗോയ: 2026 ഏഷ്യൻ ഗെയിംസിൽ ശനിയാഴ്ച ഇന്ത്യൻ ഗോൾഫ് താരം പ്രണവി ഉർസ് പുതിയ കായിക ചരിത്രം കുറിച്ചു. അന്താരാഷ്ട്ര മത്സരത്തിൽ ഗോൾഫിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി പ്രണവി മാറി. കസുഗായി കൺട്രി ക്ലബ്ബിൽ നടന്ന മത്സരത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത മൈസൂരുവിൽ നിന്നുള്ള 23-കാരി, അദിതി അശോക്, ദിക്ഷ ദാഗർ എന്നിവർക്കൊപ്പം ഇന്ത്യൻ വനിതാ ടീമിനെ വെള്ളി മെഡൽ നേട്ടത്തിലേക്കും നയിച്ചു. അവസാന ദിനം വ്യക്തിഗത ലീഡോടെയാണ് ഉർസ് മത്സരം ആരംഭിച്ചത്….

Read More

അബ്‌കാരി കേസ്; ചോദ്യം ചെയ്യലിന് മുൻപ് മുൻകൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ്

കൽപ്പറ്റ: അബ്‌കാരി കേസിൽ മുൻകൂ‌ർ ജാമ്യാപേക്ഷ നൽകി റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസ്. എക്‌സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് വിവരം ലഭിച്ചതിന് പിന്നാലെ കൽപ്പറ്റ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നടത്തിയ പരിശോധനയിൽ അളവിൽ കവിഞ്ഞ മദ്യ ശേഖരം കണ്ടെത്തിയ സംഭവത്തിൽ ആന്റോ അഗസ്റ്റിൻ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. 43 ലിറ്റർ വിദേശനിർമിത മദ്യവും വ്യാജ മദ്യവുമുൾപ്പെടെയാണ് ആന്റോയുടെ…

Read More

സ്ത്രീയും പുരുഷനും ഒരുമിച്ച് ജോലിചെയ്താൽ ദൈവഭയമുള്ള സ്ത്രീകൾ “നശിച്ചുപോകാൻ” സാധ്യത; ഫ്ലൈദുബായ് കോ-പൈലറ്റിന്റെ പോസ്റ്റ്

വാഷിംഗ്ടൺ: ഫ്ലൈ ദുബായ് വിമാനത്തിൽ വെച്ച് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ ഒമാനി കോ-പൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്ത പോസ്റ്റുകൾ, സ്ത്രീകൾ, മതം, സ്ത്രീപുരുഷന്മാർ ഒരുമിച്ച് ജോലി ചെയ്യുന്ന തൊഴിലിടങ്ങൾ എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലേക്ക് വെളിച്ചം വീശുന്നു. വിവാഹശേഷം നിഖാബ് ധരിക്കാനും ജോലി ഉപേക്ഷിക്കാനും തയ്യാറുള്ള ഒരു പെൺകുട്ടിയെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് അൽ ഹമ്മാമി വിവരിച്ചിരുന്നതായി വിഷയവുമായി ബന്ധപ്പെട്ട നിരവധി ഉറവിടങ്ങളെ ഉദ്ധരിച്ച്…

Read More