തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
തൃശൂർ: തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ – ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി. സ്കൂൾ കായികമേളയിലെ അപകടത്തിൽ വേദിയുടെ അനുമതിയെ ചൊല്ലിയാണ് കൗൺസിൽ യോഗത്തിൽ ബഹളം തുടങ്ങിയത്. കനത്ത കാറ്റിലും മഴയിലും കായികമേള നടക്കുന്ന സ്ഥലത്തിന് മുകളിൽ കെട്ടിയിരുന്ന ഷീറ്റുകൾ പറന്നുപോയി നാലോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ഈ വിഷയമാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിന്റെ തുടക്കത്തിൽ തന്നെ ഉന്നയിച്ചത്. പിന്നാലെ ബിജെപിയും ഇടതുപക്ഷ അംഗങ്ങളും മേയറുടെ സീറ്റിന് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. പിന്നാലെ ഇത് കയ്യാങ്കളിയിലേക്ക് മാറി. കായിക…