ജാതി വിവേചനത്തെത്തുടർന്ന് ചികിത്സ നിഷേധിച്ചു? ദളിത് യുവതി റോഡരികിൽ പ്രസവിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി

ലക്‌നൗ: ജാതി വിവേചനത്തെത്തുടർന്ന് ആശുപത്രി പ്രവേശനം നിഷേധിച്ചെന്ന് ആരോപിക്കപ്പെട്ട ദളിത് യുവതി റോഡരികിൽ പ്രസവിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി. ഉത്തർപ്രദേശിലെ ഭദോഹിയിലെ മഹാരാജ ചേത് സിംഗ് ഗവൺമെന്റ് ആശുപത്രിയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പങ്കജ് കുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഉത്തരവാദികളായ ജീവനക്കാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ദളിത് വിഭാഗമായ മുസഹർ സമുദായത്തിൽപ്പെട്ടതായതിനാൽ 20കാരിയായ ഗർഭിണിയെ ആശുപത്രി ജീവനക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാരും പ്രസവചികിത്സ നൽകാൻ വിസമ്മതിച്ചെന്നാണ് ആരോപണം. കടുത്ത പ്രസവവേദനയെ തുടർന്നാണ്…

Read More

പ്ളസ് ടു വിദ്യാർത്ഥികൾ പ്രതിയായ മോർഫിംഗ് കേസ്; അദ്ധ്യാപികമാർക്ക് പുറമെ സഹപാഠികളുടെ ചിത്രങ്ങളും മോർഫ് ചെയ്തതായി സംശയം

കോഴിക്കോട്: പേരാമ്പ്രയിൽ അദ്ധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച പ്ളസ് ടു വിദ്യാർത്ഥികൾ സഹപാഠികളുടെ ചിത്രങ്ങളും മോർഫ് ചെയ്തതായി സംശയം. സംഭവത്തിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ചിത്രങ്ങൾ മോർഫ് ചെയ്ത വിദ്യാർത്ഥികളെ സ്‌കൂളിൽ വരുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഇവരെ ഉടൻ സസ്‌പെൻഡ് ചെയ്യുമെന്ന് വിവരമുണ്ട്. മോർഫ് ചെയ്ത ചിത്രങ്ങൾ ടെലിഗ്രാമിലാണ് പ്രചരിപ്പിച്ചത്. ജൂലായിൽ നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. അദ്ധ്യാപികമാരുടെ ചിത്രങ്ങൾ കണ്ട മറ്റ് വിദ്യാർത്ഥികൾ ഇക്കാര്യം…

Read More

സൗദിയിൽ വാഹനാപകടം; രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ച് മരണം

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. സൗദിയിലെ തായിഫ്-റാനിയ റോഡിൽ ഇന്നലെയാണ് അപകടമുണ്ടായത്. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്‌സിമോൾ മാത്യു (36), കുറുമല്ലൂർ സ്വദേശി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് തമിഴ്‌നാട് സ്വദേശികളായ വിജയലക്ഷ്‌മി, ഹെപ്‌സിബ, വാഹനത്തിന്റെ ഡ്രൈവറായ സൗദി പൗരൻ എന്നിവരാണ് മരിച്ചത്. തായിഫ് ഗവർണേറ്റിലെ അൽ ഗാഫ, അൽ അവെയ്ല ക്ളിനിക്കുകളിൽ ജോലി ചെയ്യുകയായിരുന്ന ഇവർ അവധിദിനത്തിൽ…

Read More

ശസ്ത്രക്രിയയ്ക്കുപിന്നാലെ മരണം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

കോട്ടയം: ചികിത്സക്കിടെ യുവതി മരിച്ച സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവാരോപിച്ച് കുടുംബം രംഗത്ത്. ഹെർണിയ ശസ്ത്രക്രിയയക്ക് വിധേയയായി ചികിത്സയിൽ കഴിയുകയായിരുന്ന ചങ്ങനാശേരി സ്വദേശി ഹസീനയാണ് (49) മരിച്ചത്. ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. ആദ്യം താക്കോൽദാന ശസ്ത്രക്രിയയും പിന്നീട് വയർ തുറന്നുള്ള ശസ്ത്രക്രിയയുമാണ് നടത്തിയത്. ഇതിൽ പിഴവുണ്ടായെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്കുശേഷം മൂന്ന് ദിവസം ഹസീനയ്ക്ക് പനിയും വിറയലുമുണ്ടായിരുന്നുവെന്ന് ഭർത്താവ് ഹസൻകുഞ്ഞ് പറഞ്ഞു. ആശുപത്രിയിൽ നിന്നുപറഞ്ഞ ആഹാരം മാത്രമായിരുന്നു നൽകിയത്. അവർ…

Read More

അയാളെ അയച്ചത് ആരായാലും അവർക്ക് വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി നെതന്യാഹു

ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമ സംഭവങ്ങളിൽ മുന്നിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അക്രമിയെ അയച്ചവർ ആരായാലും അവർക്ക് കനത്ത വില നൽകേണ്ടി വരുമെന്ന് നെതന്യാഹു പറഞ്ഞു. സംഭവത്തെ കുറിച്ച് ഇസ്രയേൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിനെ ആക്രമിച്ച് വിമാനം തകർക്കാനുള്ള സഹ പൈലറ്റിന്റെ ശ്രമത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി വ്യക്തമാക്കി….

Read More

‘ഏറെ സവിശേഷമായ നിമിഷം’, ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കി ടീമിന്റെ സ്വർണ നേട്ടത്തെ അഭിനന്ദിച്ച് മോദി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം ഏഷ്യൻ ഗെയിംസിൽ വനിതാ ഹോക്കി സ്വർണം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെ നേട്ടം ഏറെ സവിശേഷമായ നിമിഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടീമിന്റെ ഈ നേട്ടം രാജ്യത്ത് ഹോക്കിയുടെ ജനപ്രീതി കൂടുതൽ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. 'ഇന്ത്യൻ ഹോക്കിയെ സംബന്ധിച്ചിടത്തോളം ഏറെ സവിശേഷതയുള്ള നിമിഷമാണിത്. ഏഷ്യൻ ഗെയിംസിൽ നാല് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിന്…

Read More

‘കൈക്കൂലിയായി 10 ലക്ഷം രൂപ’ആവശ്യപ്പെട്ടു , തന്നില്ലെങ്കിൽ ഡിവൈഎഫ്ഐക്കാരെ കൊണ്ട് കൊടികുത്തിക്കും ; തിരുവനന്തപുരത്തെ സിപിഐഎം കൗൺസിലറിനെതിരെ ആരോപണം

തിരുവനന്തപുരം: തൃക്കണ്ണാപുരത്ത് സ്ഥലം വാങ്ങിയ ആളോട് കൗൺസിലർ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്ന് പരാതി. സിപിഐഎം കൗൺസിലർ അജിനെതിരെയാണ് ആരോപണം. പണം നൽകിയില്ലെങ്കിൽ ഡിവൈഎഫ്ഐക്കാരെക്കൊണ്ട് ഭൂമിയിൽ കൊടി കുത്തിക്കും എന്നും സിപിഐഎം കൗൺസിലറുടെ ഭീഷണി. പണം ആവശ്യപ്പെടുന്ന വീഡിയോയും ഓഡിയോയും പരാതിക്കാരൻ പുറത്ത് വിട്ടു. തിരുവനന്തപുരം നഗരസഭയിലെ തൃക്കണ്ണാപുരം വാർഡ് കൗൺസിലർ അജിൻ തന്റെ അധികാരം ദുർവിനിയോഗം ചെയ്ത് ഒരു വസ്തു ഉടമയെ ഭീഷണിപ്പെടുത്തി പണം ചോദിക്കുന്ന ദൃശ്യം വളരെ ഗൗരവമുള്ളതാണെന്ന് കെഎസ് ശബരീനാഥൻ…

Read More

ലോകത്തിലെ ഏറ്റവും വലിയ സ്‌പോർ‌ട്‌സ് ബ്രാൻഡിന് കനത്ത തിരിച്ചടി,​ 20.9 ലക്ഷം കോടി രൂപയുടെ നഷ്ടം

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ പ്രിയപ്പെട്ട ബ്രാൻഡായ നൈക്കി കനത്ത പ്രതിസന്ധിയിൽ. വൻകിട കായിക താരങ്ങളുടെ പിന്തുണയും 'ജസ്റ്റ് ഡു ഇറ്റ്' എന്ന ഒറ്റ വാചകം കൊണ്ടും വിപണി കീഴടക്കിയ കമ്പനി നിലവിൽ വൻതോതിലുള്ള തൊഴിൽ വെട്ടിക്കുറയ്ക്കലിലേക്കും ബിസിനസ് പുനഃസംഘടനയിലേക്കും നീങ്ങുകയാണ്. തുടർച്ചയായ വിലയിടിവും വിൽപ്പനയിലെ ഇടിവുമാണ് നൈക്കിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഓഗസ്റ്റ് 31ന് വരുമാനം നാല് ശതമാനം കുറഞ്ഞ് 1,120 കോടി ഡോളറിലെത്തി. ലാഭം രണ്ട് ശതമാനം ഇടിഞ്ഞ് 712…

Read More

ഏഷ്യൻ ഗെയിംസ് 2026: അത്ഭുത തിരിച്ചുവരവുമായി ഇന്ത്യ , ഗുസ്തിയിൽ സുജീത് കാൽക്കലിന് സ്വർണം

നഗോയ: ഐച്ചി-നഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിന്റെ 13-ാം ദിനത്തിൽ ഗുസ്തിയില്‍ ഇന്ത്യ സ്വർണം നേടി.ഇന്ത്യക്കായി സുജീത് പൊന്നണിഞ്ഞു. പുരുഷന്മാരുടെ ഗുസ്തി ഫ്രീസ്റ്റൈൽ 65 കിലോഗ്രാം വിഭാഗത്തിസാണ് സുജീത് കൽകൽ സ്വർണം നേടിയത്. 2-9 എന്ന നിലയിൽ നിന്ന് ശക്തമായി തിരിച്ചുവന്നാണ് സുജീത് ഒന്നാമതെത്തിയത്. 10-9 എന്ന സ്കോറിന് വിജയിച്ചു. അബ്ദുൾ മജീദി കുദിയെവിനെയാണ് തോൽപ്പിച്ചത്.ഇന്ത്യയുടെ ആകെ സ്വർണം പതിനഞ്ചായി മാറി. ഫൈനലിൽ താജിക്കിസ്ഥാന്റെ അബ്ദുൽമജീദ് കുദിയേവ് ഇന്ത്യൻ താരത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഒരു ഘട്ടത്തിൽ…

Read More

കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് അപകടം, രണ്ട് മരണം

കാസ‌ർകോട്: കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം. കാസർകോട് വെസ്റ്റ് എളേരി വരക്കാട് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മദ്ധ്യപ്രദേശ് സ്വദേശി ദേവേന്ദ്ര, ഛത്തീസ്‌ഗഡ് സ്വദേശി മനാസർ എന്നിവരാണ് മരിച്ചത്. ജെയ്‌സൺ എന്നയാളും കുടുംബവും താമസിക്കുന്ന വാടക വീടിന് മുകളിലേക്കാണ് വണ്ടി മറിഞ്ഞ് വീണത്. വാഹനം ഇറക്കത്തിൽ നിയന്ത്രണം വിട്ട് വീടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു. ട്രാക്‌ടറിന്റെ ക്രെയിൻ വീടിന്റെ ടെറസിൽ തട്ടി നിന്നതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. അപകടത്തിൽ തലയ്ക്ക്…

Read More