ശബരിമല മേൽശാന്തി നിയമനം: നറുക്കെടുപ്പിൽ നേരത്തെ നിശ്ചയിച്ച അഞ്ചുപേർ മാത്രമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിനായുള്ള നറുക്കെടുപ്പിൽ നേരത്തെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ അഞ്ചുപേരെ മാത്രമായിരിക്കും പരിഗണിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. അപ്പീലുകളുമായി എത്തിയ ആരെയും നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് പരിഗണിക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ, ശബരിമല ഒരുക്കങ്ങളുമായി ബന്ധപ്പെട്ട ആദ്യ റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട് ആകെ 47 അപ്പീലുകളാണ് ലഭിച്ചത്. ബോർഡ് എല്ലാവരുടെയും വാദങ്ങൾ കേട്ടു….

Read More

ബാറിനുള്ളിൽ യുവതിയെ വിവസ്‌ത്രയാക്കി മർദിച്ചു; മൂന്ന് വനിതാ ബൗൺസർമാർ ഉൾപ്പടെ ഏഴ് പേർ അറസ്റ്റിൽ

ഗുവാഹത്തി: ബാറിലുണ്ടായ തർക്കത്തിനിടെ യുവതിയെ വിവസ്‌ത്രയാക്കി മർദിച്ച സംഭവത്തിൽ മൂന്ന് വനിതാ ബൗൺസർമാർ ഉൾപ്പെടെ ഏഴ് പേ‌ർ അറസ്റ്റിൽ. ഗുവാഹത്തിയിൽ ഖാൻപാറയിൽ പ്രവർത്തിക്കുന്ന 'ദി ലോക്കൽസ്' നൈറ്റ് ക്ലബിൽ വെള്ളിയാഴ്‌ച പുലർച്ചെ രണ്ടരയോടെയാണ് സംഭവമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീ‌ഡിയയിൽ പ്രചരിച്ചതിനുപിന്നാലെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വനിതാ ബൗൺസർമാർക്ക് പുറമെ ബാർ മാനേജർ, ഇവന്റ് മാനേജർ, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ് എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. 21നു 30നു ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായത്. രാത്രി 12.30ന് ശേഷവും ബാർ…

Read More

നുഴഞ്ഞു കയറ്റം തടയാൻ നടപടി വേണം,​ പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നൽകി ഇന്ത്യ

ന്യൂഡൽഹി : പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നൽകി ഇന്ത്യ. ഫിറോസ്‌പൂരിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യ രണ്ട് നാട്ടുകാരെ വെടിവച്ചുകൊന്നു എന്ന് പാകിസ്ഥാൻ ആരോപിച്ചതിന് പിന്നാലെയാണ് നടപടി. പ്രകോപനമില്ലാതെ വെടിവച്ചെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ തള്ളിക്കളയുകയും ചെയ്തു. മുന്നറിയിപ്പുകൾ നൽകിയിട്ടും അതിർത്തി വഴി നുഴഞ്ഞു കയറാൻ മൂന്നുപേർ ശ്രമം നടത്തിയെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് കള്ളക്കടത്തിനുള്ള നീക്കമാണ് നടന്നതെന്നും ഇന്ത്യ അറിയിച്ചു . നുഴഞ്ഞുകയറ്റം തടയാൻ പാകിസ്ഥാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. താക്കീതുകൾ തുടർച്ചയായി…

Read More

വൈദ്യുതി തടസ്സം ജീവനെടുത്തു; ഓക്സിജൻ ലഭിക്കാതെ വയോധിക മരിച്ചു

കാസർകോട്: കൃത്രിമ ഓക്സിജന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന വയോധിക വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് മരിച്ചു. അതിഞ്ഞാൽ കെ.കെ. പുരയിലെ മറിയം (75) ആണ് മരിച്ചത്. അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തി. അറ്റകുറ്റപ്പണിയുടെ ഭാഗമായി വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വൈദ്യുതി മുടങ്ങിയതോടെ മറിയത്തിന് ഓക്സിജൻ നൽകുന്ന ഉപകരണം ഇൻവെർട്ടർ ഉപയോഗിച്ചാണ് പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ ആറര മണിക്കൂറോളം പ്രവർത്തിച്ചതോടെ ഇൻവെർട്ടറിന്റെ ചാർജ് തീരുകയും ഓക്സിജൻ വിതരണം നിലയ്ക്കുകയുമായിരുന്നു. രാത്രി 8.30ഓടെയാണ് വൈദ്യുതി…

Read More

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; 2007ലെ ഫയൽ വീണ്ടും തുറക്കാൻ കേരളസർക്കാർ, നിർദേശം നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പുനരന്വേഷണത്തിനൊരുങ്ങി കേരളസർക്കാർ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിടാൻ നിർദേശം നൽകി. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടത്തിയ കെഎസ്‌ടിപി അഴിമതിക്കേസിലാകും അന്വേഷണം. കരാർ ഏറ്റെടുത്ത പതിബെൽ കമ്പനി എഞ്ചിനീയറുടെ ആത്മഹത്യയിലും അന്വേഷണം നടക്കും. എഞ്ചിനീയറുടെ ആത്മഹത്യാക്കുറിപ്പിലെ പരാമർശമാണ് ഗ്യാനേഷ് കുമാറിനെ ചോദ്യമുനയിലാക്കിയത്. കോൺഗ്രസ് നേതാവ് മലയിൻകീഴ് വേണുഗോപാലിന്റെ പരാതിയിലാണ് ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. തിരഞ്ഞെടുപ്പ് അട്ടിമറിയിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്താകമാനം പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് കേരളസർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു…

Read More

റഷ്യ – യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായക ഇടപെടൽ

കീവ് : റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ നിർണായകമായ ഇടപെടൽ ഉണ്ടായെന്ന് വെളിപ്പെടുത്തി യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. വെടിനിറുത്തലിന് ഇന്ത്യയടക്കം നാലു രാജ്യങ്ങൾ സമാധാന പദ്ധതികൾ നിർദ്ദേശിച്ചിരുന്നുവെന്നും ഇതിൽ ഇന്ത്യയുടെ നിർദ്ദേശമായരുന്നു ഏറ്റവും സമഗ്രം എന്നും വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു. തുർക്കി,​ ഈജിപ്റ്റ്,​ യു.എസ് എന്നിവരാണ് നിർദ്ദേശം സമർപ്പിച്ച മറ്റ് മൂന്നുരാജ്യങ്ങൾ. ആദ്യമായാണ് ഇന്ത്യ സമാധാന ശ്രമങ്ങളിൽ സജീവമായ മദ്ധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയുമായി വെടിനിർത്തലിലെത്താൻ യുക്രെയ്ൻ തയ്യാറാണെന്നും സിബിഹ…

Read More

നിയന്ത്രണം വിട്ട കാർ ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറി, വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കാ‌ർ ബസ്‌ സ്റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറി വിദ്യാർത്ഥിനിക്ക് പരിക്ക്. കോഴിക്കോട് പൂനൂരിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ബസ്‌ സ്റ്റോപ്പ് പൂ‌ർണമായും തകർന്നു. താമരശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാ‌ർ ബസ് സ്റ്റോപ്പിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ സമയം വിദ്യാർത്ഥിനി മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന മറ്റുള്ളവർ തൊട്ടുമുൻപ് പോയ സ്വകാര്യ ബസിൽ കയറി പോയതിനാൽ വലിയ അപകടം ഒഴിവായി. ബസ് സ്റ്റോപ്പ് തകർന്ന് പെൺകുട്ടിയുടെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന്…

Read More

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായത് ഭീകരാക്രമണ ശ്രമം; സ്ഥിരീകരിച്ച് യുഎഇ

ന്യൂഡൽഹി: ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം ഭീകരാക്രമണ ശ്രമമാണെന്ന് സ്ഥിരീകരിച്ച് യുഎഇ. വിമാനം തട്ടിയെടുക്കാൻ വേണ്ടിയാണ് ശ്രമിച്ചതെന്നും മുഴുവൻ വിവരങ്ങളും ഉടൻ നൽകുമെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രോസിക്യൂട്ടർ ജനറൽ വ്യക്തമാക്കി. സംഭവത്തിന്റെ സാഹചര്യങ്ങൾ,​ അതിന് പിന്നിലെ ഉദ്ദേശ്യങ്ങൾ,​ ബന്ധപ്പെട്ട കണ്ണികൾ എന്നിവ കണ്ടെത്തുന്നതിനൊപ്പം ഡിജിറ്റൽ തെളിവുകൾ പരിശോധിക്കുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഫ്ലൈ ദുബായ് വിമാനത്തിൽ ആക്രമണം നടത്തിയ സഹപൈലറ്റ് ഒമാൻ സ്വദേശിയായ ഹമാം അൽഹമാമി ആണെന്ന റോയിട്ടേഴ്സ് റിപ്പോർട്ടിൽ യുഎഇ അധികൃതർ…

Read More

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12864 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 44 കേസുകളിലായി 48 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11924 ആയി. ഇതുവരെ 25077.922 ഗ്രാം എം.ഡി.എം.എയും 1619.045 കി.ഗ്രാം കഞ്ചാവും 540.858 ഗ്രാം മെത്താഫെറ്റമിനും 775.149 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന്…

Read More

തിരുപ്പതിയിലെ ഫാക്ടറിയിൽ സ്ഫോടനം; അഞ്ചുപേർ മരിച്ചു, പത്തിലേറെ പേർക്ക് പരിക്ക്

ആന്ധ്രാപ്രദേശ്: തിരുപ്പതി ജില്ലയിലെ ശ്രീസിറ്റിയിലുള്ള ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. പത്തിലേറെ പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ടിഐഎൽ (TIL) എന്ന ആരോഗ്യപരിചരണ ഉൽപന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ എട്ടുമണിയോടെ അപകടം നടക്കുമ്പോൾ ഫാക്ടറിയിൽ മുപ്പതിലേറെ ജീവനക്കാരുണ്ടായിരുന്നു. ശ്രീസിറ്റിയിലെ സത്യവേദു മണ്ഡലിലെ വ്യവസായ മേഖലയിലാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷ്, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകുമെന്ന് അറിയിച്ചു….

Read More