‘കണ്ണുകൾ അടച്ചാലും വിമാനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം’; മോദിയോട് ക്യാപ്റ്റൻ സ്മിത്
ന്യൂഡൽഹി: സഹപൈലറ്റിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ പോരാടിയ ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്ക് മാരകമായി പരിക്കേറ്റെങ്കിലും യാത്രക്കാരെ അപകടത്തിലേക്ക് വിട്ടുകൊടുക്കാൻ കഴിയുമായിരുന്നില്ലെന്ന് മച്ചാർ പ്രധാനമന്ത്രിയോട് പറഞ്ഞു. 'നിങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തിനും ജീവിതത്തിനുമിടയിൽ പോരാടുകയായിരുന്നു. എന്നിട്ടും, നിങ്ങൾ നിങ്ങളുടെ ജീവൻ പരിഗണിച്ചില്ല, എല്ലാ യാത്രക്കാരുടെയും ജീവൻ പരിഗണിച്ചു. 140 കോടി ഇന്ത്യക്കാരുടെ അഭിമാനം നിങ്ങൾ ഉയർത്തി. '-ക്യാപ്റ്റൻ മച്ചാറിനോട് മോദി പറഞ്ഞു. 'ഞാൻ…