ബിജെപി നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു

തിരുവനന്തപുരം : ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റു. ദില്ലിയിലെ ദേശീയ വനിത കമ്മീഷൻ ദേശീയ ആസ്ഥാനത്ത് വച്ചായിരുന്നു ചടങ്ങ്. ചുമതലയേൽക്കുന്നതിന് മുൻപ് കമ്മീഷൻ അധ്യക്ഷ വിജയ രഹത്കറുമായി കൂടിക്കാഴ്ച നടത്തി. നിയമം, ഭരണനിർവഹണം, മാനവവിഭവശേഷി, ധനകാര്യം തുടങ്ങിയ മേഖലകളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് നിവേദിത സുബ്രഹ്മണ്യം. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് തൊഴിൽ നിയമത്തിൽ എൽ.എൽ.എം., മംഗളൂരു സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി., ഐ.സി.എഫ്.എ.ഐ…

Read More

വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത‘ പണം മുടക്കണ്ട’ ; ഒക്ടോബർ 2 മുതൽ 8 വരെ ഒരാഴ്ച തിരുവനന്തപുരം മൃഗശാലയിൽ സൗജന്യ പ്രവേശനം

തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ, കോളെജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം അനുവദിക്കും. മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് സൗജന്യമായി പ്രവേശിക്കാമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു. പൊതുജനങ്ങൾക്കായി മൃഗശാല സാധാരണ ദിവസങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:15 വരെ തുറന്നു പ്രവർത്തിക്കുന്നു. തിങ്കളാഴ്ച അവധിയാണ്. വന്യജീവികളെയും അവയുടെ സംരക്ഷണത്തെയും കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തുക…

Read More

ശക്തമായ കാറ്റും മഴയും ;തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശൂര്‍: കനത്ത കാറ്റിലും മഴയിലും സ്‌കൂള്‍ കായികമേളയുടെ മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്ത് അപകടം. കയിക മേള നടക്കുന്ന സ്ഥലത്ത് മുകളില്‍ കെട്ടിയിരുന്നു ഷീറ്റുകള്‍ പാറിപ്പോയി. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റെന്നാണ് വിവരം. തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിലാണ് അപകടം ഉണ്ടായത്. കാറ്റില്‍ മുകളില്‍ കെട്ടിയിരുന്ന ഷീറ്റുകള്‍ പറന്നു പോകുകയായിരുന്നു. കായികമേളയുടെ ഭാഗമായ നീന്തല്‍, പവര്‍ ലിഫ്റ്റിംഗ് അടക്കമുള്ള മത്സരങ്ങളാണ് തൃശ്ശൂരില്‍ നടക്കുന്നത്.

Read More

നെയ്യാറ്റിൻകരയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു ; മൂന്ന് പേർ ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. മൂന്ന് പേർക്കാണ് മിന്നലേറ്റത്. വിൻസെന്റ് എന്നയാളാണ് മരിച്ചത്. രണ്ട് പേർ ചികിത്സയിൽ തുടരുന്നു. വീടുപണി എടുക്കുന്നതിനിടയിൽ മിന്നലേൽക്കുകയായിരുന്നു. ഇടിമിന്നൽ ഏറ്റത്. പൊന്മുടിയിൽ വനം വകുപ്പ് താൽക്കാലിക ജീവനക്കാരനു ഇടിമിന്നലേറ്റു. പൊന്മുടി കുളച്ചിക്കര സ്വദേശി ശ്രീകുമാരൻ നായർ (മണിയൻ-67) എന്നയാൾക്കാണ് മിന്നലേറ്റത്. പാർക്കിംഗ് സ്ഥലത്ത് വച്ചാണ് മിന്നലേറ്റത്. ശ്രീകുമാരൻ നായരെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു

Read More

‘പെരുന്നയിൽ പോയി ഓച്ഛാനിച്ച് നിൽക്കാൻ എന്നെ കിട്ടില്ല, മലബാർ നായന്മാർക്ക് ആരുടെ മുന്നിലും തലകുനിക്കുന്ന ശീലമില്ല’; മേജർ രവി

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും സംവിധായകനുമായ മേജർ രവി. സുകുമാരൻ നായരുടെ ധാർഷ്ട്യവും അഹങ്കാരവും അംഗീകരിക്കാനാകില്ലെന്നും പെരുന്നയിൽ പോയി ഓച്ഛാനിച്ച് നിൽക്കാൻ തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മക്കളെ എൻഎസ്എസ് കോളേജിൽ പഠിപ്പിക്കാനോ ഭാര്യയ്ക്ക് അവിടെ ജോലി വാങ്ങിക്കൊടുക്കാനോ താൻ ശ്രമിച്ചിട്ടില്ലെന്നും മേജർ രവി പറഞ്ഞു. മലബാർ നായന്മാർ ആരുടെയും മുന്നിൽ തലകുനിക്കുന്ന ശീലമുള്ളവരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേജർ രവിയുടെ…

Read More

മന്ത്രിയുടെ വാഹനം ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കായിക വകുപ്പ് മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഒ ജെ ജനീഷിന്‍റെ വാഹനം കണ്ണൂരില്‍ ആക്രമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ഡിവൈഎഫ്ഐ – സിപിഎം ക്രിമിനലുകള്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് മന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന വ്യക്തമാണ്. മന്ത്രിയെ ആക്രമിച്ച ക്രിമിനലുകളെയും ഗൂഢാലോചന നടത്തിയ സിപിഎം – ഡിവൈഎഫ്ഐ നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരിക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി…

Read More

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി; പ്രതിഷേധത്തിന് നാളെ തുടക്കം

ഗ്യാനേഷ് കുമാർ രാജിവയ്ക്കുംവരെ പിന്നോട്ടില്ല; സിജെപി പ്രതിഷേധത്തിന് നാളെ തുടക്കം ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനമായ നാളെ മുതൽ പ്രതിഷേധം ആരംഭിക്കുമെന്ന് സിജെപി. മുംബൈയിലെ ശിവാജി പാർക്കിലാണ് പ്രതിഷേധത്തിന് തുടക്കമിടുകയെന്ന് സിജെപി നേതാവ് അഭിജീത് ദിപ്‌കെ പറഞ്ഞു. പ്രതിഷേധം നടത്തുന്നത് തങ്ങളുടെ അവകാശമാണെന്നും ആസാദ് മൈതാനത്ത് പ്രതിഷേധം നടത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അഭിജീത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഗാന്ധിജയന്തി ദിനത്തിൽ ആരംഭിക്കുന്ന പ്രതിഷേധം രാജ്യവ്യാപകമായി വ്യാപിപ്പിക്കുമെന്നും ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ…

Read More

തലസ്ഥാനത്ത് കനത്ത മഴ, റെഡ് അലർട്ട്; ഇടിമിന്നലേറ്റ് ഒരു മരണം, രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്ത് ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കുന്നത്തുകാലിൽ വിൻസെന്റ് (52) ആണ് മരിച്ചത്. വീടുപണിക്കിടെയായിരുന്നു സംഭവം. വിൻസെന്റിന്റെ ഒപ്പമുണ്ടായിരുന്ന ദാസയ്യൻ, അജീഷ് എന്നിവർക്കും മിന്നലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് അടുത്ത മൂന്ന് മണിക്കൂർ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. അതിനുശേഷം യെല്ലോ അലർട്ടാണുള്ളത്. കൊല്ലത്ത് അടുത്ത് മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് മുഴുവൻ സമയവും ഓറഞ്ച് അലർട്ടാണ്. 01/10/2026: തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, മലപ്പുറം,…

Read More

കോന്നി ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കിയ നിലയിൽ

പത്തനംതിട്ട: കോന്നി പോത്തുപ്പാറയിൽ ദമ്പതികൾ വിഷം കഴിച്ചു മരിച്ചു. തങ്കപ്പൻ (65), ഓമന (60) എന്നിവരാണ് മരിച്ചത്. ഇരുവരും ഒറ്റയ്ക്കായിരുന്നു താമസം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ഇരുവരേയും വിഷം കഴിച്ച രീതിയിൽ സമീപവാസികളുടെ ശ്രദ്ധിയിൽപെടുകയായിരുന്നു. ഉടൻ തന്നെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇരുവർക്കും ഒരു മകൻ ഉണ്ടായിരുന്നു. മകൻ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ദമ്പതികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

‘എൻ ഇനിയ പൊൻ നിലാവേ’; ഇളയരാജയ്ക്ക് സുപ്രീം കോടതിയിലും തിരിച്ചടി

ന്യൂഡൽഹി: തമിഴ് ചലച്ചിത്ര ചരിത്രത്തിലെ ശ്രദ്ധേയമായ ഗാനങ്ങളിലൊന്നായ ‘എൻ ഇനിയ പൊൻ നിലാവേ’യുടെ വരികളിലും മാസ്റ്റർ ശബ്ദരേഖയിലും സംഗീതസംവിധായകൻ ഇളയരാജയ്ക്ക് പകർപ്പവകാശമില്ലെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. മ്യൂസിക് കമ്പനിയായ സരിഗമയ്ക്ക് അനുകൂലമായി ഡൽഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഇളയരാജ സമർപ്പിച്ച അപ്പീൽ ഹർജി ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ഇതോടെ ‘എൻ ഇനിയ പൊൻ നിലാവേ’ എന്ന ഗാനത്തിന്റെ പുനരാവിഷ്കാരത്തിനും ഒറിജിനൽ ശബ്ദരേഖയ്ക്കുമേലുള്ള…

Read More