ജന്മദിനത്തിൽ സ്വർണത്തിളക്കം; മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ചരിത്രം കുറിച്ച് ലൊവ്ലിന

നഗോയ: ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ ലൊവ്ലിന ബോർഗോഹെയ്ൻ. വനിതകളുടെ 75 കിലോഗ്രാം ബോക്സിംഗ് വിഭാഗത്തിൽ ചൈനയുടെ ബാവോ സിയിയെ തോൽപ്പിച്ച് ലൊവ്ലിന സ്വർണ മെഡൽ സ്വന്തമാക്കി. ഫൈനലിൽ ഏകപക്ഷീയമായ 5-0 വിജയമാണ് ഇന്ത്യൻ താരം നേടിയത്. തന്റെ ജന്മദിനത്തിൽ തന്നെയാണ് ലൊവ്ലിന കരിയറിലെ നിർണായക നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്സറെന്ന ചരിത്ര നേട്ടവും ഇതോടെ ലൊവ്ലിന സ്വന്തമാക്കി. 2014ലെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ മേരി കോമാണ്…

Read More

പ്രതിഷേധം മുന്നിൽക്കണ്ട് ജാഗ്രത കാണിച്ചില്ല; മന്ത്രിമാരുടെ സുരക്ഷയിൽ പോലീസിന് വീഴ്ചയെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ചയുണ്ടായെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും പോലീസ് ജാഗ്രത കാണിച്ചില്ലെന്നാണ് റിപ്പോർട്ടിലെ വിമർശനം. പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഒരുക്കണമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരെ നിയോഗിച്ചില്ലെന്നും കെ.എം. ഷാജിയെ 20 മിനിറ്റോളം വഴിയിൽ തടഞ്ഞിട്ടും പോലീസ് സാന്നിധ്യമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡിജിപി കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. മന്ത്രിമാർക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തിപ്പെടുത്താൻ നിർദേശം നൽകി. ഇന്നും കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ…

Read More

ടെമ്പോയും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം, 19 പേർക്ക് പരിക്ക്, മരിച്ചവർ ക്ഷേത്രദർശനത്തിന് പോയവർ

മുംബയ്: ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലയിലെ സമൃദ്ധി ഹൈവേയിൽ ഇന്നലെയായിരുന്നു അപകടം. സമൃദ്ധി ഹൈവേയിൽ ധമൻഗാവൊൻ റെയിൽവെ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. സംഭവത്തിൽ 19 പേർക്ക് പരിക്കേറ്റു. സ്ഥലത്തെ പ്രധാന ആരാധനാകേന്ദ്രമായ ബുൽധാന ജില്ലയിലെ ഷെഗാവൊനിൽ നിന്ന് മടങ്ങുന്ന ഭക്തരാണ് ടെമ്പോയുടെ പിന്നിലുണ്ടായിരുന്നത്. വർദ്ധയിലേക്ക് ദുർഗാദേവിയുടെ പ്രതിമയുമായി പോകുകയായിരുന്നു ഇവർ. അപകടത്തിൽ ഏഴുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവമറിഞ്ഞയുടൻ പൊലീസും പ്രദേശവാസികളും സ്ഥലത്തേക്ക് കുതിച്ചെത്തി. ഇവർ 19…

Read More

എസ്‌ഐആറിൽ ഒഴിവാക്കപ്പെട്ടവരെ ഉൾപ്പെടുത്താൻ പ്രത്യേക യജ്ഞം; 20 സംസ്ഥാനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം

ന്യൂഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്‌ഐആറിൽ തെറ്റായി ഒഴിവാക്കപ്പെട്ടവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക യജ്ഞത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം. എസ്‌ഐആർ പൂർത്തിയായ കേരളം ഉൾപ്പെടെ 20 സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. അന്യായമായി ഒഴിവാക്കപ്പെട്ട വോട്ടർമാരെയും പുതിയ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക യജ്ഞം നടത്താനാണ് നിർദേശം. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് സെപ്റ്റംബർ 29-ന് അയച്ച കത്തിലാണ് കമ്മിഷൻ നിർദേശം നൽകിയത്. എസ്‌ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ,…

Read More

ശക്തമായ കാറ്റും മഴയും ;തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടം; പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശൂര്‍: കനത്ത കാറ്റിലും മഴയിലും സ്‌കൂള്‍ കായികമേളയുടെ മത്സരങ്ങള്‍ നടക്കുന്ന സ്ഥലത്ത് അപകടം. കയിക മേള നടക്കുന്ന സ്ഥലത്ത് മുകളില്‍ കെട്ടിയിരുന്നു ഷീറ്റുകള്‍ പാറിപ്പോയി. പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സംഭവത്തില്‍ പരിക്കേറ്റെന്നാണ് വിവരം. തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിലാണ് അപകടം ഉണ്ടായത്. കാറ്റില്‍ മുകളില്‍ കെട്ടിയിരുന്ന ഷീറ്റുകള്‍ പറന്നു പോകുകയായിരുന്നു. കായികമേളയുടെ ഭാഗമായ നീന്തല്‍, പവര്‍ ലിഫ്റ്റിംഗ് അടക്കമുള്ള മത്സരങ്ങളാണ് തൃശ്ശൂരില്‍ നടക്കുന്നത്.

Read More

വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത‘ പണം മുടക്കണ്ട’ ; ഒക്ടോബർ 2 മുതൽ 8 വരെ ഒരാഴ്ച തിരുവനന്തപുരം മൃഗശാലയിൽ സൗജന്യ പ്രവേശനം

തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂൾ, കോളെജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം അനുവദിക്കും. മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വന്യജീവിവാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് സൗജന്യമായി പ്രവേശിക്കാമെന്ന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അറിയിച്ചു. പൊതുജനങ്ങൾക്കായി മൃഗശാല സാധാരണ ദിവസങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:15 വരെ തുറന്നു പ്രവർത്തിക്കുന്നു. തിങ്കളാഴ്ച അവധിയാണ്. വന്യജീവികളെയും അവയുടെ സംരക്ഷണത്തെയും കുറിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തുക…

Read More

ഫ്‌ളൈ ദുബായ് സംഭവത്തിൽ ഇറാന് ബന്ധമുണ്ടെന്ന് കണ്ടാൽ ശക്തമായ തിരിച്ചടി, അന്വേഷിക്കുന്നതായി ട്രംപ്

ന്യൂയോർക്ക്: ഫ്ളൈ ദുബായ് വിമാനത്തിലെ ക്യാപ്റ്റനെ ആക്രമിക്കുകയും ഭീതിയുടെ അന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌ത ഒമാനി സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നടത്തിയത് ഭീകരാക്രമണ ശ്രമമാണെന്നും ഇതിന് പിന്നിൽ ഇറാന് ബന്ധമുണ്ടെന്ന് കണ്ടാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഇത്തരത്തിൽ പറഞ്ഞത്. 'ഫ്‌ളൈ ദുബായ് വിമാനത്തിലെ പൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ആരെങ്കിലും വിവരം നൽകിയിരുന്നോ?' എന്ന ചോദ്യത്തിന് 'ഞാൻ മറുപടി പറയാം.ഞാൻ കേട്ടതനുസരിച്ച്…

Read More

റായ്‌ഗഢ് ബീച്ചിൽ എട്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു,​ അപകടത്തിൽപ്പെട്ടത് വിനോദ യാത്രക്കെത്തിയവർ

മുംബയ് : മഹാരാഷ്ട്രയിലെ റായ്‌ഗഢ് ബീച്ചിൽ വിനോദയാത്രയ്ക്കെത്തിയ വിദ്യാർത്ഥി സംഘത്തിലെ എട്ടുപേർ മുങ്ങിമരിച്ചു,​ പ്ലസ് വൺ,​ പ്ലസ് ടു വിദ്യാർത്ഥികളാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. പൂനെ ജില്ലയിലെ ആലന്ദിയിലുള്ള വിന്നേഴ്‌സ് അക്കാഡമി എന്ന സ്വകാര്യ കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. 25 ആൺകുട്ടികളും 17 പെൺകുട്ടികളും ആറ് അദ്ധ്യാപകരും അടങ്ങുന്ന 48 സംഘം ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ബിച്ചിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കടലിൽ ഇറങ്ങിയ എട്ട് വിദ്യാർത്ഥികൾ തിരയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ…

Read More

ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി; പശ്ചിമേഷ്യയിൽ മൂന്ന് വിമാനവാഹിനി കപ്പലുകൾ വിന്യസിക്കും

ഇറാനെതിരെ വീണ്ടും യുദ്ധഭീഷണി ഉയർത്തി അമേരിക്ക. നവംബർ അവസാനത്തോടെ മൂന്ന് വിമാനവാഹിനി കപ്പലുകളും രണ്ട് സൈനിക ട്രൂപ്പുകളും പശ്ചിമേഷ്യയിൽ വിന്യസിക്കുമെന്ന് അമേരിക്ക അറിയിച്ചു. അതേസമയം, അമേരിക്കയുമായുള്ള ചർച്ചകൾ ഇറാൻ അവസാനിപ്പിച്ചിട്ടില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ഇതിനിടെ ഇറാനെതിരെ കൂടുതൽ ഉപരോധങ്ങൾ അമേരിക്ക ഏർപ്പെടുത്തി. ഇറാനിലെ റെയിൽ, ഓട്ടോമോട്ടീവ് കമ്പനികളെയും ഈ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര വിതരണക്കാരെയും ലക്ഷ്യമിട്ടാണ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയത്. സെപ്റ്റംബറിൽ ഇറാൻ ഒരു ശതമാനം പോലും ക്രൂഡ് ഓയിൽ എണ്ണക്കപ്പലുകളിൽ കയറ്റിയിട്ടില്ലെന്ന് യുഎസ്…

Read More

കൂറ്റൻ തിമിംഗലം ഇടിച്ചു; നാല് പേർ നടുക്കടലിൽ ചെലവഴിച്ചത് 17 മണിക്കൂർ, ഒടുവിൽ രക്ഷപ്പെട്ടത് ഇങ്ങനെ

നോർഫോക്ക്: കൂറ്റൻ തിമിംഗലം ഇടിച്ചതിനെ തുടർന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി.നോർഫോക്ക് ദ്വീപിൽ നിന്നും 250 നോട്ടിക്കൽ മൈൽ വടക്കുള്ള ദക്ഷിണ പസഫിക് സമുദ്രത്തിലായിരുന്നു സംഭവം. ബോട്ടിലുണ്ടായിരുന്ന നാല് പേരെ 17 മണിക്കൂറോളം ലൈഫ് റാഫ്റ്റിൽ കഴിഞ്ഞശേഷം സുരക്ഷിതമായി രക്ഷപ്പെടുത്തി. രണ്ട് ഓസ്‌ട്രേലിയൻ പൗരന്മാരും ന്യൂസിലൻഡ്, ഫ്രാൻസ് സ്വദേശികളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഓസ്‌ട്രേലിയൻ യാച്ചായ ടായ് ടാം സമുദ്രത്തിൽ മുങ്ങുകയാണെന്ന് അടിയന്തര രക്ഷസേനയ്ക്ക് സന്ദേശം ലഭിക്കുകയായിരുന്നു. തിമിംഗലം ഇടിച്ചതോടെ ബോട്ട് ഒരു വശത്തേക്ക് ശക്തമായി കുലുങ്ങി. ആറ്…

Read More