എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്ത് ബിജെപിക്കാർ പ്രവർത്തിക്കുന്നുണ്ടോ?സിപിഎം പരിശോധിക്കണം: പരിഹസിച്ച് അബിൻ വർക്കി
പത്തനംതിട്ട: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിനുള്ളിൽ ബിജെപിയുടെ സ്ലീപ്പർ സെല്ലുണ്ടോ എന്ന് പരിശോധിക്കണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംഎൽഎയുമായ അബിൻ വർക്കി. എസ്എഫ്ഐക്കാർ എന്ന വ്യാജേന എസ്എഫ്ഐയിൽ മെമ്പർഷിപ്പ് എടുത്ത് ബിജെപിക്കാർ പ്രവർത്തിക്കുന്നുണ്ടോ എന്ന് സിപിഎം പരിശോധിക്കണം. ഇ ഡി കേസിൽ പെട്ടു നിൽക്കുന്ന പിണറായി വിജയനും കുടുംബത്തിനും അമിത് ഷായെ സുഖിപ്പിക്കാൻ വേണ്ടിയാണോ എസ്എഫ്ഐയുടെ പേക്കൂത്ത് എന്നും അബിൻ വർക്കി ചോദിച്ചു. അമിത് ഷാ കേരളത്തിൽ വന്നിട്ട് കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ്രസുകാർ മാത്രമേ…