എജിഐ കാലഘട്ടത്തിലേക്ക് കടന്ന് ഓപ്പൺഎഐ
ഏറ്റവും പുതിയതും കരുത്തുറ്റതുമായ എഐ മോഡലായ ‘ജിപിടി-6 ആസ്ട്ര’ അവതരിപ്പിച്ചു ഓപ്പൺഎഐ. സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകിക്കൊണ്ട് വികസിപ്പിച്ചെടുത്ത ഈ മോഡൽ നിലവിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് ലഭ്യമാക്കിത്തുടങ്ങിയിരിക്കുന്നത്. ഈ നിലയിലുള്ള എഐ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുമ്പോൾ സുരക്ഷയ്ക്കാണ് ഒന്നാം സ്ഥാനം നൽകേണ്ടതെന്ന് ഓപ്പൺഎഐ പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാൻ വ്യക്തമാക്കി.പുതിയ മോഡലിന്റെ വിതരണം ആദ്യഘട്ടത്തിൽ ചില സൈബർ സെക്യൂരിറ്റി ഉപഭോക്താക്കൾക്കാണ് ലഭ്യമാക്കുന്നത്. വരും ദിവസങ്ങളിൽ ചാറ്റ്ജിപിടി പ്ലസ്, പ്രോ, ബിസിനസ്, എന്റർപ്രൈസ് ഉപഭോക്താക്കൾക്കും ഓപ്പൺഎഐ എപിഐ, മൈക്രോസോഫ്റ്റ് അസൂർ,എഡബ്ല്യുഎസ് ബെഡ്റോക്ക്…