സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴ; 9 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അടച്ചുറപ്പില്ലാത്തതോ മേൽക്കൂര ശക്തമല്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ളവർ മുൻകരുതലായി സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും നിർദേശമുണ്ട്. തീരമേഖലകളിൽ കടലാക്രമണ സാധ്യത കള്ളക്കടൽ പ്രതിഭാസത്തെ…