വ്യാജ ലോട്ടറി വിൽപ്പന നടത്തിയാൽ രണ്ടുവർഷം വരെ തടവ്; കർശന നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളും നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയും ഉപയോഗിച്ച് വ്യാജ ലോട്ടറി വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത്തരം തട്ടിപ്പുകൾ സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനൊപ്പം ലോട്ടറി തൊഴിലാളികളെയും പൊതുജനങ്ങളെയും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജ ലോട്ടറി വിൽപ്പന വലിയ തട്ടിപ്പായി മാറുകയാണെന്നും പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. വ്യാജ ലോട്ടറികൾ യഥാർഥമാണെന്ന് വിശ്വസിപ്പിച്ച് ആളുകളെ കബളിപ്പിക്കുന്നതാണ് തട്ടിപ്പുകാരുടെ രീതി. ചെറിയ സമ്മാനങ്ങൾ നൽകി വിശ്വാസം…