മകളുടെ മരണവാർത്തയറിഞ്ഞ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു; സംഭവം പാലക്കാട്

പാലക്കാട്: പാലക്കാട് മകളുടെ മരണവാർത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ഒറ്റപ്പാലം മനിശ്ശേരി ചുണ്ടിച്ചിപറമ്പിൽ 74 കാരിയായ ശാന്ത ആണ് മരിച്ചത്. മകൾ ശാന്തിയുടെ മരണവാർത്തയറിഞ്ഞതോടെയാണ് അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായത്. നെഞ്ചുവേദന മൂലം മായന്നൂരിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും ശാന്തിയെ ഇന്നലെയാണ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാന്തി ഇന്ന് രാവിലെ ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മാതാവിന്റെ മൃതദേഹം മനിശ്ശേരിയിലെ വീട്ടിലും മകളുടെ മൃതദേഹം മായന്നൂരിലെ ഭർത്താവിന്റെ വീട്ടിലും എത്തിച്ചു. സംസ്കാരം നാളെ നടക്കും.

Read More

ഒരു കോടിയിലധികം വോട്ടർമാർ ലിസ്റ്റിൽ നിന്ന് പുറത്ത്, കർണാടകയിലെ എസ്ഐആറിന് ശേഷമുള്ള കണക്ക് ഇങ്ങനെ

ബംഗളൂരു: എസ്‌ഐആറിന് ശേഷം കർണാടകയിലെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. ഇന്ന് പുറത്തിറങ്ങിയ ലിസ്റ്റ് പ്രകാരം 4.54 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്ത്. ഒരുകോടിയിലധികം വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം 1,08,76,625 (1.08 കോടി) വോട്ടർമാരാണ് പുറത്തായത്. 61,687 പേർ വോട്ടർപട്ടികയിൽ ചേർക്കപ്പെടാൻ യോഗ്യരല്ല എന്നും കണ്ടെത്തി. ഇവരുടെ ഹിയറിംഗ് നടത്തിയതിന് ശേഷമാണിത്. സംസ്ഥാനത്ത് ആകെ 5,54,32314 (5.54) കോടി പേരടങ്ങുന്ന വോട്ടർപട്ടികയാണുണ്ടായിരുന്നത്. ഇതാണ് 4.54കോടിയായി ചുരുങ്ങിയത്. 2.25 കോടി…

Read More

ചെറുപ്പത്തിലെ കൗതുകങ്ങളിൽ നിന്ന് ആഗോള അംഗീകാരത്തിലേക്ക്; മലയാളി പെരുമയുമായി ശാസ്ത്ര പ്രതിഭ മാഷ നസീം ആഗോള തലത്തിലേക്ക് !

തിരുവനന്തപുരം :ചെറുപ്രായത്തിൽ മനസ്സിൽ തോന്നിയ കൊച്ചുകൗതുകങ്ങളെ പ്രായോഗിക ശാസ്ത്രമാക്കി മാറ്റി അന്താരാഷ്ട്ര ശ്രദ്ധ നേടിയ യുവ ഇൻവെന്റർ മാഷ നസീം പ്രവർത്തനമേഖല ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. കേരളത്തിന്റെ അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ നാഗർകോവിൽ സ്വദേശിനിയായ മാഷ, തിരുവനന്തപുരത്തുനിന്നും വെറും 70 കിലോമീറ്റർ മാത്രം അകലെയുള്ള ഈ കടന്നുവരവിലൂടെ കേരളത്തിലെ യുവത്വത്തിന് കണ്ടുപിടിത്ത മേഖലയിൽ പുതിയ അവബോധവും പ്രചോദനവും പകരുകയാണ്. സർക്കാർ ജീവനക്കാരനായ കാജ നസീമുദീന്റെയും സുമയ്യ ബീഗത്തിന്റെയും മകളായി 1993-ൽ ജനിച്ച മാഷ, തന്റെ എട്ടാം വയസ്സിൽ…

Read More

തേനി ജില്ലാ ജയിലിൽനിന്ന് ചാടിയ 17 തടവുകാരിൽ 13 പേർ പിടിയിൽ; നാലുപേർക്കായി തിരച്ചിൽ

തേനി: തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ എട്ടുപേരെക്കൂടി പൊലീസ് പിടികൂടി. ഇതോടെ പിടിയിലായവരുടെ എണ്ണം 13 ആയി. ഇനി നാലുപേരെക്കൂടി കണ്ടെത്താനുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ഉൾപ്പെടെ ശക്തമായ തിരച്ചിലാണ് പൊലീസ് നടത്തുന്നത്. ജയിൽ ചാടിയ അഞ്ചുപേരെ നേരത്തേ വിവിധ സ്ഥലങ്ങളിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. തുടർന്ന്, തടവുകാർ രക്ഷപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ജയിലിന് സമീപത്തെ കാടുപിടിച്ച പ്രദേശങ്ങളിലും ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ടുപേരെക്കൂടി കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ശേഷിക്കുന്ന നാലുപേർക്കായുള്ള…

Read More

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ മൗനം; കടബാധ്യത തിരിച്ചടയ്ക്കുന്നതിൽ ആശങ്കയറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി വഴിയുള്ള കടബാധ്യതയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയും സംബന്ധിച്ച് എൽഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബി വഴി വലിയ തോതിൽ കടമെടുത്തത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചെന്നും കടങ്ങൾ തിരിച്ചടയ്ക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ സർക്കാർ 49,788 കോടി രൂപ കടമെടുത്തെന്നും കിഫ്ബിയും പെൻഷൻ ഫണ്ടും ഉൾപ്പെടെയുള്ള ബാധ്യതകൾ കാരണം വലിയ കടം തിരിച്ചടയ്ക്കാൻ ബാക്കിയുണ്ടെന്നും സതീശൻ പറഞ്ഞു. കിഫ്ബി ഉയർന്ന പലിശയ്ക്കാണ് വായ്പയെടുത്തതെന്നും സർക്കാർ ഗ്യാരണ്ടി നൽകേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം…

Read More

അർണബ് ചുഴലിക്കാറ്റ്: നാല് വിമാന സർവീസുകളും 72 ട്രെയിനുകളും റദ്ദാക്കി, ശ്രീലങ്കയിലും നേപ്പാളിലും ജാ​ഗ്രത നിർദേശം

വിശാഖപട്ടണം: അർണബ് അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ അതീവ ജാഗ്രതയിൽ ആന്ധ്രാപ്രദേശും ഒഡിഷയും. വിശാഖപട്ടണത്തും ഒഡിഷയിലും മഴ കനത്തു. നാല് വിമാനസർവീസുകൾ റദ്ദാക്കുകയും നാല് എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. 72 ട്രെയിനുകൾ റദ്ദാക്കി. ശ്രീലങ്കയിലും നേപ്പാളിലും ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആന്ധ്രാ തീരത്ത് തിരമാലകൾ 14 മീറ്റർ വരെ ഉയരാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആന്ധ്രയിലെ കാക്കിനടയിൽ നിന്ന് 89,000 പേരെ ഒഴിപ്പിച്ചു. കാറ്റ് നാളെ പുലർച്ചെ കര തൊടുമെന്നാണ് പ്രവചനം. കാക്കിനട തീരത്തുനിന്ന് മാത്രം 89,000…

Read More

സംസ്ഥാന സ്കൂൾ കായികമേളയില്‍ പാലക്കാടൻ കുതിപ്പ്; 18 പോയിന്റുമായി മലപ്പുറം രണ്ടാമത്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ പാലക്കാടൻ കുതിപ്പ്. രാവിലെ നടന്ന 3000 മീറ്ററിൽ മൂന്ന് സ്വർണം പാലക്കാട് സ്വന്തമാക്കി. പോയിൻറ് പട്ടികയിൽ പാലക്കാട് ആണ് ഒന്നാമത്. അത്‍ലറ്റിക്സിൽ മൂന്ന് സ്വർണവും 2 വെള്ളിയും 2 വെങ്കലവുമടക്കം 23 പോയിന്റ് ആണ് നേടിയിരിക്കുന്നത്. 18 പോയിന്റുമായി മലപ്പുറം തൊട്ടു പിന്നിലുണ്ട്. 3000 മീറ്റർ സീനിയർ ആൺകുട്ടികളിൽ മലപ്പുറത്തിനാണ് സ്വർണം. ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ മലപ്പുറത്തിന്റെ മുഹമ്മദ് ഫഹദ് സ്വർണം നേടി. സീനിയർ…

Read More

‘പ്രിയദർശിനി’ സാമ്പത്തിക നഷ്ടമുണ്ടാക്കി; ‘ഞങ്ങൾക്ക് മറ്റു മാർഗമില്ല’നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 3 മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വീസുകള്‍ നിര്‍ത്തും. കെഎസ്ആര്‍ടിസി ബസുകളിലെ പ്രിയദര്‍ശിനി സര്‍വീസ് മൂലമുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. പാലക്കാട് ചേര്‍ന്ന സംയുക്ത സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. ഒക്ടോബര്‍ 10ന് ഗതാഗത മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാവാത്തതിനാലാണ് സമര പ്രഖ്യാപനമെന്ന് ബസ് ഉടമകള്‍ പറഞ്ഞു. കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസ് സൃഷ്ടിച്ച സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് ബസ് ഉടമകൾ.സെപ്റ്റംബര്‍…

Read More

ഇടുക്കി അണക്കെട്ടിനടിയിൽ ഉറങ്ങുന്ന ഒരു ഗ്രാമം; വെള്ളം താഴുമ്പോൾ പുറത്തുവരുന്ന ‘വൈരമണിയുടെ’ കഥ

ഒരു കാലത്ത് രണ്ടായിരത്തിലേറെ കുടുംബങ്ങൾ ജീവിച്ചിരുന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. വീടുകളും കൃഷിയിടങ്ങളും പള്ളിയും വിദ്യാലയവുമുണ്ടായിരുന്ന ഗ്രാമം. ഇന്ന് ഇടുക്കി അണക്കെട്ടിലെ വെള്ളം താഴുമ്പോൾ അവശേഷിപ്പുകളായി പുറത്തുവരുന്ന വൈരമണി എന്ന ഗ്രാമത്തിന്റെ കഥ എന്താണ്?​ ഒരു കാലത്ത് കൃഷിയും ചെറുകിയ വ്യാപാരവും ആരാധനാലയങ്ങളും വിദ്യാലയവുമെല്ലാം ചേർന്ന് സജീവമായിരുന്ന ജനവാസകേന്ദ്രമായിരുന്നു വൈരമണി. തൊടുപുഴയിൽനിന്ന് കട്ടപ്പനയിലേക്കുള്ള യാത്രയിൽ പ്രധാന ഇടത്താവളമായിരുന്ന ഈ ഗ്രാമം ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് രൂപപ്പെട്ടതോടെ ചരിത്രമായി മാറുകയായിരുന്നു. ഇന്ന് ജലനിരപ്പ് താഴുന്ന സമയങ്ങളിൽ…

Read More

കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹൃദയാഘാതമെന്ന് സൂചന

ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതമുണ്ടായെന്നാണ് പ്രാഥമിക സൂചന. ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴാണ് പരമേശ്വരയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന എംഎൽസി ഗോവിന്ദരാജു ഉടൻ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആശുപത്രിയിലെത്തി പരമേശ്വരയുടെ ആരോഗ്യനിലയെക്കുറിച്ച് വിവരങ്ങൾ തേടി.

Read More