ഇടുക്കി അണക്കെട്ടിനടിയിൽ ഉറങ്ങുന്ന ഒരു ഗ്രാമം; വെള്ളം താഴുമ്പോൾ പുറത്തുവരുന്ന ‘വൈരമണിയുടെ’ കഥ

ഒരു കാലത്ത് രണ്ടായിരത്തിലേറെ കുടുംബങ്ങൾ ജീവിച്ചിരുന്ന ഒരു ഗ്രാമം ഉണ്ടായിരുന്നു. വീടുകളും കൃഷിയിടങ്ങളും പള്ളിയും വിദ്യാലയവുമുണ്ടായിരുന്ന ഗ്രാമം. ഇന്ന് ഇടുക്കി അണക്കെട്ടിലെ വെള്ളം താഴുമ്പോൾ അവശേഷിപ്പുകളായി പുറത്തുവരുന്ന വൈരമണി എന്ന ഗ്രാമത്തിന്റെ കഥ എന്താണ്?​ ഒരു കാലത്ത് കൃഷിയും ചെറുകിയ വ്യാപാരവും ആരാധനാലയങ്ങളും വിദ്യാലയവുമെല്ലാം ചേർന്ന് സജീവമായിരുന്ന ജനവാസകേന്ദ്രമായിരുന്നു വൈരമണി. തൊടുപുഴയിൽനിന്ന് കട്ടപ്പനയിലേക്കുള്ള യാത്രയിൽ പ്രധാന ഇടത്താവളമായിരുന്ന ഈ ഗ്രാമം ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അണക്കെട്ട് രൂപപ്പെട്ടതോടെ ചരിത്രമായി മാറുകയായിരുന്നു. ഇന്ന് ജലനിരപ്പ് താഴുന്ന സമയങ്ങളിൽ…

Read More

കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹൃദയാഘാതമെന്ന് സൂചന

ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതമുണ്ടായെന്നാണ് പ്രാഥമിക സൂചന. ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോഴാണ് പരമേശ്വരയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന എംഎൽസി ഗോവിന്ദരാജു ഉടൻ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആശുപത്രിയിലെത്തി പരമേശ്വരയുടെ ആരോഗ്യനിലയെക്കുറിച്ച് വിവരങ്ങൾ തേടി.

Read More

‘വസ്ത്രങ്ങൾ കീറിപ്പറിഞ്ഞു, രക്തസ്രാവമുണ്ടായി’: ട്രംപിനെതിരെ ബലാത്സംഗ ആരോപണവുമായി മുൻ മിസ് സ്വിറ്റ്സർലൻഡ്

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ബലാത്സംഗ ആരോപണവുമായി മുൻ മിസ് സ്വിറ്റ്സർലൻഡ് രംഗത്തെത്തിയെന്ന് ഡെമോക്രാറ്റിക് പാർട്ടി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 1993 നവംബറിൽ റിപ്പബ്ലിക്കൻ നേതാവായ ട്രംപ് തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് മുൻപ് ആരോപിച്ചിരുന്ന മോഡലായ ബിയാട്രിസ് ക്യൂൾ, ആ സംഭവത്തിനിടെ ട്രംപ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ജെഫ്രി എപ്‌സ്റ്റീനുമായി ട്രംപിനുള്ള ബന്ധത്തെക്കുറിച്ച് യുഎസ് ഹൗസ് ഡെമോക്രാറ്റുകൾ നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങളും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. എന്നാൽ റിപ്പോർട്ടിലെ ആരോപണങ്ങൾ…

Read More

ഇ20 പ്രതിഷേധങ്ങൾ “പണം നൽകി ചെയ്യിച്ച പ്രചാരണം”; ഇ100 വാഹനങ്ങൾക്ക് അനുമതി നൽകിയതിനു പിന്നാലെ ഗഡ്കരി

ന്യൂഡൽഹി: 20% എഥനോൾ കലർത്തിയ പെട്രോളിനെതിരായ (ഇ20) പ്രതിഷേധങ്ങളെയും വിമർശനങ്ങളെയും "പണം നൽകി ചെയ്യിച്ച പ്രചാരണം" എന്ന് വിശേഷിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ചൊവ്വാഴ്ച രംഗത്തെത്തി. 100% വരെ എഥനോൾ അടങ്ങിയ ഇന്ധനങ്ങളിൽ പ്രവർത്തിക്കാൻ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്ക് അനുമതി നൽകുന്ന മോട്ടോർ വാഹന നിയമ ഭേദഗതി സർക്കാർ വിജ്ഞാപനം ചെയ്തതിന് തൊട്ടുപിറ്റേന്നാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന. വ്യവസായ കൂട്ടായ്മയായ സിഐഐ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ, മൂന്ന് മാസം മുമ്പ് ഇ20 ഇന്ധനത്തിനെതിരെ കടുത്ത…

Read More

ഔഷധിയിൽ ഒരു ചികിത്സയും നടത്തിയിട്ടില്ല! സൗന്ദര്യ ചികിത്സാ ആരോപണം നിഷേധിച്ച് ശോഭന ജോർജ്; വി പി സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകും

തിരുവനന്തപുരം: ഔഷധി ചെയർപേഴ്സണായിരിക്കെ സ്ഥാപനത്തിന്റെ ചെലവിൽ സൗന്ദര്യ ചികിത്സ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ ഒരു ചികിത്സയും നടത്തിയിട്ടില്ലെന്നും ഇതിന് തെളിവായി രേഖകളുണ്ടെങ്കിൽ പുറത്തുവിടണമെന്നും ശോഭന ജോർജ് പറഞ്ഞു. മുട്ടയും ചെമ്പരത്തിമൊട്ടും ഉപയോഗിച്ചാൽ സൗന്ദര്യം കൂടുമോയെന്നും അവർ ചോദിച്ചു. തനിക്കെതിരെ നിയമസഭയിൽ വ്യാജ ആരോപണം ഉന്നയിച്ച വി പി സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും ശോഭന ജോർജ് വ്യക്തമാക്കി. ഔഷധി ചെയർപേഴ്സണായിരിക്കെ ശോഭന ജോർജ് സ്ഥാപനത്തിന്റെ ചെലവിൽ അനധികൃത സൗന്ദര്യ ചികിത്സ നടത്തിയെന്നാണ്…

Read More

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബര്‍ മൂന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ മൂന്ന് മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. ബസുടമകളുടെ ആറ് സംഘടനകൾ ഉൾപ്പെട്ട സംയുക്തസമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രിയദര്‍ശിനി സര്‍വീസ് മൂലമുണ്ടായ നഷ്ടത്തിന് സര്‍ക്കാര്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സമരവുമായി ബന്ധപ്പെട്ട വിഷയം ഈ മാസം 16ന് സർക്കാരിനെ അറിയിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്ന് സംഘടനകൾ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകുന്നതെന്നും ബസുടമകൾ അറിയിച്ചു. പാലക്കാട് ചേര്‍ന്ന സംയുക്ത സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിലാണ് തീരുമാനം. കേരള ബസ് ട്രാൻസ്പോർട്ട്…

Read More

അർണബ് അതിതീവ്രമായി; ജാഗ്രതയിൽ ആന്ധ്രാപ്രദേശും ഒഡിഷയും, എൺപത്തി ഒമ്പതിനായിരം പേരെ ഒഴിപ്പിച്ചു

ബെം​ഗളൂരു: ആന്ധ്രാപ്രദേശിനെയും ഒഡിഷയെയും ഭീതിയിലാഴ്ത്തി 'അർണബ്' അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങാൻ തുടങ്ങി.കാറ്റ് ശക്തി പ്രാപിച്ച് തുടങ്ങിയതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്ധമായി. ഒഡിഷയിൽ മഴ കനത്തു. ആന്ധ്രയിലെ കാക്കിനടയിൽ നിന്ന് എൺപത്തി ഒമ്പതിനായിരം പേരെ ഒഴിപ്പിച്ചു. കാറ്റ് നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുന്നേ കര തൊടുമെന്നാണ് പ്രവചനം. ആന്ധ്രാതീരത്ത് നിന്ന് വെറും 300 കിലോമീറ്റർ മാത്രം അകലെയാണ് അർണബിന്റെ സ്ഥാനം. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിലാണ് ഇത് നിലവിൽ തീരത്തേക്ക് നീങ്ങുന്നത്. നാളെ 12…

Read More

ക്രൂരമായി ആക്രമിച്ചും പ്രണയം നടിച്ചും അരും കൊലകൾ; കൊന്ന 38 പേരെ ഭക്ഷണമാക്കി! ഉഗാണ്ടയിൽ നരഭോജി അറസ്റ്റിൽ

കമ്പാല: കഴിഞ്ഞ 15 വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച കേസിൽ ഒരാളെ ഉഗാണ്ടൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി രാജ്യത്തെ സൈനിക മേധാവി അറിയിച്ചു. മുജൂരിസി മോസസ് എന്ന് തിരിച്ചറിഞ്ഞ പ്രതി, 2010 നും 2025 നും ഇടയിൽ മസാക്ക, ഇബന്ദ, കസോ എന്നീ ജില്ലകളിലാണ് ഈ ക്രൂരകൃത്യങ്ങൾ നടത്തിയത്. ഉഗാണ്ടയുടെ ഡിഫൻസ് ഫോഴ്‌സ് മേധാവി ജനറൽ മുഹൂസി കൈനെറുഗബ തിങ്കളാഴ്ച വൈകുന്നേരം എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. രാജ്യത്തെ ചരിത്രത്തിലെ…

Read More

സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ ആക്രമണശ്രമം; മൂന്ന് മിസൈലുകളും നാല് ഡ്രോണുകളും തകർത്തു

റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി വിമതർ നടത്തിയ വ്യോമാക്രമണശ്രമങ്ങൾ പരാജയപ്പെടുത്തി അറബ് സഖ്യസേന. രാജ്യത്തിന്റെ കിഴക്കൻ മേഖല ലക്ഷ്യമാക്കി തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖല ലക്ഷ്യമാക്കി അയച്ച നാല് ഡ്രോണുകളും വ്യോമപ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തകർത്തു. സഖ്യസേനയുടെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമായി പ്രത്യേക സൈനിക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സഖ്യസേന വ്യക്തമാക്കി….

Read More

പ്ലസ് വൺ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 23കാരനെ പൊലീസ് വെടിവച്ചുകൊന്നു

കൊൽക്കത്ത: പ്ലസ് വൺ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 23കാരനെ പൊലീസ് വെടിവച്ചുകൊന്നു. പശ്ചിമ ബംഗാളിലെ ബോംഗോൺ മേഖലയിലാണ് സംഭവം നടന്നത്. പ്രഹ്ലാദ് ദാസാണ് കൊല്ലപ്പെട്ടത്. പ്രതിയെ ഇന്ന് പുലർച്ചെ ഗൈഘട്ടയിലുള്ള സ്ഥലത്തെത്തിച്ച് മൊഴിയെടുക്കുന്നതിനിടെ സംഭവം നടന്നത്. ഇയാൾ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് പ്രതിയെ വെടിവച്ചത്.

Read More