മുന്‍ ഡപ്യൂട്ടി സെക്രട്ടറി സതീഷ് പിടിയില്‍ ; പി.എസ്.സി. പരീക്ഷാക്രമക്കേടില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
കോഴിക്കോട്: പി.എസ്.സി. പരീക്ഷാക്രമക്കേട് വിഷയത്തില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണസംഘം. മുന്‍ ഡപ്യൂട്ടി സെക്രട്ടറി സതീഷാണ് അറസ്റ്റിലായിരിക്കുന്നത്. നിലവില്‍ മൂന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരിക്കെ ആസൂത്രണബോര്‍ഡ് പരീക്ഷാ ക്രമക്കേടിലാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ഇന്ന് പി.എസ്.സി ചെയര്‍മാന്‍ എം.ആര്‍. ബൈജുവിനെ ചോദ്യം ചെയ്യാനിരിക്കുമ്പോഴാണ് ആദ്യ അറസ്റ്റ്. കേസിലെ മറ്റൊരു പ്രതി ആര്‍ ഹരി ഒളിവിലാണ്. ഇയാള്‍ തിരുവനന്തപുരത്ത് തന്നെയുണ്ടെന്നാണ് വിവരം. കോഴിക്കോട്ടെ വീട്ടില്‍ നിന്നുമാണ് സതീഷ് അറസ്റ്റിലായത്. മുമ്പ് പല തവണ ചോദ്യം ചെയ്തിരുന്നു. മൂന്ന് കേസുകള്‍ റജിസ്റ്റര്‍…