ഏഷ്യൻ പാരാ ഗെയിംസ് സ്വർണ മെഡൽ ജേതാവ് നീരജ് യാദവ് വസതിയിൽ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം

ന്യൂഡൽഹി: ഇന്ത്യയുടെ പ്രമുഖ പാരാ അത്‌ലറ്റ് നീരജ് യാദവിനെ (42) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് തവണ ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ മെഡൽ നേടിയ താരമാണ്. നീരജ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു. ഇന്ത്യൻ പാരാ അത്ലറ്റിക്‌സ് പരിശീലകൻ എസ്. സത്യനാരായണയാണ് നീരജ് യാദവിന് ന്റെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. പാരലിമ്പിക് ചാമ്പ്യൻ സുമിത് ആന്റിലും സഹ അത്ലറ്റ് വിപിൻ…

Read More

മതചിഹ്നങ്ങളണിഞ്ഞ അഹിന്ദുക്കൾക്ക് പ്രവേശന നിയന്ത്രണം; സാക്ഷ്യപത്രം നിർബന്ധമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആഗമാചാരങ്ങൾ അനുസരിച്ച് പൂജകളും ചടങ്ങുകളും നടക്കുന്ന തമിഴ്‌നാട്ടിലെ പരമ്പരാഗത ക്ഷേത്രങ്ങളിൽ അഹിന്ദുക്കളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നിർണായക നിർദേശങ്ങളുമായി മദ്രാസ് ഹൈക്കോടതി. പ്രതിഷ്ഠയിലുള്ള വിശ്വാസവും ഭക്തിയും വ്യക്തമാക്കുന്ന സാക്ഷ്യപത്രം നൽകാതെ, മറ്റ് മതങ്ങളുടെ ചിഹ്നങ്ങൾ ധരിച്ചെത്തുന്ന അഹിന്ദുക്കളെ കൊടിമരത്തിനപ്പുറത്തേക്ക് പ്രവേശിപ്പിക്കരുതെന്നാണ് കോടതി നിർദേശം. തമിഴ്‌നാട് ക്ഷേത്രപ്രവേശന നിയമവുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, പി. മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ക്ഷേത്രങ്ങളുടെ ആചാരങ്ങളും പവിത്രതയും സംരക്ഷിക്കാൻ ഭരണാധികാരികൾക്കും ട്രസ്റ്റിമാർക്കും ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം,…

Read More

രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; സ്പെയിനിൽ വൻ അപകടത്തിൽ 39 മരണം,​ നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ്: സ്പെയിനിലെ ടൊലീഡോ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ ഏകദേശം 39പേർ മരിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നുമാണ് സൂചന. അപകടത്തെത്തുടർന്ന് മാഡ്രിഡിനെയും തെക്കൻ മേഖലയായ ആൻഡലൂഷ്യയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ സർവീസുകൾ നിർത്തിവച്ചു. ഇന്ന് രാവിലെ ടൊളീഡോ പ്രവിശ്യയിലെ മോറ, ഓർഗാസ് പട്ടണങ്ങൾക്ക് സമീപമാണ് അപകടമുണ്ടായത്. മാഡ്രിഡിൽനിന്ന് സെവില്ലെയിലേക്കുള്ള റൂട്ടിൽ സർവീസ് നടത്തിയിരുന്ന റെൻഫെ,​ ഐറിയോ എന്നീ കമ്പനികളുടെ അതിവേഗ ട്രെയിനുകളാണ്…

Read More

ഓൺലൈൻ പേയ്‌മെന്റ് ഇല്ലെന്ന പേരിൽ ഹൃദ്‌രോഗിക്ക് ചികിത്സ നിഷേധിച്ചു; സംഭവം കോതമംഗലം താലൂക്ക് ആശുപത്രിയിൽ

കൊച്ചി: ഓൺലൈൻ പേയ്‌മെന്റ് സൗകര്യമില്ലെന്ന പേരിൽ ഹൃദ്‌രോഗിക്ക് ചികിത്സ വൈകിപ്പിച്ചു. കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. യാത്രാമദ്ധ്യേ അസ്വസ്ഥത അനുഭവപ്പെട്ട് ചികിത്സയ്‌ക്കെത്തിയ ആളോടാണ് പണം തരാതെ ചീട്ട് നൽകാനാവില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞത്. പെരുമ്പാവൂർ സ്വദേശി കരീം എ കെ എന്നയാൾക്കാണ് ദുരനുഭവമുണ്ടായത്. ഓൺലൈൻ പേയ്‌മെന്റ് സ്വീകരിക്കില്ലെന്ന് പറഞ്ഞ ആശുപത്രി അധികൃതർ, ചികിത്സ അത്യാവശ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിൽ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. 45 മിനിട്ടോളം ചികിത്സ നൽകാതെ രോഗിയെ ആശുപത്രിയിലിരുത്തി. ഒടുവിൽ പണമടച്ച് ഡോക്‌ടർ പരിശോധിക്കാൻ എത്തിയപ്പോഴേക്കും…

Read More

മോദിയുടെ കോട്ടയിൽ ബിജെപിക്ക് തിരിച്ചടി; വാരണാസിയിൽ തോൽവി, എംഎൽസി തിരഞ്ഞെടുപ്പ് ഫലം പുറത്ത്

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരണാസിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ഉത്തർപ്രദേശ് ലെജിസ്റ്റേറ്റീവ് കൗൺസിലിലേക്ക് നടന്ന അദ്ധ്യാപക-ബിരുദ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി (എസ്‌പി) ബിജെപിയെ അട്ടിമറിക്കുകയായിരുന്നു. മോദിയുടെ മണ്ഡലമായ വാരണാസി, ആഗ്ര ടീച്ചേഴ്സ് മണ്ഡലത്തിലും സമാജ്‌വാദി പാർട്ടി വിജയം നേടി. മീററ്റിലെ രണ്ട് മണ്ഡലങ്ങളും ബറേലി മൊറാദാബാദ് ടീച്ചേഴ്സ് സീറ്റും ലഖ്നൗ ടീച്ചേഴ്സ് സീറ്റും ഉൾപ്പെടെ നാല് എണ്ണം ബിജെപി നിലനിർത്തി. മീററ്റ്- സഹരൻപൂർ ഗ്രാജുവേറ്റ്സ് മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിംഗ് എംഎൽസി ദിനേശ്…

Read More

ട്രെയിനുകളില്‍ രാത്രി മൊബൈല്‍ ചാര്‍ജിങ്ങിന് നിയന്ത്രണം; വൈദ്യുതി വിച്ഛേദിക്കും, റെയില്‍വേ നിയന്ത്രണം കടുപ്പിച്ചു

ഡല്‍ഹി: ട്രെയിനുകളിലെ രാത്രി മൊബൈല്‍ ചാര്‍ജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയില്‍വേ. രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെയാണു നിയന്ത്രണം. ഈ സമയത്ത് ചാര്‍ജിങ് പോര്‍ട്ടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കും. മൊബൈല്‍ ഫോണുകള്‍, പവര്‍ ബാങ്കുകള്‍, ലാപ്ടോപ്പുകള്‍ എന്നിവ ചാര്‍ജ് ചെയ്യുന്നതിനാണ് നിയന്ത്രണം. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് രാത്രികാലങ്ങളില്‍ ട്രെയിനുകളിലെ ചാര്‍ജിങ് പോയിന്റുകള്‍ ഓഫ് ചെയ്തു വയ്ക്കാന്‍ റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. അപകട സാധ്യതകള്‍ ഒഴിവാക്കാനാണ് മുന്‍പു നല്‍കിയ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിര്‍ദേശം പാലിക്കുന്നുണ്ടെന്ന്…

Read More

കുനോയില്‍ ചീറ്റക്കുട്ടി വെടിയേറ്റു ചത്ത സംഭവം; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ 19 മാസം പ്രായമുളള ചീറ്റ വെടിയേറ്റ് ചത്ത സംഭവത്തില്‍ കേന്ദ്രസസര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഞ്ജയന്‍ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയുടെ അഡീഷണല്‍ ഡയറക്ടര്‍, വൈല്‍ഡ് ലൈഫ് കണ്‍ട്രോള്‍ ബ്യൂറോ റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ ഇന്നതതല സമിതിയില്‍ അംഗങ്ങളാണ്. കെഎന്‍ജി 22 ( KNG22) എന്ന് പേരിട്ടിരുന്ന 19 മാസം പ്രായമുളള ആണ്‍ ചീറ്റയാണ് ബുധനാഴ്ച…

Read More

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പോര്‍ട്ടര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോര്‍ട്ടര്‍ അറസ്റ്റില്‍. റെയില്‍വേ പാഴ്‌സല്‍ ഓഫീസിലെ പോര്‍ട്ടറായ കെ. ഇസ്മായിലിനെയാണ് കാസര്‍കോട് റെയില്‍വേ പോലീസ് പിടികൂടിയത്. റെയില്‍വേ സ്റ്റേഷനിലെ ഡോര്‍മെറ്ററിയില്‍ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി. യുവതിയെ തള്ളിയിട്ട് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. റെയില്‍വേ പോലീസ് ഉടന്‍ തന്നെ ഇടപെട്ട് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞദിവസം ട്രെയിനില്‍ സ്ത്രീക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെയും കാസര്‍കോട്ട് അറസ്റ്റ് ചെയ്തിരുന്നു. കര്‍ണാടക സ്വദേശിയായ അയ്യപ്പ(23)…

Read More

കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നെന്ന് പ്രതിപക്ഷം ; ധനകാര്യമേഖലയെ തകര്‍ക്കുന്ന വന്‍കൊള്ളയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബിയുടെ പേരില്‍ നിയമസഭയില്‍ ഭരണപക്ഷ – പ്രതിപക്ഷ രൂക്ഷ പോര്. കിഫ്ബിയിലൂടെ നടന്നത് വന്‍കൊള്ളയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനകാര്യവകുപ്പിന് നിയന്ത്രണമില്ലായിരുന്നെന്നും ധനകാര്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയെന്നും പറഞ്ഞു. കിഫ്ബി യെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എന്നാല്‍ ഇല്ലാതാക്കാനാകില്ലെന്നും മുന്‍ ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാലും വ്യക്തമാക്കി. കിഫ്ബി ഖജനാവിന് ചോര്‍ച്ചയുണ്ടാക്കി. കേരളത്തിലെ ധനസ്ഥിതി തകര്‍ത്തു. പ്ലാന്‍ഫണ്ട് വെട്ടിക്കുറച്ചെന്നും എംഎല്‍എ മാര്‍ വിവേചനം നേരിട്ടെന്നും പറഞ്ഞു. കിഫ്ബിയ്ക്ക് മുമ്പും സംസ്ഥാനത്തിന് വികസനം ഉണ്ടായെന്നും കുറ്റക്കാരെ വെറുതേ വിടില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ…

Read More

നടന്‍ നിവിന്‍ പോളിക്കും എബ്രിഡ് ഷൈനുമെതിരെയുളള സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പ്രമുഖ ചലച്ചിത്ര താരം നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍ എന്നിവര്‍ക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് കേരള ഹൈക്കോടതി റദ്ദാക്കി. 1.9 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ചു നിര്‍മ്മാതാവ് പി.എസ്. ഷംനാസ് നല്‍കിയ പരാതിയിലാണ് തലയോലപ്പറമ്പ് പോലീസ് താരത്തിനും സംവിധായകനുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിനൊപ്പം, നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി നിര്‍മ്മിച്ചുവെന്നാരോപിച്ച് ഷംനാസിനെതിരെ പാലാരിവട്ടം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികളും കോടതി റദ്ദാക്കിയിട്ടുണ്ട്. ഇരുവിഭാഗവും തമ്മിലുള്ള തര്‍ക്കങ്ങള്‍ സൗഹാര്‍ദ്ദപരമായി ഒത്തുതീര്‍പ്പിലെത്തിയതിനാലും, പരസ്പരം…

Read More