വസ്ത്രങ്ങൾ വലിച്ചുകീറി, ശുദ്ധീകരണം നടത്തി: മതം മാറ്റാൻ ഭീഷണിപ്പെടുത്തിയതായി ബംഗാളിലെ ക്രിസ്ത്യൻ വനിത

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പശ്ചിം മേദിനിപൂർ ജില്ലയിൽ, ദുർഗ്ഗാ പൂജ ആഘോഷങ്ങൾക്കിടെ തന്റെ കുടുംബത്തെയും മറ്റ് രണ്ട് കുടുംബങ്ങളെയും നിർബന്ധിതമായി ഹിന്ദു മതത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായി, ഒരു സംഘം ആളുകൾ തന്നെ ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് ബലമായി കുളിപ്പിച്ച് "ശുദ്ധീകരണം" നടത്തുകയും ചെയ്തതായി ക്രിസ്ത്യൻ വനിത പരാതിപ്പെട്ടു. അക്രമികൾക്ക് ബജ്‌റംഗ് ദളുമായി ബന്ധമുണ്ടെന്നും പരാതിക്കാരി ആരോപിക്കുന്നു.

Read More

ഇറാൻ ലക്ഷ്യമാക്കി യുഎസിന്റെ വിമാനവാഹിനി കപ്പലുകളും ഇസ്രയേലിന്റെ യുദ്ധവിമാനങ്ങളും , തിരിച്ചടിക്കുമെന്ന് ഇറാൻ

വാഷിംഗ്‌ടൺ : പശ്ചിമേഷ്യയെ വീണ്ടും .യുദ്ധഭീതിയിലാക്കി ഇറാനെ ലക്ഷ്യമിട്ട് യു.എസിന്റെയും ഇസ്രയേലിന്റെയും സൈനിക നീക്കം.. നിലവിൽ പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന രണ്ട് വിമാനവാഹിനി കപ്പലുകൾ കൂടാതെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് തിയോഡോർ റൂസ്‌വെൽറ്റിനെ കൂടി അമേരിക്ക ഇവിടേക്ക് അയച്ചിട്ടുണ്ട്. നവംബ‌ർ ആദ്യത്തോടെ ഇരുപതിനായിരത്തിലധികം നാവികരും മറൈനുകളും നൂറുകണക്കിന് യുദ്ധവിമാനങ്ങളം മേഖലയിൽ സജ്ജമാകും. ഇതിനിടെ ഡസൻ കണക്കിന് ഇസ്രയേലി യുദ്ധവിമാനങ്ങൾ സിറിയൻ,​ ഇറാഖി വ്യോമപാതയിലൂടെ ഇറാന്റെ അതിർത്തിക്ക് സമീപം നിരീക്ഷണ പറക്കൽ നടത്തി. ഇറാനെതിരെ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി കഴിഞ്ഞ ദിവസം…

Read More

ഊട്ടിയിൽ മണ്ണിടിച്ചിൽ; ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു, ​ഗതാ​ഗതം തടസ്സപ്പെട്ടു

ചെന്നൈ: തമിഴ്നാട്ടിലെ നീല​ഗിരിയിൽ കനത്ത മഴയും മണ്ണിടിച്ചിലും. കൂനൂർ-മേട്ടുപ്പാളയം ചുരംറോഡിൽ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഡ്രൈവർ മരിച്ചു. കണ്ടക്ടർ ​ഗുരുതര പരിക്കേറ്റു. മേട്ടുപ്പാളയം-ഊട്ടി റോഡിൽ 14-ഓളം ഇടങ്ങളിൽ മണ്ണിടിച്ചിലുണ്ടായെന്നാണ് റിപ്പോർട്ട്.

Read More

സൗദിക്ക് നേരെ ഹൂതി ആക്രമണശ്രമം; രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തകർത്തു

റിയാദ്: സൗദി അറേബ്യയിലെ ത്വായിഫ്, യാംബു നഗരങ്ങളെ ലക്ഷ്യമിട്ട് ഹൂതി വിമതർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമപ്രതിരോധ സേന തകർത്തു. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ആകാശത്തുവെച്ച് തകർക്കുകയായിരുന്നു.

Read More

റെഡ് അലർട്ട്, അതിതീവ്ര മഴ വരുന്നു; മുന്നറിയിപ്പിൽ മാറ്റം,​ നാളെയും മറ്റന്നാളും ഈ ജില്ലകളിൽ അതീവ ജാഗ്രത

തിരുവനന്തപുരം; സംസ്ഥാനത്ത് അതീതീവ്ര മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ മൂന്ന് ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. തിങ്കളാഴ്ച ഇടുക്കി, പാലക്കാട് ജില്ലകളിലും റെ‌ഡ് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലീമീറ്റർ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 25/10/2026: മലപ്പുറം, കോഴിക്കോട്, വയനാട് 26/10/2026: ഇടുക്കി, പാലക്കാട് 24/10/2026: തൃശ്ശൂർ,…

Read More

പിഎസ്‌സി നിയമന ക്രമക്കേട്: ‘ഗുരുതര കേസിൽ ഭായ് ഭായ് കളിച്ചിട്ട് കാര്യമില്ല’; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പിഎസ്‌സി നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കേസിലെ മുഖ്യപ്രതികളെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും പിന്നെ എന്ത് അന്വേഷണമാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. അന്വേഷണം തടഞ്ഞിട്ടില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി.

Read More

ശബരിമല സന്നിധാനത്തേക്കുള്ള നെയ്യ് മറിച്ച് വിറ്റ കേസ് ; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്കുള്ള നെയ്യ് മറിച്ച് വിറ്റ കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ട്രാൻസ്‌പോർട് കരാറുകാരൻ എസ്എസ് ബിനു ആണ് പിടിയിൽ ആയിരിക്കുന്നത്. ശബരിമലയിലേക്ക് കൊണ്ടുപോയ പ്രീമിയം ഗുണനിലവാരമുള്ള മിൽമ നെയ്ക്ക് മറിച്ചുവിറ്റ് പകരം നിലവാരം കുറഞ്ഞ നെയ്യ് നല്‍കി എന്നാണ് ആ​ക്ഷേപം.

Read More

ഖത്തർ കെ‌എം‌സിസി കവർച്ച; വിവാദ വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലീംലീഗ് പുറത്താക്കി

കോഴിക്കോട്: ഖത്തർ കെഎംസിസി കവർച്ചയിൽ ആരോപണം നേരിട്ട വിവാദ വ്യവസായി റസാഖ് റൊട്ടാനയെ മുസ്‌ലീംലീഗ് പുറത്താക്കി. കീഴടങ്ങിയ നാലാം പ്രതി ബാലകൃഷ്ണൻ റസാഖിനെതിരെ മൊഴി നൽകിയിരുന്നു. മുഖ്യപ്രതി ബോംബെ ഷാജിയുടെ ശബ്ദ സന്ദേശത്തിലും റസാഖിന് എതിരെ ആരോപണം ഉണ്ടായിരുന്നു. ആരെയും സംരക്ഷിക്കുന്ന നിലപാട് ലീഗില്‍ നിന്ന് ഉണ്ടാകില്ലെന്ന് പിഎംഎ സലാം കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലെയാണ് നടപടി.

Read More

സംസ്ഥാനത്ത് അതിതീവ്ര മഴ; ഞായറാഴ്ച മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പാലക്കാടും ഇടുക്കിയിലും റെഡ് അലർട്ടാണ്. ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

Read More

ടെഹ്‌റാനിലെ തിരക്കേറിയ തെരുവിൽ ട്രം‌പ് അഴികൾക്കുള്ളിൽ! വീണ്ടും ട്രം‌പിനെ പരസ്യമായി പരിഹസിച്ച് ഇറാൻ

ടെഹ്‌റാൻ: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പിനെ പരിഹസിക്കുന്ന ഇം‌പേർസണേറ്റർ (ജീവസ്സുറ്റ അനുകരണം) ടെഹ്‌റാനിലെ തിരക്കേറിയ തെരുവിലെ ബിൽബോർഡിൽ പ്രദർശിപ്പിച്ചു. ഇതിൽ അദ്ദേഹം അഴികളിൽ തട്ടുന്നതും ഉറങ്ങുന്നതും കാണാം. ഇത് യാത്രക്കാരുടെ ശ്രദ്ധയാകർഷിച്ചതോടെ വൈറലായി.

Read More