ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; സ്ത്രീധന പീഡനവും മതപരിവർത്തനവും ആരോപിച്ച് കുടുംബം

പാട്‌ന: യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കുകയും ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തതിന് പിന്നാലെ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബീഹാറിലെ ബെഹുസാര ജില്ലയിലാണ് കേസിനാസ്‌പദമായ സംഭവം. 2021ലാണ് അങ്കിതയും മുഹമ്മദ് അർസൂവും ഒളിച്ചോടി വിവാഹിതരായത്. സംഭവത്തിൽ അന്ന് അങ്കിതയുടെ കുടുംബം അർസൂവിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇരുവരും പ്രായപൂർത്തിയായതുകൊണ്ട്…

Read More

പട്രോളിംഗ് രീതിയിലെ വ്യതിചലനം അതിർത്തിയിൽ അശാന്തി ഉണ്ടാക്കുന്നു; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: ചൈനീസ് സേന മുൻകൂട്ടി നിശ്ചയിച്ച പട്രോളിംഗ് രീതികളിൽ നിന്ന് വ്യതിചലിക്കുമ്പോഴാണ് ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിൽ ഇടയ്ക്കിടെ അശാന്തി ഉണ്ടാകുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് അതിർത്തിയിലെ സമാധാനവും ശാന്തതയും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന തർക്കത്തെക്കുറിച്ച് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) ഡയറക്ടർ ജനറൽ ശത്രുജീത് കപൂർ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More

കൊല്ലത്ത് മിന്നൽ പരിശോധന; രണ്ടരക്കോടി രൂപയുടെ കള്ളനോട്ട് നിർമാണ സാമഗ്രികളും സ്വർണവും പിടിച്ചെടുത്തു

കൊല്ലം: വാടിയിലെ കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ മിന്നൽ റെയ്‌ഡ് നടത്തി പൊലീസ്. വാടി കല്ലേലിവയൽ പുരയിടം സ്വദേശിയായ സിയോണിന്റെ വീട്ടിലാണ് കള്ളനോട്ട് നിർമ്മാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പരിശോധനയിൽ രണ്ടരക്കോടി രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കാൻ കരുതിയ സാമഗ്രികൾ പൊലീസ് പിടികൂടി. കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകൾ, നോട്ടെണ്ണുന്ന മെഷീനുകൾ, കള്ളനോട്ടടിക്കാൻ ഉപയോഗിക്കുന്ന പേപ്പർ കഷ്‌ണങ്ങൾ, അഞ്ഞൂറ് രൂപയുടെ സ്റ്റിക്കറുകൾ എന്നിവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. ഇവയ്ക്ക് പുറമെ 46 പവൻ സ്വർണാഭരണങ്ങളും, അഞ്ച് ലക്ഷം രൂപയും പൊലീസ്…

Read More

പ്രവാസികൾക്ക് തിരിച്ചടി; സൗദിയിലേക്ക് വിമാന ടിക്കറ്റിന് ഒരു ലക്ഷം ,​ കണക്ടിംഗ് ഫ്ലൈറ്റിനും ചെലവേറും

മ​ല​പ്പു​റം​:​ ​സം​ഘ​ർ​ഷാ​വ​സ്ഥ​യെ​ ​തു​ട​ർ​ന്ന് ​സൗ​ദി​യി​ലേ​ക്കു​ള്ള​ ​വി​മാ​ന​ ​സ​ർ​വീ​സ് ​വെ​ട്ടി​ക്കു​റ​ച്ച​തോ​ടെ​ ​പ്ര​വാ​സി​ക​ൾ​ ​പ്ര​തി​സ​ന്ധി​യി​ൽ.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്കു​ള്ള​ ​ടി​ക്ക​റ്റ് ​നി​ര​ക്ക് ​ല​ക്ഷം​ ​രൂ​പ​ ​ക​ട​ന്നു.​ ​സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് ​മു​മ്പ് ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്ക് 15,​​000​ ​രൂ​പ​യ്ക്കും​ ​ടി​ക്ക​റ്റ് ​ല​ഭി​ച്ചി​രു​ന്നു.​ ​ക​ണ​ക്ടിം​ഗ് ​സ​ർ​വീ​സു​ക​ളി​ലെ​ ​നി​ര​ക്ക് ​കു​തി​ച്ചു​യ​ർ​ന്ന​ത് ​പ്ര​തി​സ​ന്ധി​ ​രൂ​ക്ഷ​മാ​ക്കി. കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​ജി​ദ്ദ​യി​ലേ​ക്ക് ​സൗ​ദി​യ​ ​എ​യ​ർ​ലൈ​ൻ​സി​ന്റെ​ ​നേ​രി​ട്ടു​ള്ള​ ​സ​ർ​വീ​സി​ൽ​ ​ഇ​ക്ക​ണോ​മി​ ​ടി​ക്ക​റ്റി​ന് 67,000​ ​രൂ​പ​യോ​ള​മാ​ണ് ​നി​ര​ക്ക്.​ ​അ​തും​ ​വ​ള​രെ​ ​പ​രി​മി​തം.​ ​ഫ്ല​ക്സി​ ​സം​വി​ധാ​ന​മാ​യ​തി​നാ​ൽ​ ​നി​ര​ക്ക് ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​ ​ക​ട​ക്കും. നേ​രി​ട്ടു​ള്ള​…

Read More

വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് സ്റ്റേ ഇല്ല; സർക്കാർ വിജ്ഞാപനപ്രകാരം ബോർഡ് നിലവിൽ വന്നെന്ന് ഹൈക്കോടതി

കൊച്ചി: വഖഫ് ബോർഡ് പുനഃസംഘടന സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. കെ.എസ്. ഹംസയും ഉസ്മാൻ ഹാജിയുമാണ് സ്റ്റേ ആവശ്യപ്പെട്ട് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സർക്കാർ വിജ്ഞാപനപ്രകാരം പുതിയ ബോർഡ് നിലവിൽ വന്നതായി കോടതി നിരീക്ഷിച്ചു.

Read More

ടയർ പൊട്ടി നിയന്ത്രണം നഷ്‌ടപ്പെട്ടു; മലപ്പുറത്ത് സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു

മലപ്പുറം: സന്ദീപ് വാര്യർ എംഎൽഎ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. ഇന്ന് പുലർച്ചെ മലപ്പുറം കോയിച്ചനയിൽ ദേശീയപാത 66ലായിരുന്നു അപകടം. ഓടിക്കൊണ്ടിരുന്ന കാറിൻ്റെ ടയർ പൊട്ടി നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു. തന്റെ മണ്ഡലമായ തൃക്കരിപ്പൂരിൽ നിന്ന് സ്വന്തം നാടായ ചെത്തല്ലൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന സന്ദീപ് വാര്യരും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പക്ഷേ, വാഹനം ഏറെക്കുറേ തകർന്ന നിലയിലാണ്. എംഎൽഎയുടെ കാറിന് തൊട്ടുപിന്നാലെ വന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. ഈ വാഹനങ്ങളിലെ യാത്രക്കാരും പരിക്കില്ലാതെ രക്ഷപ്പെട്ടു.

Read More

പ്രണയബന്ധത്തിൽ എതിർപ്പ്; വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം, ഭർത്താവിനും മക്കൾക്കും വെട്ടേറ്റു, അമ്മയ്ക്ക് ദാരുണാന്ത്യം

തൂത്തുക്കുടി: പ്രണയബന്ധത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ വീട്ടിൽ അതിക്രമിച്ചുകയറി കുടുംബത്തെ ആക്രമിച്ച യുവാവ് 48കാരിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി. ഭർത്താവിനും മകനും മൂത്ത മകൾക്കും വെട്ടേറ്റു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ മുദലൂർ ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ആക്രമണത്തിനുശേഷം ദമ്പതികളുടെ രണ്ടു പെൺമക്കളെയും കൂട്ടിക്കൊണ്ടുപോയ പ്രതിയെ പൊലീസ് നാലുമണിക്കൂറിനുള്ളിൽ പിടികൂടി. പെൺകുട്ടികളെ പിന്നീട് രക്ഷപ്പെടുത്തി. മേരി വിജിലയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുത്തുകൃഷ്ണൻ (50), മകൻ (12), മൂത്ത മകൾ (15) എന്നിവർക്കാണ് പരിക്കേറ്റത്. മുത്തുകൃഷ്ണന്റെയും മകന്റെയും നില ഗുരുതരമാണെന്നാണ്…

Read More

കെഎസ്ആർടിസിക്ക് വമ്പൻ നേട്ടം,​ ഒറ്റദിവസം സ്വന്തമാക്കിയത് 10.64 കോടിയുടെ വരുമാനം

തിരുവനന്തപുരം: ശബരിമല സീസണൊഴികെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് വരുമാനത്തിൽ കെ.എസ്.ആർ.ടി.സിക്ക് രണ്ടാമത്തെ വലിയ നേട്ടം. വ്യാഴാഴ്ച 10.64 കോടിയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്. ഇതിൽ പ്രിയദർശിനി സർവീസുകളുടെ വരുമാനം മാറ്റിയാലും മറ്റ് സർവീസുകളിൽ നിന്നായി മാത്രം 7.33 കോടി രൂപ നേടാനായി. ഉത്സവ സീസണുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ് ഈ നേട്ടത്തിന് കാരണം. വെറ്റ് ലീസ് ബസുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് അന്തർസംസ്ഥാന സർവീസുകൾ പരമാവധി ഓപ്പറേറ്റ് ചെയ്യാൻ കഴിഞ്ഞു. ഇതിലൂടെയാണ് ശരാശരി 5.77 കോടി രൂപയായിരുന്ന പ്രിയദർശിനി ഇതര സർവീസുകളുടെ…

Read More

സ്കൂൾ കുട്ടികളുടെ ബാഗ് അധ്യാപകർക്ക് പരിശോധിക്കാം; നിർദേശവുമായി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ വിദ്യാർഥികളുടെ ബാഗുകൾ അധ്യാപകർക്ക് പരിശോധിക്കാമെന്ന് ബാലാവകാശ കമ്മീഷന്റെ നിർദേശം. കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ ബാഗിലില്ലെന്ന് ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

Read More

‘500 കോടി രൂപയുടെ ഇടപാട്’ ഓഡിയോ ക്ലിപ്പ്; ബിജെപിയെ പൂട്ടാൻ രാജ് താക്കറെ

ന്യൂഡൽഹി: ബിജെപിയെ പൂട്ടാൻ 500 കോടി രൂപയുടെ ഓഡിയോ ക്ലിപ്പ് ആയുധമാക്കി മഹാരാഷ്ട്ര നവ്നിർമാൺ സേന (എം‌എൻഎസ്) അധ്യക്ഷൻ രാജ് താക്കറെ. മഹാരാഷ്ട്ര നവ്നിർമാൺ സേന (എം‌എൻഎസ്) അധ്യക്ഷൻ രാജ് താക്കറെ. മാധ്യമങ്ങളിൽ സമ്മർദ്ദം ചെലുത്തിയും മതപരമായ ധ്രുവീകരണം നടത്തിയും പൊതുശ്രദ്ധ തിരിച്ചുവിടാൻ ശ്രമിച്ചുകൊണ്ട് ബിജെപി ജനാധിപത്യത്തെ "കൊലപ്പെടുത്തുകയാണെന്ന്" രാജ് താക്കറെ വെള്ളിയാഴ്ച ആരോപിച്ചു.

Read More