അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് ; ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് എടുത്തതെന്ന് 17 കാരന്‍

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ 17 കാരന്റെ പിതാവ് അഡിഷണല്‍ സെഷന്‍സ് ജഡ്ജിക്കെതിരെ കേസ് എടുക്കാന്‍ നീക്കം. ജഡ്ജിയുടെ പേരിലാണ് വാഹനം. നിലവില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് പതിനേഴുകാരനെതിരെ ചുമത്തിയിട്ടുള്ളത്.

Read More

തലസ്ഥാനത്ത് കനത്ത മഴ; പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും, ജാഗ്രത പാലിക്കണമെന്ന് കളക്ടർ

തിരുവനന്തപുരം: കനത്ത മഴയ്ക്ക് പിന്നാലെ പേപ്പാറ അരുവിക്കര ഡാമുകളുടെ ഷട്ടർ ഇന്ന് ഉയർത്തും. വൈകിട്ട് നാലുമണിക്ക് പേപ്പാറ ഡാമിന്റെ ഷട്ടറുകൾ 10 സെന്റി മീറ്റർ വീതമാണ് ഉയർത്തുക.തുടർന്ന് വൈകിട്ട് അഞ്ചരയ്ക്ക് അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയർത്തും. ഡാമുകളുടെ സമീപപ്രദേശങ്ങളിൽ ഉള്ളവരും നദിയുടെ കരകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് പേപ്പാറ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുന്നതിനാൽ, ജലനിരപ്പ് സുരക്ഷിത പരിധിയായ 107.5 മീറ്ററിൽ നിലനിർത്തുന്നതിനായാണ് ഷട്ടറുകൾ ഉയർത്തുന്നതെന്ന് ജില്ലാ കളക്ടർ…

Read More

പ്രസവത്തിന് പിന്നാലെ അമ്മക്കുരങ്ങ് ചത്തു; തിരുവനന്തപുരം മൃഗശാലയിൽ ഹനുമാൻ കുരങ്ങിന്റെ കുഞ്ഞിന് സംരക്ഷണവുമായി ദൗത്യസംഘം

തിരുവനന്തപുരം: തലസ്ഥാനത്തെ മൃഗശാലയിൽ ആൺകുരങ്ങിന് ജന്മം നൽകിയതിന് പിന്നാലെ അമ്മക്കുരങ്ങ് ചത്തു. ജനിച്ച ഹനുമാൻ കുരങ്ങിന്റെ കുഞ്ഞിന് സംരക്ഷണവുമായി പ്രത്യേക ദൗത്യസംഘം എത്തിയിട്ടുണ്ട്. നേരത്തെ പെൺസിംഹം ഉപേക്ഷിച്ച സിംഹക്കുട്ടികളെ പരിപാലിച്ച ദൗത്യസംഘം തന്നെയാണ് ഈ കുഞ്ഞിന്റെയും സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. തിരുവനന്തപുരത്ത് മൃഗശാലയിൽ 23നാണ് ഹനുമാൻ കുരങ്ങ് ജനിച്ചത്. പിന്നാലെ പ്രസവ സംബന്ധമായ സങ്കീർണതകളെ തുടർന്ന് അമ്മ കുരങ്ങ് ചത്തു. അവശനിലയിലായ കുഞ്ഞിനെ ഉടൻ തന്നെ മൃഗശാല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ…

Read More

ഐഫോണ്‍, ജീന്‍സ്, പേസ്റ്റ്: 4 ലക്ഷം രൂപയുടെ പാര്‍സലുകള്‍ മോഷ്ടിച്ച ഗുജറാത്തിലെ ഡെലിവറി ഏജന്റ് പിടിയില്‍

സൂറത്ത്: ഡെലിവറിക്കായി കൊണ്ടുവന്ന നാലുലക്ഷം രൂപയുടെ പാഴ്‌സലുകള്‍ മോഷ്ടിച്ച ഗുജറാത്തിലെ ഡെലിവറി ഏജന്റ് പിടിയില്‍. പിടിച്ചെടുത്ത 4,60,512 രൂപ വിലമതിക്കുന്ന വസ്തുക്കളില്‍ 13 മൊബൈല്‍ ഫോണുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍, സ്മാര്‍ട്ട് വാച്ച്, വാച്ചുകള്‍, പെര്‍ഫ്യൂമുകള്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

Read More

മലയാളികൾക്ക് മുട്ട കിട്ടാക്കനിയാകുമോ?​ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കെത്തിയ ലോറികൾ തടഞ്ഞു,​ കാരണം?​

ആലപ്പുഴ: അതിർത്തിയിലെ പ്രവേശനഫീസ് തർക്കം അയൽസംസ്ഥാനങ്ങളിൽനിന്നുള്ള മുട്ടവരവിന് വിലങ്ങുതടിയാകുന്നു. തമിഴ്‌നാട്ടിൽനിന്ന് മുട്ടയുമായി എത്തിയ ലോറികൾ ആര്യങ്കാവ് ചെക്ക്‌ പോസ്റ്റിൽ തടഞ്ഞതോടെ വിതരണത്തെക്കുറിച്ചും വിലസ്ഥിരതയെക്കുറിച്ചുമുള്ള ആശങ്ക ശക്തമായി. മുട്ടയൊന്നിന് രണ്ടു പൈസ നിരക്കിൽ പ്രവേശനഫീസ് ഈടാക്കുന്നതിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. ഫീസ് ഈടാക്കുന്നത് വിതരണച്ചെലവ് വർദ്ധിപ്പിക്കുമെന്നും അതിന്റെ ഭാരം ഉപഭോക്താക്കളിലേക്കും എത്തുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു കേരളത്തിലെ മുട്ട ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള വലിയ അന്തരമാണ് അയൽസംസ്ഥാനങ്ങളെ ആശ്രയിക്കാൻ കാരണം. സർക്കാരിന്റെ 2026ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 2024-25ൽ സംസ്ഥാനത്ത്…

Read More

ഫിനൈൽ ലിറ്ററിന് 33,500 രൂപ, എൽഇഡി ലൈറ്റിന് 11,800 രൂപ!; മധ്യപ്രദേശിലെ അഴിമതിക്കഥകൾ ഞെട്ടിക്കും

ഭോപ്പാൽ: മധ്യപ്രദേശിലെ നഗരസഭാ ബോഡികൾ സാധനങ്ങൾ വാങ്ങിയതിലെ ക്രമക്കേടുകൾ ആരെയും ഞെട്ടിക്കും. വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് അർബൻ അഡ്മിനിസ്ട്രേഷൻ ചീഫ് സഞ്ജയ് ദുബെയാണ് വെളിപ്പെടുത്തിയത്. 1134 കോടി രൂപയുടെ ഉൽപ്പന്നങ്ങളാണ് അമിത വിലയ്ക്ക് വാങ്ങിക്കൂട്ടിയതെന്നും, സാധാരണ നിരക്കിൽ വാങ്ങിയിരുന്നെങ്കിൽ 250 കോടി രൂപ ലാഭിക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More

പി.എസ്.സി. ചെയര്‍മാനെ പുറത്താക്കണം ; രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി ഗവര്‍ണര്‍

തിരുവനന്തപുരം: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട അനേകം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പി.എസ്.സി ചെയര്‍മാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി. മുന്‍ കേരളാഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് പി.എസ്.സി. ചെയര്‍മാന്‍ ഡോ. എം.ആര്‍. ബൈജുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ശുപാര്‍ശ നല്‍കിയത്.

Read More

സ്വകാര്യ ആശുപത്രികളിലെ ചികിത്സാകൊള്ള തടയാന്‍ ; പഠിക്കാന്‍ സമിതിയെ നിയോഗിച്ചു സര്‍ക്കാര്‍

തിരുവനന്തപുരം: ചികിത്സാചെലവിന്റെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ കൊള്ള നടത്തുന്നു എന്ന ആക്ഷേപത്തില്‍ നിര്‍ദേശം സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചു സര്‍ക്കാര്‍. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്ധ്യക്ഷയായ സമിതി സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും.

Read More

സെലിബ്രിറ്റി ഷെഫ് ദാമു അന്തരിച്ചു; വിടവാങ്ങിയത് ‘കുക്ക് വിത്ത് കോമാളി’യിലൂടെ ശ്രദ്ധനേടിയ പാചകവിദഗ്ധൻ

ചെന്നൈ: ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തനായ സെലിബ്രിറ്റി ഷെഫ് ദാമോദരൻ കോതണ്ഡരാമൻ (72) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഷെഫ് ദാമു എന്ന് അറിയപ്പെടുന്ന ഇദ്ദേഹത്തിന് 2025ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു. ഒരുദിവസം ഏറ്റവും കൂടുതൽ വിഭവങ്ങൾ (617) പാചകം ചെയ്ത് ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച പാചകവിദഗ്ധൻ കൂടിയാണ് ഇദ്ദേഹം. 2010ൽ 24 മണിക്കൂർ 30 മിനിറ്റ് 12 സെക്കൻഡിനുള്ളിലാണ് 617 വിഭവങ്ങൾ അദ്ദേഹം തയ്യാറാക്കിയത്. വിജയ് ടിവിയിലെ 'കുക്ക് വിത്ത് കോമാളി'യിലെ…

Read More

സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് വീണ്ടും ഹൂതി ആക്രമണം,​ ജാഗ്രതാ നിർദ്ദേശവുമായി അമേരിക്ക

റിയാദ് : സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം. റിയാദ്,​ ദമാം,​ നജ്രാൻ വിമാനത്താവളങ്ങൾ ആക്രമിച്ചെന്നാണ് ഹൂതികൾ അവകാശപ്പെട്ടത്. ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈനും റാബിഗ് ഓയിൽ റിഫൈനറിയും യാമ്പുവിൽ ആരാംകോ കമ്പനിയും ആക്രമിച്ചതായി ഹൂതികൾ പറയുന്നു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ പൗരൻമാർക്കുള്ള ജാഗ്രതാനിർദ്ദേശം അമേരിക്ക പുതുക്കി. സംഘർഷം വ്യാപിച്ചേക്കുമെന്നും മുൻകരുതൽ വേണമെന്നുാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം സൗദിയിൽ ഹൂതികൾ മിസൈൽ ആക്രമണം ശക്തമാക്കിയതോടെ ഇന്ത്യൻ വിമാന കമ്പനികൾ സർവീസുകൾ കൂട്ടത്തോടെ…

Read More