കോട്ടയത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

കോട്ടയം: കോട്ടയത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കോട്ടയം മണിമലയിലാണ് സംഭവം. റാന്നി, മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. ഇളയ മകന്‍ സച്ചു സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സച്ചു കുറ്റം സമ്മതിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സന്തോഷ് സ്ഥിരമായി മദ്യപിക്കുന്നയാളായിരുന്നു. മദ്യപിച്ചെത്തിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Read More

വിജിലന്‍സ് എഫ്‌ഐആറിനെതിരേ പിണറായിയും ഹൈക്കോടതിയിലേക്ക് ; ഹര്‍ജി സിംഗിള്‍ബഞ്ച് വിധിക്കെതിരേ

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനും ഹൈക്കോടതിയിലേക്ക്. ഇ.ഡി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ ഇടണമെന്ന ഹൈക്കോടതി സിംസിള്‍ബഞ്ച് ഉത്തരവിനെതിരേയാണ് പിണറായിയും നിയമനടപടിയുമായി പോകുന്നത്. സംഗിള്‍ബഞ്ച് വിധിക്കും കേസില്‍ കോടതി നടത്തിയ പരാമര്‍ശത്തിനും എതിരേ ഡിവിഷന്‍ ബഞ്ചിനെ സമീപിക്കും. കേസില്‍ ഇന്ന് രാവിലെ വിജിലന്‍സ് എഫ്.ഐ.ആര്‍. ഇട്ട് കേസെടുത്തിരിക്കുകയാണ്. വിജിലന്‍സ് കേസെടുത്തിരിക്കുന്ന മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. പിണറായി,വീണ, റിയാസിന്റെ സുഹൃത്തുക്കള്‍ എല്ലാം ഹര്‍ജി നല്‍കും. നാലുറിട്ടുഹര്‍ജി നല്‍കാനാണ് നീക്കം. ഇതില്‍ ആദ്യ ത്തേത്…

Read More

എണ്ണ ടാങ്കറിന് നേരെ ഡ്രോണ്‍ ആക്രമണം ; കപ്പിലലെ 11 ജീവനക്കാര്‍ ഇന്ത്യാക്കാര്‍ ; രണ്ടുപേരെ കാണാതായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജീവനക്കാരായ 11 പേര്‍ ഉണ്ടായിരുന്ന നിക്കരാഗ്വ പതാകയേന്തിയ ടാങ്കറിന് നേരെ ഡ്രോണ്‍ ആക്രമണം. സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായതായിട്ടാണ് വിവരം. ഒമാന്റെ തീരത്തുള്ള സോഹര്‍ ആങ്കറേജില്‍ വെച്ചായിരുന്നു ആക്രമണമെന്ന ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഞായറാഴ്ച അറിയിച്ചു. എം.ടി. പെട്രോ ഡോളഫിന്‍ എന്ന കപ്പലിലുണ്ടായിരുന്ന ഒന്‍പത് ഇന്ത്യന്‍ ജീവനക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ സുരക്ഷിതര്‍ ആണെന്നും കാണാതായ രണ്ട് നാവികരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും സോനോവാള്‍ വ്യക്തമാക്കി. പ്രാദേശിക കോസ്റ്റ് ഗാര്‍ഡ് തിരച്ചില്‍ നടത്തുന്നുണ്ടെന്നും…

Read More

‘ഗ്യാനേഷ് കുമാറിനെ നീക്കണം’ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍; ഇടതുപക്ഷം പിന്തുണയ്ക്കും

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കും. പ്രമേയത്തെ ഇടതുപക്ഷം പിന്തുണയ്ക്കും. മൂന്ന് ബി.ജെ.പി. നിയമസഭാംഗങ്ങള്‍ പ്രമേയത്തെ എതിര്‍ക്കും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രക്ഷോഭം ശക്തമായ പശ്ചാത്തലത്തിലാണ് പ്രമേയം അവതരിപ്പിക്കാനുള്ള യു.ഡി.എഫ്. സര്‍ക്കാരിന്റെ നീക്കം. ഇന്ന് മുതല്‍ 29 വരെയാണ് സഭ സമ്മേളിക്കുക. പുതിയ എക്‌സൈസ് നയം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സമ്മേളനത്തെ…

Read More

കോഴിക്കോട് ചേമഞ്ചേരിയിൽ ട്രെയിൻതട്ടി മരിച്ചത് സ്‌കൂൾ വിദ്യാർത്ഥികൾ, അപകടം മംഗലാപുരം ചെന്നൈ മെയിൽ തട്ടി

കൊ​യി​ലാ​ണ്ടി​:​​ചേ​മ​ഞ്ചേ​രി​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ന് ​സ​മീ​പം​ ​ട്രെ​യി​ൻ​ ​ത​ട്ടി രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മരിച്ചു. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിവ് (17), ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി കാപ്പാട് വികാസ്‌നഗർ പാണംകുളംകുനി സ്വദേശി അവനിക (14) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇരുവരുടെയും ബന്ധുക്കൾ രാത്രി വൈകി തിരിച്ചറിഞ്ഞു. ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​ആ​റു​മ​ണി​യോ​ടെ​ ​മം​ഗ​ലാ​പു​രം​-​ ​ചെ​ന്നൈ​ ​മെ​യി​ലാ​ണ് ​ത​ട്ടി​യ​ത്.​ ​മൃ​ത​ദേ​ഹ​ങ്ങ​ൾ​ ​ചി​ന്നി​ച്ചി​ത​റി​യ​തി​നാ​ൽ​…

Read More

മൂന്നാർ സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലർ വയനാട്ടിൽ തലകീഴായി മറിഞ്ഞു, രണ്ട് മരണം, 13 പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരി: മൂന്നാറിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. സുൽത്താൻ ബത്തേരി54ലാണ് സംഭവം. കർണാടക സ്വദേശിയായ രഞ്‌ജിത്ത് (40), മൈസൂരു സ്വദേശിയായ ഭരത് എന്നിവരാണ് മരിച്ചത്. കർണാടകയിലെ മാണ്ഡ്യ സ‌ർവകലാശാലയിൽ നിന്ന് മൂന്നാറിൽ ടൂർ വന്ന വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. മാണ്ഡ്യ സർവകലാശാലയിലെ 13 പിജി വിദ്യാർത്ഥികൾ, കുക്ക്, വാഹനത്തിന്റെ ഡ്രൈവർ എന്നിങ്ങനെ മൊത്തം 15 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ട്രാവലർ ഓടിച്ചിരുന്ന ഡ്രൈവറാണ് രഞ്‌ജിത്ത്. പുലർച്ചെ…

Read More

‘ചലോദില്ലി’ ആഹ്വാനവുമായി കോണ്‍ഗ്രസ് ; പ്രതിഷേധം കൊണ്ട് ഇന്നും തലസ്ഥാനം പ്രക്ഷുബ്ദ്ധമാകും

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത പ്രതിഷേധം ഇന്നും തലസ്ഥാനത്തെ പ്രക്ഷുബ്ദ്ധമാക്കും. തെരുവുകളിലെ പോരാട്ടം തുടരുന്നതിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് ക്രിമിനല്‍ നടപടികളില്‍ നിന്ന് നിയമപരമായ പരിരക്ഷ നല്‍കുന്ന നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് നിയമപരമായ വഴികളും തേടുകയാണ്. ഇന്ത്യ മുന്നണി ഇതിനകം തന്നെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. നിയമവിരുദ്ധ തടങ്കലുകള്‍ പാടില്ലെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവ് വന്നതോടെ പ്രതിപക്ഷത്തിന് ആത്മവിശ്വാസം കൂടിയിട്ടുണ്ട്. ഇന്നലെ സമരക്കാരെ കാണാന്‍…

Read More

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു; 10 ഇന്ത്യക്കാർക്ക് പരിക്ക്

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിൽ ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 10 ഇന്ത്യക്കാർക്ക് പരിക്ക് പറ്റിയതായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി ഞായറാഴ്ച അറിയിച്ചു. എംബസിയുടെ പോസ്റ്റിൽ മരിച്ച ആളുടെ വ്യക്തിവിവരങ്ങൾ ഉടനടി നൽകിയിട്ടില്ല. എന്നാൽ, ദൗർഭാഗ്യകരമായ സംഭവം നടന്നുവെന്നും മരിച്ചയാളുടെ കുടുംബവുമായി ബന്ധപ്പെട്ടുവെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും പറയുന്നുണ്ട്. ശനിയാഴ്ച നടന്ന ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവവികാസങ്ങൾ എംബസി പിന്തുടരുന്നുണ്ടെന്ന് എക്സിലെ പോസ്റ്റിൽ…

Read More

ഫ്ലാഗ് ഓഫ് ചെയ്ത് ടിക്കറ്റെടുത്ത് മോദിയുടെ മെട്രോ യാത്ര; തമിഴ്നാട്ടിലെ ജനങ്ങളെ സേവിക്കുക എന്നത് ദൃഢനിശ്ചയമെന്ന് പ്രധാനമന്ത്രി

ചെന്നൈ: ചെന്നൈ മെട്രോയുടെ പൂനമല്ലി-വടപളനി റൂട്ട് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി മോദി, സംസ്ഥാനത്ത് 13,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും മുഖ്യമന്ത്രി ജോസഫ് വിജയ്‌യുമൊത്ത് സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്ത പ്രധാനമന്ത്രി ഇവർക്കൊപ്പം ട്രെയിനിൽ കയറുന്നതിനു മുമ്പ് ടിക്കറ്റ് എടുത്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു. തമിഴ്‌നാട്ടിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രപരമായ ദിവസമാണ്," മോദി പറഞ്ഞു. "ഇന്നത്തെ പരിപാടിയിൽ 13,000 കോടി രൂപയുടെ പദ്ധതികൾ ഉൾപ്പെടുന്നു. പൂർത്തിയായ നിരവധി പദ്ധതികൾ ഞങ്ങൾ ഉദ്ഘാടനം…

Read More

കാറിൽ രാസലഹരി കടത്താൻ ശ്രമം, ലക്ഷ്യം വിദ്യാർത്ഥികൾ; അതിവിദഗ്ദ്ധമായി പിടികൂടി പൊലീസ്

കോഴിക്കോട്: കാറിൽ രാസലഹരി കടത്താൻ ശ്രമിച്ചവരെ അതിസാഹസികമായി പിടികൂടി പൊലീസ്. കോഴിക്കോട് പേരാമ്പ്ര നൊച്ചാട് പള്ളിച്ചാലിൽ വി എം അഫ്‌നാജ് (27), പാലക്കാട് എടത്തനാട്ടുകര കല്ലിങ്ങലിൽ റിൻഷ ഫാത്തിമ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. എൻഐടിയിൽ നടക്കുന്ന തത്വ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി പത്തരയോടെ പ്രദേശത്ത് കുന്നമംഗലം പൊലീസ് പട്രോളിംഗ് നടത്തിയിരുന്നു. ഇതിനിടെയാണ് സംശയാസ്‌പദമായ നിലയിൽ കാർ കണ്ടത്. പൊലീസിനെ കണ്ട് കാർ നിർത്താതെ മറ്റൊരു വഴിയിലൂടെ വേഗത്തിൽ പോയി. തുടർന്ന് എസ്‌ഐ വി…

Read More