പ്രമുഖ അര്‍ക്കിടെക്റ്റ് എന്‍.എം.സലീം അന്തരിച്ചു

പ്രമുഖ അര്‍ക്കിടെക്റ്റ് എന്‍.എം.സലീം ( 77) അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ബേബി മെമ്മോറിയല്‍ ആശുപത്രയില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം രാവിലെ പത്ത് മുതല്‍ കോഴിക്കോട് മിനി ബൈപ്പാസിലെ നികരത്തില്‍ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ സലീം അസോസിയേറ്റ്‌സിന്റെ സ്ഥാപകനാണ്. കേരളത്തിലെയും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും ആധുനിക നഗരങ്ങളുടെ മുഖച്ഛായ മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അദ്ദേഹം, കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി ഈ രംഗത്ത് സജീവമായിരുന്നു. കേരളത്തിലും പുറത്തുമായി തലയുയര്‍ത്തി…

Read More

ഇടവേള കഴിഞ്ഞ് വീണ്ടും ശക്തമായ മഴയെത്തുന്നു; ഈ ജില്ലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: ഇടവേള കഴിഞ്ഞ് കേരളത്തിൽ വീണ്ടും മഴയെത്തുന്നു. അടുത്ത രണ്ട് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. കനത്ത ചൂടിനാശ്വാസമായി കഴിഞ്ഞ ചില ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചിരുന്നു. 15/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി 16/10/2026: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ…

Read More

സ്‌കൂട്ടറിൽ സ്വകാര്യ ബസിടിച്ച് അപകടം; പന്ത്രണ്ട് വയസുകാരി മരിച്ചു

കൽപ്പറ്റ: വയനാട് ലക്കിടിയിലുണ്ടായ വാഹനാപകടത്തിൽ പന്ത്രണ്ട് വയസുകാരി മരിച്ചു. ലക്കിടി പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ 9.45ഓടെയാണ് അപകടമുണ്ടായത്. പത്തിരിപ്പാല സ്വദേശി ആസിഫിന്റെ മകൾ ഫിയ ഫാത്തിമയാണ് മരിച്ചത്. സ്‌കൂട്ടറിൽ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം യാത്ര ചെയ്യുകയായിരുന്നു ഫിയ. ഇതിനിടെ പാലക്കാട് നിന്ന് ഒറ്റപ്പാലം ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഫിയ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിൽ ആസിഫിനും ഫിയയുടെ മാതാവ് സുമയ്യക്കും മറ്റ് രണ്ട് കുട്ടികൾക്കും പരിക്കേറ്റു. ഇവരെ കണ്ണിയംപുറത്തെ…

Read More

പാലക്കാട്ട് 19കാരൻ മുത്തശിയുടെ വീട്ടിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ 19കാരനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരം അമ്പംകടവിൽ രമേഷ് – മല്ലിക ദമ്പതികളുടെ മകൻ അഖിൽ ആണ് മരിച്ചത്. മുത്തശിയുടെ വീട്ടിലാണ് അഖിലിനെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് നിഗമനം. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. രാവിലെ ബന്ധുക്കൾ ഫോണിൽ വിളിച്ചപ്പോൾ എടുക്കാത്തതിനെത്തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് അഖിലിനെ മരിച്ച നിലയിൽ കാണുന്നത്. പൊലീസെത്തി പ്രാഥമിക പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Read More

മറ്റൊരാളുമായി വിവാഹമുറപ്പിച്ചു, യുവതിയെ കൊക്കയിൽ തള്ളിയിട്ട് കൊന്ന് കാമുകൻ; സ്റ്റേഷനിലെത്തി കീഴടങ്ങി

മുംബയ്: മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചതിന്റെ പേരിൽ കാമുകിയെ യുവാവ് കൊക്കയിലേക്ക് തള്ളിയിട്ട് കൊന്നു. മഹാരാഷ്‌ട്രയിലെ കോലാപൂർ ജില്ലയിലാണ് സംഭവം. തരന്നം നായിക് എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതി ശ്രീപദ് വദാർ (25) ദുദർഗഡ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി കുറ്റസമ്മതം നടത്തി. വെള്ളിയാഴ്‌ച രാവിലെ നായിക്വാഡിക്ക് സമീപമായിരുന്നു സംഭവം. ഗാർഗോട്ടിയിലെ അവധൂത് കോളനിയിൽ എതിർ വീടുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഏറെനാളായി പ്രണയത്തിലായിരുന്നു ഇവർ. മഹാഗാവിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുകയായിരുന്നു തരന്നം. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതോടെ…

Read More

ആംബുലൻസിലെത്തി വൻ എടിഎം കവർച്ച, നൈറ്റിയും മാസ്‌കും ധരിച്ച മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പുറത്ത്

ഹൈദരാബാദ്: നൈറ്റിയും മാസ്‌കും ധരിച്ച് ആംബുലൻസിലെത്തിയ സംഘം എടിഎം കവർച്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലുള്ള എസ്‌ബിഐയുടെ എടിഎമ്മിലാണ് ഇന്നലെ പുലർച്ചെ കവർച്ച നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് എടിഎം തകർത്തതിനുശേഷമാണ് പുലർച്ചെ ഒന്നരയോടെ കവർച്ച നടത്തിയത്. എടിഎം തകർന്ന നിലയിൽ കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് എടിഎമ്മിൽ പരിശോധന നടത്തുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. മോഷണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്….

Read More

‘കാവി പുതയ്ക്കാൻ അനുവദിക്കില്ല’; മോദി – വിജയ് കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ വിമർശനവുമായി ടിവികെ

ചെന്നൈ: തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവരിനെ കാവി പുതയ്ക്കാനുള്ള നീക്കത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴക വെട്രി കഴകം (ടിവികെ). തിരുവള്ളുവർ എല്ലാ തമിഴ്‌നാട്ടുകാർക്കും ഒരുപോലെയാണെന്നും ഏതെങ്കിലുമൊരു പ്രത്യയശാസ്ത്രത്തിൽ ഒതുങ്ങി നിൽക്കുന്നതല്ലെന്നും ടിവികെ ചൂണ്ടിക്കാട്ടി. വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനായി ഇന്നലെ മോദി തമിഴ്‌നാട്ടിലെത്തുകയും മുഖ്യമന്ത്രി വിജയ്‌യുമായി കൂടിക്കാഴ്‌ച നടത്തുകയും ചെയ്തതിന് പിന്നാലെയാണ് ഭരണകക്ഷിയായ ടിവികെയുടെ വിമർശനം. 'തിരുവള്ളുവർ മുഴുവൻ തമിഴ് ലോകത്തിനും അവകാശപ്പെട്ടതാണ്. ലോകമെമ്പാടുമുള്ള എല്ലാ തമിഴർക്കും അദ്ദേഹം ഒരു പൊതുവ്യക്തിത്വമാണ്. തിരുവള്ളുവരെ കാവി നിറത്തിൽ വരയ്ക്കാനും ഇടുങ്ങിയ…

Read More

സ്വർണം വാങ്ങാൻ സുവർണാവസരം; ഇന്നും വിലയിൽ ഇടിവ്, നിരക്കറിയാം

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയെങ്കിലും കേരളത്തിലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 13,840 രൂപയായി. പവന് 320 രൂപ കുറഞ്ഞ് 1,10,720 രൂപയുമായി. ശനിയാഴ്ച ഒരു ഗ്രാം സ്വർണത്തിന് 65 രൂപ വർദ്ധിച്ച് 13,880 രൂപയും. പവന് 520 രൂപ കൂടി 1,11,040 രൂപയായുമായിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണവില ഉയരുന്ന സാഹചര്യത്തിലാണ് കേരളത്തിൽ വില കുറഞ്ഞത്. അതിന് പ്രധാന കാരണം ഇന്ത്യൻ രൂപയാണ്. യുഎസ് ഡോളറിന്റെയും എണ്ണവിലയുടെയും വീഴ്ച മുതലെടുത്തും ചൈനയിൽ…

Read More

കൂട്ടിലേക്ക് കയറിയ യുവാവിനെ കടുവ കടിച്ചുകീറികൊന്നു; ‘അൽതായി’യെ ദയാവധം ചെയ്യണമെന്ന് ആവശ്യം, നിരസിച്ച് മൃഗശാല

ലണ്ടൻ: യുകെയിൽ മൃഗശാലയിൽ അതിക്രമിച്ചുകയറിയ യുവാവിനെ കടുവ കടിച്ചുകൊന്നു. യോർക്ക്ഷയർ വൈൽഡ്‌ലൈഫ് പാർക്കിൽ ശനിയാഴ്ച നടന്ന ദാരുണ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. സംഭവത്തെത്തുടർന്ന് പാർക്കിലേക്കുള്ള സന്ദർശകരുടെ പ്രവേശനത്തിന് താൽക്കാലികമായി വിലക്കേർപ്പെടുത്തി. സൗത്ത് യോർക്ക്ഷയർ പൊലീസ് നൽകിയ വിവരമനുസരിച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 1.35ഓടെയാണ് യുവാവ് കടുവയുടെ കൂട്ടിലേക്ക് പ്രവേശിച്ചതായി വിവരം ലഭിച്ചത്. തുടർന്ന് കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷിക്കാൻ അടിയന്തര ചികിത്സാസംഘം സ്ഥലത്തെത്തിയെങ്കിലും ഫലം ഉണ്ടായില്ല. സംഭവ സ്ഥലത്തുവച്ചുതന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച്…

Read More

കോട്ടയത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു

കോട്ടയം: കോട്ടയത്ത് മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. കോട്ടയം മണിമലയിലാണ് സംഭവം. റാന്നി, മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് കൊല്ലപ്പെട്ടത്. ഇളയ മകന്‍ സച്ചു സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. സച്ചു കുറ്റം സമ്മതിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സന്തോഷ് സ്ഥിരമായി മദ്യപിക്കുന്നയാളായിരുന്നു. മദ്യപിച്ചെത്തിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Read More