കരടിയുടെ വായിൽപ്പെട്ട 15കാരന് രക്ഷയായത് പൊട്ടിത്തെറിച്ച മൊബൈൽ ഫോൺ, രണ്ടാം ജന്മമെന്ന് ദൃക്‌സാക്ഷി
മോസ്‌കോ: ആക്രമിച്ച കരടിയുടെ വായിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതോടെ 15കാരന് രണ്ടാം ജന്മം. റഷ്യയിലെ അൽത്തായ് മേഖലയിലാണ് സംഭവം. കരടിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മോസ്‌കോയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു പ്രമുഖ ബ്രിട്ടീഷ് മാദ്ധ്യമമാണ് സംഭവം റിപ്പോർട്ട് ചെയ്തത്. വിദൂര മേഖലയിലെത്തിയതായിരുന്നു കൗമാരക്കാരനും സുഹൃത്തും. ഇതിനിടെ കരടി അടുത്തേക്ക് വരുന്നതുകണ്ട് ഭയന്ന കുട്ടി സമീപത്തെ മരത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പിന്നാലെയെത്തിയ കരടി കുട്ടിയെ പിടികൂടി താഴേക്ക് വലിച്ചിട്ടശേഷം കടിക്കുകയും മാന്തുകയും…