മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റണം; നിയമസഭയിൽ നാളെ പ്രത്യേക പ്രമേയം അവതരിപ്പിക്കും,​ എൽഡിഎഫ് പിന്തുണയ്ക്കും

തിരുവനന്തപുരം: മുഖ്യതിര‌ഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭയിൽ നാളെ പ്രത്യേക പ്രമേയം അവതരിപ്പിക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശനാകും പ്രമേയം അവതരിപ്പിക്കുക. മുഖ്യപ്രതിപക്ഷമായ എൽ.ഡി.എഫ് പ്രമേയത്തെ പിന്തുണയ്ക്കും. രാജ്യത്ത് ആദ്യമായാണ് ഒരു നിയമസഭ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാൻ പ്രമേയം പാസാക്കുന്നത്. ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെയും സി.ജെ.പിയുടെയും നേതൃത്വത്തിൽ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം തുടരുന്നതിനിടെയാണ് കേരളത്തിൽ നിയമസഭയുടെ ഈ നിർ‌ണായക നീക്കം,​

Read More

പശ്ചിമേഷ്യൻ സംഘർഷം; കൊച്ചിയിൽനിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽനിന്ന് ഗൾഫ് മേഖലയിലേക്കും തിരിച്ചുമുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 11, 12, 13 തീയതികളിലെ സർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ ആറെണ്ണം ആകാശ എയറിന്റേതാണ്. ഒക്ടോബർ 11-ന് ഫ്ലൈനാസ്, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ, ഇൻഡിഗോ എന്നിവയുടെ ആറ് സർവീസുകൾ റദ്ദാക്കി. ദോഹ, റിയാദ്, ജിദ്ദ, റാസൽഖൈമ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണിവ. ഒക്ടോബർ 12-ന് ആകാശ എയറിന്റെ ജിദ്ദ-കൊച്ചി, റിയാദ്-കൊച്ചി, കൊച്ചി-റിയാദ് സർവീസുകളും 13-ന് റിയാദ്-കൊച്ചി സർവീസും റദ്ദാക്കി….

Read More

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു: ഇമ്രാൻ ഖാന്റെ പാർട്ടിയുടെ ഭരണം റദ്ദാക്കി

​​ ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. പ്രവിശ്യയിൽ വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെയും ഭരണഘടന സംവിധാനങ്ങളുടെ തകർച്ചയും ചൂണ്ടിക്കാട്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതോടെ ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി നയിച്ചിരുന്ന പ്രവിശ്യ സർ‌ക്കാർ അധികാരത്തിൽ നിന്ന് പുറത്തായി. മുഖ്യമന്ത്രി, പ്രവിശ്യ മന്ത്രിമാർ, ഉപദേഷ്ടാക്കൾ, പ്രത്യേക സഹായികൾ, അഡ്വക്കേറ്റ് ജനറൽ എന്നിവർ തങ്ങളുടെ സ്ഥാനങ്ങൾ ഉടൻ ഒഴിയണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം….

Read More

യുപി കോൺഗ്രസ് അധ്യക്ഷന്റെ സ്ഥാനാരോഹണത്തിനു മുമ്പ് പാർട്ടി ആസ്ഥാനത്ത് ചെരിപ്പേറും തമ്മിൽ തല്ലും

ലഖ്‌നൗ: പുതിയ സംസ്ഥാന അധ്യക്ഷൻ സ്ഥാനമേൽക്കുന്ന ചടങ്ങിനു മുമ്പ് ഉത്തർപ്രദേശ് കോൺഗ്രസ് ആസ്ഥാനത്ത് ചെരിപ്പേറും തമ്മിൽതല്ലും. സ്ഥാനമൊഴിയുന്ന സംസ്ഥാന അധ്യക്ഷൻ അജയ് റായിക്ക് വഴിമാറിക്കൊടുക്കുന്നതിനെ ചൊല്ലി അദ്ദേഹത്തിന്റെ അനുയായികളും കോൺഗ്രസ് കൗൺസിലർ മമത ചൗധരിയുമായി ബന്ധപ്പെട്ട സംഘവും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പാർട്ടി ആസ്ഥാനം കലുഷിതമാവുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ പറയുന്നതനുസരിച്ച്, സംസ്ഥാന അധ്യക്ഷൻ വരുന്നുണ്ടെന്നും പ്രവേശന കവാടത്തിന് സമീപം നിൽക്കുന്നവരോട് വഴിമാറണമെന്നും അജയ് റായിയുടെ അനുയായികൾ ആവശ്യപ്പെട്ടതോടെയാണ് തർക്കം തുടങ്ങിയത്. "ഏത് അധ്യക്ഷൻ?" എന്ന് മമത…

Read More

ജോൺ ബ്രിട്ടാസിനെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്, പിന്നാലെ ഇറക്കിവിട്ടു, മർദിച്ചെന്ന് എംപി

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്ദറിൽ നടക്കുന്ന പ്രതിഷേധത്തിനിടെ ജോൺ ബ്രിട്ടാസ് എംപിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ പൊലീസ് അദ്ദേഹത്തെ ബലംപ്രയോഗിച്ച് പൊക്കിയെടുക്കുകയായിരുന്നു. തുടർന്ന് വഴിയിലിറക്കി വിട്ടു. പൊലീസ് വാഹനത്തിനുള്ളിൽവച്ച് തന്നെ ക്രൂരമായി മർദിച്ചതായി ജോൺ ബ്രിട്ടാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എംപിയാണെന്ന് പറഞ്ഞിട്ടും മർദനം തുടർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നേരത്തെ ഡൽഹി പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി…

Read More

ടൂറിസം സൗഹൃദ എക്സൈസ് നയം ഉടൻ നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് ടൂറിസം സൗഹൃദ പുതിയ എക്സൈസ് നയം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ടൂറിസത്തിന് തടസ്സമാകുന്ന തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും പുതിയ നയരൂപീകരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചൗളയുടെ ക്യു ആൻഡ് എ വിത്ത് ദി ചീഫ് മിനിസ്റ്റർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് വർഷത്തിനകം കേരളത്തിലെത്തുന്ന ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി…

Read More

സർക്കാരിനെ മറികടന്ന് പൊലീസ് ക്രമസമാധാനം നടപ്പാക്കേണ്ട; ബാരിക്കേഡുകൾ മാറ്റാൻ ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹിയിലുടനീളം സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ നീക്കണമെന്നും ആളുകളെ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കണമെന്നും സുപ്രീം കോടതി. മെട്രോ സേവനങ്ങൾ സാധാരണ നിലയിലാകുമെന്ന സർക്കാരിന്റെ ഉറപ്പ് അംഗീകരിച്ച കോടതി ഇന്റർനെറ്റ് സേവനങ്ങൾ പുഃനസ്ഥാപിക്കണമെന്നും ഉത്തരവിട്ടു. ഔദ്യോഗിക കടമകൾ നിർവഹിക്കുന്നതിൽ നിന്ന് അഭിഭാഷകരെ തടയരുതെന്ന് കോടതി വ്യക്തമാക്കി. ഡൽഹി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട വിവിധ ഹ‌ർജികളിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. സർക്കാരിനെ മറികടന്ന് പൊലീസ് ക്രമസമാധാനം നടപ്പാക്കേണ്ടന്ന് കോടതി നിരീക്ഷിച്ചു. പ്രതിഷേധം തടയാൻ പൗരസ്വാതന്ത്ര്യം ഹനിക്കരുത്. ജീവനും സ്വാതന്ത്ര്യവും…

Read More

നെടുമ്പാശേരിയിൽ മൂന്നുപേരുടെ ജീവനെടുത്ത അപകടം; മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചെന്ന് ആരോപണം, പ്രമുഖ വസ്ത്രവ്യാപാരിയുടെ മകനെതിരെ കര്‍ശന നടപടി

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏവിയേഷൻ പഠനത്തോടൊപ്പം തൃക്കാക്കരയിലെ ആന്റിക്ക് സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്. മൂന്നുപേർക്കും 21 വയസായിരുന്നു. ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ചായ കുടിച്ച ശേഷം പതിവുപോലെ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവരെ പിന്തുടർന്ന് മറ്റ് രണ്ട് ബൈക്കുകളിലായി സുഹൃത്തുക്കളുമുണ്ടായിരുന്നു. സന്തോഷത്തോടെ മടങ്ങിയ മൂന്ന് സുഹൃത്തുക്കൾ നിമിഷങ്ങൾക്കകം കൺമുന്നിൽ മരിച്ചുകിടക്കുന്ന കാഴ്ചയുടെ ഞെട്ടലിലാണ്…

Read More

പ്രവാസികളുടെ ശ്രദ്ധയ്ക്ക്; കൊച്ചിയിൽ നിന്ന് സൗദി അറേബ്യയിലേക്ക് പോകുന്ന നിരവധി വിമാനങ്ങൾ റദ്ദാക്കി

കൊച്ചി: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. ഒക്ടോബർ 11,12,13 തീയതികളിലുള്ള സർവീസുകളാണ് റദ്ദാക്കിയതെന്ന് സിയാൽ അധികൃതർ അറിയിച്ചു. ദോഹ, റാസൽഖൈമ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. ഫ്ലൈനാസ്: എക്‌സ്‌വൈ 399/400 കൊച്ചി – റിയാദ് – കൊച്ചി, എയർ ഇന്ത്യ എക്‌സ്‌പ്രസ്: ഐഎക്‌സ് 476 – ദോഹ – കൊച്ചി, എയർ ഇന്ത്യ എക്‌‌സ്‌പ്ര‌സ്:ഐഎക്സ് 475 – കൊച്ചി – ദോഹ,…

Read More

‘എഫ്-35 വിമാനത്തിന്റെ പരിസരത്തേക്ക് അടുപ്പിച്ചില്ല, എന്നിട്ടിപ്പോൾ ഞങ്ങൾക്ക് വിൽക്കാമെന്നോ?’: യുഎസിനെ പരിഹസിച്ച് ഇന്ത്യൻ വ്യോമസേന മേധാവി

വാഷിംഗ്ടൺ: അമേരിക്കയുടെ സ്റ്റെൽത്ത് ജെറ്റായ എഫ്-35 സൂക്ഷിച്ച സ്ഥലത്തേക്ക് ഇന്ത്യൻ സൈനികരെ യുഎസ് പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യൻ എയർ ഫോഴ്സ് ചീഫ് എയർ മാർഷൽ അമർപ്രീത് സിംഗ്. ജോധ്പൂരിൽ നടന്ന തരംഗ് ശക്തി സൈനികാഭ്യാസത്തിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 'നിങ്ങളുടെ ആളുകൾ ഞങ്ങളെ വിമാനത്തിന്റെ പരിസരത്ത് പോലും അടുപ്പിച്ചില്ല. എന്നിട്ട് അത് ഞങ്ങൾക്ക് വിൽക്കാമെന്ന് ഇപ്പോൾ പറയുന്നോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. വിമാനത്തിന്റെ കോക്പിറ്റിൽ ഇന്ത്യക്കാരെ യുഎസ് പ്രവേശിപ്പിച്ചില്ലെന്നും പക്ഷേ വിമാനത്തിൽ…

Read More