‘എഫ്-35 വിമാനത്തിന്റെ പരിസരത്തേക്ക് അടുപ്പിച്ചില്ല, എന്നിട്ടിപ്പോൾ ഞങ്ങൾക്ക് വിൽക്കാമെന്നോ?’: യുഎസിനെ പരിഹസിച്ച് ഇന്ത്യൻ വ്യോമസേന മേധാവി

വാഷിംഗ്ടൺ: അമേരിക്കയുടെ സ്റ്റെൽത്ത് ജെറ്റായ എഫ്-35 സൂക്ഷിച്ച സ്ഥലത്തേക്ക് ഇന്ത്യൻ സൈനികരെ യുഎസ് പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യൻ എയർ ഫോഴ്സ് ചീഫ് എയർ മാർഷൽ അമർപ്രീത് സിംഗ്. ജോധ്പൂരിൽ നടന്ന തരംഗ് ശക്തി സൈനികാഭ്യാസത്തിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 'നിങ്ങളുടെ ആളുകൾ ഞങ്ങളെ വിമാനത്തിന്റെ പരിസരത്ത് പോലും അടുപ്പിച്ചില്ല. എന്നിട്ട് അത് ഞങ്ങൾക്ക് വിൽക്കാമെന്ന് ഇപ്പോൾ പറയുന്നോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. വിമാനത്തിന്റെ കോക്പിറ്റിൽ ഇന്ത്യക്കാരെ യുഎസ് പ്രവേശിപ്പിച്ചില്ലെന്നും പക്ഷേ വിമാനത്തിൽ…

Read More

കായികമേഖലയിൽ രാഷ്‌ട്രീയ നിയമനങ്ങൾ ഇനിയില്ല; പുതിയ ഏജൻസി രൂപീകരിക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: കായികമേഖലയിൽ രാഷ്‌ട്രീയ നിയമനങ്ങൾ ഒഴിവാക്കാനുള്ള നിയമനിർമാണം കൊണ്ടുവരാനൊരുങ്ങി സംസ്ഥാന സർക്കാർ. സ്‌‌പോർട്‌സ് കൗൺസിലിന് പകരം പുതിയ ഏജൻസി രൂപീകരിക്കാനാണ് തീരുമാനം. കായിക മന്ത്രി അദ്ധ്യക്ഷനായ സ്‌പോർട്‌സ് അതോറിറ്റി ഓഫ് കേരളം രൂപീകരിക്കാനാണ് തീരുമാനം. പ്രഗത്ഭരായ കായിക താരങ്ങളും സ്‌പോർട്‌സ് അതോറിറ്റി ഓഫ് കേരളത്തിൽ അംഗങ്ങളാകും. ഈ ഏജൻസിയുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പുകൾ ഉണ്ടായിരിക്കില്ല. പകരം സർക്കാർ നാമനിർദേശം ചെയ്യുന്ന പ്രതിനിധികളാകും ഇതിനെ നയിക്കുക. കായികരംഗത്തെ നയരൂപീകരണങ്ങൾക്കായി പ്രമുഖ കായിക താരങ്ങൾ ഉൾപ്പെട്ട സമിതി രൂപീകരിക്കും. ഇതോടെ ജില്ലാ…

Read More

ചിക്കൻഗുനിയയ്‌ക്കെതിരെ പ്രതിരോധം ശക്തമാക്കും; വീടുകൾ തോറും പരിശോധനയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജില്ലയിൽ ചിക്കുൻഗുനിയ രോഗപ്രതിരോധത്തിനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളിധരൻ. വട്ടിയൂർക്കാവ് ജി.വി.എച്ച്.എസ്.എസിൽ 'ആരോഗ്യകവചം 2026' ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിൽ മാത്രം ആരോഗ്യപ്രവർത്തകർ പോകുന്ന നിലവിലെ രീതി ഒഴിവാക്കി എല്ലാ വീടുകളിലും ഹെൽത്ത് ഇൻസ്‌പെക്ടർമാരും ആശാ പ്രവർത്തകരും നേരിട്ടെത്തി പരിശോധനയും ബോധവൽക്കരണവും ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. രോഗങ്ങൾ നേരത്തേ…

Read More

അടൂരിൽ എസ്എഫ്ഐ–യൂത്ത് കോൺഗ്രസ് സംഘർഷം; രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതി

പത്തനംതിട്ട: അടൂരിൽ എസ്എഫ്ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. എസ്എഫ്ഐ പ്രവർത്തകരെ മർദിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രി ഏഴംകുളത്ത് ആരംഭിച്ച സംഘർഷം അടൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. സംഭവത്തിൽ അടൂർ പോലീസ് ആകെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ…

Read More

കണ്ണൂർ ജനശതാബ്‌ദിയിലെ യാത്രാദുരിതത്തിന് പരിഹാരം; സീറ്റുകൾ ഇനി സൂപ്പർ കംഫർട്ടബിൾ

തിരുവനന്തപുരം: ജനശതാബ്‌ദി എക്‌സ്‌പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം. പുഷ്‌ബാക്ക് സംവിധാനമുള്ള ബാക്ക് അപ് സീറ്റുകൾ പുന:സ്ഥാപിച്ച ജനശതാബ്ദി ട്രെയിൻ ഇന്നുമുതൽ സർവീസ് തുടങ്ങും. എൽ ഷേപിൽ കുത്തനെയുള്ള സീറ്റുകൾ മാറ്റണമെന്ന വർഷങ്ങളായുള്ള യാത്രക്കാരുടെ ആവശ്യമാണ് റെയിൽവേ അംഗീകരിച്ചത്. വന്ദേ ഭാരതിനുശേഷം കേരളത്തിലൂടെ ഓടുന്ന ഏറ്റവും വേഗമേറിയ ട്രെയിനായ ജനശതാബ്‌ദിയിലെ എൽഎച്ച‌ബി കോച്ച്‌ ആയതിനുശേഷമുള്ള എൽ ഷേപിലുള്ള സീറ്റുകൾ ദീർഘയാത്രകൾക്ക് അനുയോജ്യമല്ലെന്ന തരത്തിൽ വ്യാപകമായി പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സീറ്റുകൾ നവീകരിക്കാൻ റെയിൽവേ തീരുമാനിച്ചത്. നിലവിലെ സീറ്റുകൾ ദീർഘദൂര യാത്രക്കാരിൽ…

Read More

പാർക്കിൻസൺസ് രോഗിയായ ഭർത്താവിന്റെ കഴുത്തിൽ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തി; ഭാര്യ പിടിയിൽ

കൊല്ലം: പാർക്കിൻസൺസ് രോഗം ബാധിച്ച ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ. കൊല്ലം പോരുവഴി ചാത്താകുളം ജിജി ഭവനിൽ ജോസ് ഡാനിയേലാണ് (അലക്സ് -64) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ മറിയാമ്മ ജോസിനെ (59) കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ജോസും മറിയാമ്മയും മാത്രമാണ് ചാത്താകുളത്തെ വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ 20ന് രാവിലെയാണ് ജോസിനെ മരിച്ചനിലയിൽ മറിയാമ്മ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത്. ആത്മഹത്യ ചെയ്‌തെന്നാണ് ആശുപത്രിയിലും ബന്ധുക്കളോടും ഇവർ പറഞ്ഞത്. എന്നാൽ കഴുത്തിലെ പാടുകളിലും…

Read More

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: യുഎൻ മനുഷ്യാവകാശ ഓഫീസിന്റെ പ്രസ്താവന തള്ളി ഇന്ത്യ; ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് മുന്നറിയിപ്പ്

ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന യുവജന പ്രതിഷേധത്തിനിടെ വ്യാപകമായി അറസ്റ്റ് ചെയ്തതിനെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ ഓഫീസിന്റെ പ്രസ്താവന തള്ളി ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും പൗരന്മാർക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കിയ ഇന്ത്യ, ക്രമസമാധാനം നിലനിർത്തുന്നതിനായി മറ്റു രാജ്യങ്ങളിലേതുപോലെ ന്യായമായ നിയന്ത്രണങ്ങൾ മാത്രമാണ് ഏർപ്പെടുത്തിയതെന്നും വിശദീകരിച്ചു. ഡൽഹിയിലെ സംഭവങ്ങളിൽ ഭരണകൂടത്തിന്റെയും പോലീസിന്റെയും നടപടികളിൽ ആശങ്ക രേഖപ്പെടുത്തിയാണ് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ…

Read More

‘ജീവിതാന്ത്യം വരെ ബിജെപിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി തുടരും’; രാജിവാർത്തകൾ തള്ളി ആർ. ശ്രീലേഖ

തിരുവനന്തപുരം: ബിജെപിയിൽനിന്ന് രാജിവെച്ചെന്ന വാർത്തകൾ തള്ളി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. ജീവിതാന്ത്യം വരെ ബിജെപിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി തുടരുമെന്ന് ശ്രീലേഖ വ്യക്തമാക്കി. ആരോഗ്യസ്ഥിതി പൂർണമായി മെച്ചപ്പെടാത്തതിനാലാണ് ഇതുവരെ മുഖ്യധാരാ മാധ്യമങ്ങളോട് സംസാരിക്കാൻ കഴിയാതിരുന്നതെന്നും തിങ്കളാഴ്ച മുതൽ വീണ്ടും പൊതുസേവനത്തിൽ സജീവമാകുമെന്നും അവർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. താൻ പാർട്ടി വിട്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ശ്രീലേഖ വ്യക്തമാക്കി. ആശുപത്രിയിലായിരുന്നതിനാൽ തനിക്കെതിരെ പ്രചരിച്ച വാർത്തകളൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്നും എന്നാൽ തന്നെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതിനാലാണ്…

Read More

തിരുവനന്തപുരം നഗരത്തിലെ അപകടകരമായ കേബിളുകൾ നീക്കുന്നു; ആദ്യഘട്ടം അഞ്ച് വാർഡുകളിൽ

തിരുവനന്തപുരം: നഗരപരിധിയിൽ അനാവശ്യമായി സ്ഥാപിച്ചിട്ടുള്ളതും അശാസ്ത്രീയമായി തൂങ്ങിക്കിടക്കുന്നതും പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ളതുമായ ഓവർഹെഡ് കേബിളുകളും ടെലിഫോൺ, ഇന്റർനെറ്റ് വയറുകളും നീക്കം ചെയ്യാൻ തിരുവനന്തപുരം നഗരസഭ പദ്ധതി തയ്യാറാക്കി . ഇന്ത്യയിൽ വാരണാസി, മുംബൈ നഗരങ്ങളിൽ മാത്രമാണ് വിജയകരമായി ഇത് നടപ്പിലാക്കിയതെന്ന് നഗരസഭ വ്യക്തമാക്കി. ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെയും ഫ്രാഞ്ചൈസികളുടെയും യോഗമാണ് രൂപരേഖ തയ്യാറാക്കിയത്. ഡിവൈൻ നെറ്റ് വർക്കാണ് കരാറുകാർ. ടാഗ് ചെയ്യാത്ത കേബിളുകൾ…

Read More

ഇന്നും സമരച്ചൂടിൽ രാജ്യതലസ്ഥാനം; ഡൽഹിയിൽ കനത്ത സുരക്ഷ, സുപ്രീംകോടതിയിൽ പ്രത്യേക സിറ്റിങ്

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നും തുടരാനിരിക്കെ രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ജന്തർ മന്തറിൽ പ്രതിഷേധം തുടരാൻ കോക്രോച്ച് ജനതാ പാർട്ടിയും ഇടതു വിദ്യാർഥി-യുവജന സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. യൂത്ത് കോൺഗ്രസും ഇന്ന് പ്രതിഷേധവുമായി രംഗത്തെത്തും. നാളെ ഇന്ത്യാ സഖ്യത്തിലെ എംപിമാരുടെ പ്രതിഷേധവും തുടരും. ഇന്നലെ ഏഴായിരത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ട്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്കെ ഉൾപ്പെടെ മൂന്ന്…

Read More