സൗദിയെ നടുക്കി ഹൂതികൾ; റിയാദ്‌ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ 12 മരണം, 309 പേർക്ക് പരിക്ക്

റിയാദ്: കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 12പേർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ. ആക്രമണത്തിൽ 309 പേർക്ക് പരിക്കേറ്റു. പശ്ചിമേഷ്യയിൽ ഫെബ്രുവരിയിൽ ആരംഭിച്ച സംഘർഷത്തിന് ശേഷം സൗദിക്കുനേരെ ഉണ്ടായതിൽവെച്ച് ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ നടന്നത്. മരിച്ചവരിൽ നാലുപേർ സൗദി പൗരന്മാരും രണ്ടുപേർ ബംഗ്ലാദേശ് പൗരന്മാരുമാണ്. അമേരിക്ക, ജോർദാൻ, പാലസ്‌തീൻ, സിറിയ, സു‌ഡാൻ, ഈജിപ്‌ത് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഓരോരുത്തരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിനുണ്ടായ…

Read More

നെടുമ്പാശേരിയിൽ വാഹനപകടം; മിനിക്കൂപ്പർ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം

കൊച്ചി: നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. മിനികൂപ്പർ കാർ സ്‌കൂട്ടറിലിടിച്ചാണ് അപകടം ഉണ്ടായത്. സ്‌കൂട്ടറിൽ യാത്രചെയ്‌തിരുന്ന രണ്ട് യുവതികളും യുവാവുമാണ് മരിച്ചത്. ദേവിക, ഗോപിക, ഇജാസ് എന്നിവരാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.

Read More

പ്രശസ്ത മൃദംഗ വിദ്വാൻ ഗുരുവായൂർ ദൊരൈ അന്തരിച്ചു

ചെന്നൈ : പ്രശസ്ത മൃദംഗ വിദ്വാൻ പദ്‌മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു. 91 വയസായിരുന്നു,​ ചെന്നൈയിലായിരുന്നു അന്ത്യം. കർണാടക സംഗീത രംഗത്ത് മൃദംഗ വാദനത്തിലെ സവിശേഷ സാന്നിദ്ധ്യമായിരുന്നു ഗുരുവായൂർ സ്വദേശിയായ ദൊരൈ. എട്ടാം വയസിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് പക്കമേളം വായിച്ചായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. എട്ട് പതിറ്റാണ്ടോളം സംഗീത രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു. പുതുക്കോട്ടൈ ശൈലിയിൽ അഗ്രഗണ്യനായിരുന്നു അദ്ദേഹം. ജി.എസ്. കൃഷ്ണ അയ്യരുടെയും മീനാക്ഷിയുടെയും മകനായി 1995 ജൂലായ് രണ്ടിന് ഗുരുവായൂരിലായിരുന്നു ജനനം. അഞ്ചാം വയസിൽ…

Read More

സംസ്ഥാനത്ത് ഇന്ന് രാത്രിയും മഴകനക്കും,​ മൂന്നുമണിക്കൂർ നേരത്തേക്ക് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ആറു ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂർ നേരത്തേക്ക് കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ എറണാകുളം,​ തൃശൂർ,​ പാലക്കാട് ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാത്രി പത്ത് മണിവരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നാല് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. പത്തനംതിട്ട,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമ‌ർദ്ദത്തിന് സാദ്ധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു….

Read More

സംസ്ഥാനത്ത് ഇന്ന് രാത്രിയും മഴകനക്കും,​ മൂന്നുമണിക്കൂർ നേരത്തേക്ക് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ആറു ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂർ നേരത്തേക്ക് കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം തിരുവനന്തപുരം,​ കൊല്ലം,​ പത്തനംതിട്ട,​ എറണാകുളം,​ തൃശൂർ,​ പാലക്കാട് ജില്ലകളിൽ അടുത്ത മൂന്നുമണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാത്രി പത്ത് മണിവരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നാല് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. പത്തനംതിട്ട,​ കോട്ടയം,​ ഇടുക്കി,​ എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമ‌ർദ്ദത്തിന് സാദ്ധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു….

Read More

1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും തസ്തികകൾ സൃഷ്ടിക്കും: ആരോഗ്യ മന്ത്രി

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഇതുസംബന്ധിച്ച് ധനകാര്യ വകുപ്പിന് ഔദ്യോഗികമായി കത്ത് നൽകിയതായും മന്ത്രി അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളിലെ ആദ്യ കമ്മ്യൂണിറ്റി കിച്ചൻ 2027 ജനുവരി ഒന്നിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനം പദ്ധതിക്ക് സ്പോൺസറാകും. ആരോഗ്യമേഖലയിൽ നിലവിൽ…

Read More

തിരുവനന്തപുരം നഗരത്തിലെ അപകടകരമായ കേബിളുകൾ നീക്കുന്നു; ആദ്യഘട്ടം അഞ്ച് വാർഡുകളിൽ

തിരുവനന്തപുരം: നഗരപരിധിയിൽ അനാവശ്യമായി സ്ഥാപിച്ചിട്ടുള്ളതും അശാസ്ത്രീയമായി തൂങ്ങിക്കിടക്കുന്നതും പൊട്ടിപ്പൊളിഞ്ഞ നിലയിലുള്ളതുമായ ഓവർഹെഡ് കേബിളുകളും ടെലിഫോൺ, ഇന്റർനെറ്റ് വയറുകളും നീക്കം ചെയ്യാൻ തിരുവനന്തപുരം നഗരസഭ പദ്ധതി തയ്യാറാക്കി . ഇന്ത്യയിൽ വാരണാസി, മുംബൈ നഗരങ്ങളിൽ മാത്രമാണ് വിജയകരമായി ഇത് നടപ്പിലാക്കിയതെന്ന് നഗരസഭ വ്യക്തമാക്കി. ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെയും ഫ്രാഞ്ചൈസികളുടെയും യോഗമാണ് രൂപരേഖ തയ്യാറാക്കിയത്. ഡിവൈൻ നെറ്റ് വർക്കാണ് കരാറുകാർ. ടാഗ് ചെയ്യാത്ത കേബിളുകൾ…

Read More

ഹോട്ട് വാട്ടർ ബാഗ് ശരീരത്തിൽവച്ച് കിടന്നുറങ്ങി; യുവ എഞ്ചിനീയർ മരിച്ച നിലയിൽ

പൂനെ: കഴുത്തിനടിയിൽ ഇലക്ട്രിക് ഹോട്ട് വാട്ടർ ബാഗ് വച്ച് ഉറങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മുപ്പതുകാരനായ ഐടി എൻജിനീയർ മരിച്ചു. പൂനെയിലെ വഡ്ഗാവ് ഷേരി മേഖലയിലെ സോംനാഥ് നഗറിലാണ് സംഭവം. റോഹൻ കുബാഡി എന്ന യുവാവാണ് മരിച്ചത്. കഴി‌ഞ്ഞ മൂന്ന് മാസമായി സോംനാഥ് നഗറിലെ വാടക അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു റോഹൻ. അവിവാഹിതനായിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അപ്പാർട്മെന്റിൽ നിന്ന് ദുർഗന്ധം വമിച്ചതോടെയാണ് പരിസരവാസികൾക്ക് സംശയം തോന്നിയത്. റോഹനെ പലതവണ ഫോണിൽ വിളിച്ചിട്ടും പ്രതികരണമുണ്ടാകാതിരുന്നതിനെ തുടർന്ന് വീട്ടുടമ…

Read More

രാഹുൽ ഗാന്ധിയും വിജയ്‌യും ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി, വൈകിട്ട് യുവജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കും

ചെന്നൈ: തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്‌യും തമ്മിൽ നടന്ന കൂടിക്കാഴ്ചയാണ് ശ്രദ്ധേയമാകുന്നത്. ഇന്ന് ചെന്നൈയിലെ നീലാങ്കരയിലുള്ള വിജയ്‌യുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇരുവരും സമീപത്തെ കഫേയിലും സമയം ചെലവഴിച്ചു. രാഷ്ട്രീയ ചർച്ചകൾക്കപ്പുറം ഇരുവരും തമ്മിലുള്ള സൗഹൃദവും അടുപ്പവുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. രാഹുൽ ഗാന്ധിയുടെ യുവജനസമ്പർക്ക പരിപാടിയായ 'ഛാത്രോൻ കി ഗൂഞ്ച്' വൈകിട്ട് ചെന്നൈയിലെ ഐലൻഡ് ഗ്രൗണ്ട്സിൽ നടക്കാനിരിക്കെയാണ് സന്ദർശനം. തമിഴ്നാട്ടിലുടനീളം വെബ്‌സൈറ്റും ക്യു.ആർ…

Read More

മെസി തട്ടിപ്പ് കേസ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി കേസ്; ഗവർണറുടെ അനുമതി തേടും

തിരുവനന്തപുരം: 2022 ലോകകപ്പ് ജേതാക്കളായ അർജന്റീന ടീമിനെയും നായകൻ ലയണൽ മെസിയെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്ന ആരോപിക്കപ്പെടുന്ന തട്ടിപ്പിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണറുടെ അനുമതി തേടും. ഇതുസംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. മുൻ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ ഫുട്ബോൾ താരം യു. ഷറഫലി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്താനാണ് നീക്കം. മുൻ…

Read More