കാനഡയിലെ സൈനിക താവളത്തിൽ വൻ സ്ഫോടനവും തീപിടുത്തവും: നിരവധിപേർ മരിച്ചതായി വിവരം, അന്വേഷണം

ഒട്ടാവ: കാനഡയിൽ ആൽബെർട്ട പ്രവിശ്യയിലെ സൈനിക താവളത്തിൽ വൻ സ്ഫോടനം. സ്ഫോടനത്തിൽ നിരവധിപേർ മരിച്ചതായി കനേഡിയൻ സർക്കാർ സ്ഥിരീകരിച്ചു. ആൽബെർട്ട സ‌ർക്കാരുമായി ചേർന്ന് തങ്ങൾ രക്ഷാപ്രവർത്തന നടപടികൾ സ്വീകരിച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. കാനഡയിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കണമോ എന്ന കാര്യത്തിൽ ആൽബെർട്ട പ്രവിശ്യയിൽ വോട്ടെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ ദുരന്തം. എഡ്മണ്ടനിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന വെയ്ൻറൈറ്റ് ഫോഴ്സ് ബേസ് സൈനിക താവളത്തിൽ…

Read More

ചരിത്ര സ്മാരകം കത്തിച്ചു! ഫ്രാൻസിൽ 5,50,000 പേർ പ്രതിഷേധവുമായി തെരുവിൽ; യൂറോപ്പ് അശാന്തിയുടെ ജാഗ്രതയിൽ

പാരിസ്: വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, കുറഞ്ഞ വേതനം, മോശമാകുന്ന പൊതുസേവനങ്ങൾ എന്നിവയ്‌ക്കെതിരെ ശനിയാഴ്ച ഫ്രാൻസ്, ബെൽജിയം, ഇറ്റലി, പോർച്ചുഗൽ എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ തെരുവിൽ പ്രതിഷേധിച്ചു. പല നഗരങ്ങളിലും പ്രതിഷേധങ്ങൾ അക്രമാസക്തമായി മാറി. ഫ്രാൻസിൽ നടന്ന വൻ പ്രതിഷേധത്തിൽ കലാപകാരികൾ തീയിട്ടതിനെത്തുടർന്ന് 143 വർഷം പഴക്കമുള്ള ഒരു ഫ്രഞ്ച് പൈതൃക കേന്ദ്രം തകർന്നടിയുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

Read More

സൗദി വിമാന സർവീസ് റദ്ദാക്കൽ 24 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും

റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് ഒക്ടോബർ 24 വരെ നീട്ടി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും. ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് തടസ്സപ്പെട്ടത്. മറ്റു ഗൾഫ് രാജ്യങ്ങളിൽനിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് യാത്രാസൗകര്യം ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

Read More

ഇമ്രാൻ ഖാനെ നാടുകടത്താൻ പാകിസ്ഥാൻ; കടുത്ത സമ്മർദ്ദമുണ്ടെന്ന് വെളിപ്പെടുത്തൽ

ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നാടുകടത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. മുൻപ് നവാസ് ഷരീഫിനെയും ബേനസീർ ഭൂട്ടോയെയും നാടുകടത്തിയതിന് സമാനമായ ഒരു രാഷ്ട്രീയ ഒത്തുതീർപ്പിന് വിധേയനാക്കാൻ കടുത്ത സമ്മർദ്ദമുണ്ടെന്ന് പാകിസ്ഥാൻ പ്രതിപക്ഷ നേതാവ് മഹ്മൂദ്ഖാൻ അചക്സായി ആരോപിച്ചതായി ഡോൺ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച പെഷവാർ ഹൈക്കോടതിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് അചക്സായി ഈ അവകാശവാദം ഉന്നിച്ചത്. മുൻപ് പാകിസ്ഥാനിൽ സൈനിക അട്ടിമറികളോ രാഷ്ട്രീയ അട്ടിമറികളോ ഉണ്ടായപ്പോൾ പ്രമുഖ നേതാക്കൾ രാജ്യം വിടേണ്ടിവന്ന…

Read More

സൗദിയിലേക്കുള്ള എയർ ഇന്ത്യ,​ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; നിയന്ത്രണം ഈ മാസം 24 വരെ

റിയാദ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്പ്രസും. ഈ മാസം 24 വരെ ജിദ്ദ,​ ദമാം,​ എന്നിവിടങ്ങളിലേക്കും അവിടെന്ന് തിരിച്ചുള്ള സർവീസുകളാണ് താൽക്കാലികമായി നിർത്തിവച്ചതായി വിമാനകമ്പനികൾ അറിയിച്ചത്. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് എയർ ഇന്ത്യ എക്‌സിൽ കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച എയർ ഇന്ത്യ സൗദിയിലേക്കുള്ള സർവീസുകൾ ഒക്ടോബർ 20 വരെ റദ്ദാക്കിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസ് നേരത്തേ ഒക്ടോബർ…

Read More

ഇന്ത്യയ്ക്ക് 100 ശതമാനം തീരുവ ഭീഷണി ഒഴിവാകുന്നു; റഷ്യൻ കയറ്റുമതി ഉപരോധം ഇളവു ചെയ്ത് ട്രം‌പ്

ന്യൂഡൽഹി: ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ ആശ്വാസം പകർന്നു കൊണ്ട്, റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട നിരവധി ഉപരോധങ്ങളും തീരുവകളും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒഴിവാക്കി. കഴിഞ്ഞ മാസം ഒപ്പുവെച്ച ബിൽ പ്രകാരം ഈ ഉപരോധങ്ങൾ പ്രാബല്യത്തിൽ വരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ട്രംപിന്റെ നടപടി.

Read More

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ വംശീയ അധിക്ഷേപ സ്റ്റിക്കറുകളും ‘റീമൈഗ്രേഷൻ’ സന്ദേശവും

സിഡ്നി: ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിലെ ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള വംശീയ അധിക്ഷേപ സ്റ്റിക്കറുകൾ പ്രത്യക്ഷപ്പെട്ടു. ഇന്ത്യക്കാരെപ്പോലെ തോന്നിക്കുന്ന ഒരാൾ തെരുവിൽ മലമൂത്രവിസർജ്ജനം നടത്തുന്ന ചിത്രവും അതിനോടൊപ്പം "ഇതാണോ നിങ്ങളുടെ സംസ്‌കാരം? ഞങ്ങൾക്ക് ഇത് ഇഷ്ടമല്ല!" എന്ന സന്ദേശവും അടങ്ങിയതാണ് ഈ സ്റ്റിക്കറുകൾ.

Read More

പിക്കാ‌ക്സ് മലനിരകളിലെ ഇറാന്റെ ആണവകേന്ദ്രം ആക്രമിച്ചേക്കും,​ ആണവായുധം പ്രയോഗിക്കില്ലെന്ന് ട്രംപ്

വാഷിംഗ്‌ടൺ: പിക്കാക്സ് മലനിരകളിലെ ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തിന് കരസേനയെ അയക്കില്ലെന്നും ട്രംപ് സൂചന നൽകി. ന്യൂസ് മാക്സിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരെയുള്ള ആക്രമണത്തിൽ ആണവായുധം പ്രയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാക്കാനാകില്ലെന്ന് ഉറപ്പാക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്റെ കൈവശം ആണവായുധം ഉണ്ടായിരുന്നെങ്കിൽ അവരത് ഉപയോഗിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,​ ഇറാന്റെ ആണവകേന്ദ്രം ദശലക്ഷകണക്കിന് ടൺ പാറകൾക്കും മണ്ണിനും അടിയിലാണ്….

Read More

റഷ്യയില്‍ വന്‍ ഭൂചലനം: റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പില്ല

മോസ്കോ: റഷ്യയുടെ കിഴക്കൻ തീരമേഖലയിലുള്ള കാംചാത്ക ഉപദ്വീപിൽ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായതെന്ന് യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.35-ഓടെയാണ് ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ ഏകദേശം 140 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്നും അധികൃതർ വ്യക്തമാക്കി.

Read More

അമേരിക്കയിൽ സ്‌കൂളിനുള്ളിൽ വെടിവയ്പ്പ്, മൂന്ന് കുട്ടികളടക്കം നാലുപേർ മരിച്ചു, അക്രമി 16കാരൻ

ഒറിഗൺ: അമേരിക്കയിൽ സ്‌കൂളിലുണ്ടായ വെടിവയ്‌പ്പിൽ മൂന്ന് കുട്ടികളടക്കം നാലുപേർ മരിച്ചു. വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ ഒറിഗണിലാണ് സംഭവം. എലിമെന്ററി സ്‌കൂളിലെ 5,8, 11 വയസുകളുള്ള മൂന്ന് കുട്ടികൾക്കും ഒരു അദ്ധ്യാപകനുമാണ് സംഭവത്തിൽ ജീവൻ നഷ്‌ടമായത്. അക്രമി ഒരു 16കാരനാണെന്നാണ് വിവരം. ഇയാളെ എതിരിടാനെത്തിയ ഒരാൾ വെടിവച്ചുകൊന്നതായാണ് സ്ഥിരീകരണം ലഭിച്ചിരിക്കുന്നത്. പ്രാദേശിക സമയം വ്യാഴാഴ്‌ച വൈകിട്ട് 5.30ന് (ഇന്ത്യൻ സമയം ഇന്ന്‌ പുലർച്ചെ 6 മണി) ആണ് സംഭവം. സിൽവർ‌ റെയിൽ എലിമെന്ററി സ്‌കൂളിൽ ഷോട്‌ഗണുമായി എത്തിയ ഒരാൾ കാറിനുനേരെ…

Read More