ജർമനിയിൽ ഫ്ലാറ്റില്‍ തീപിടുത്തം; മൂന്ന് മലയാളികൾ മരിച്ചു, 5 പേർക്ക് പരിക്ക്, റൊമേനിയൻ പൗരൻ അറസ്റ്റിൽ

ബെർലിൻ ∙ ജർമനിയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്ന് മലയാളികള്‍ കൊല്ലപ്പെട്ടു. ഇടുക്കി കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), കൊല്ലം പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീലയുടെയും മകൾ അഞ്ജലി എസ്. ജോയ് (27), കാലടി സ്വദേശി സ്വിൻ ജോണി (26) എന്നിവരാണ് മരിച്ചത്. അഞ്ചുപേർ പുക ശ്വസിച്ച് അവശനിലയിൽ ആശുപത്രിയിലാണ്.

Read More

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്‌സ് സൗദി പൊലീസിന്റെ കസ്റ്റഡിയിൽ

ജിദ്ദ : ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്‌സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി അയ്യൻകൊല്ലി സ്വദേശികളുടെ മകളാണ് 32കാരിയായ ഫിലോമിന. സൗദിയിൽ നിരോധിക്കപ്പെട്ട മരുന്നുകൾ ഫിലോമിനയുടെ ലഗേജിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഫിലോമിനയെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചതെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. കഴിഞ്ഞ മൂന്നുവർഷമായ റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ്. ഫിലോമിന. വാർഷികാവധി കഴിഞ്ഞ ഈ മാസം 10ന് ഫിലോമിന ബംഗളുരുവിൽ നിന്നുള്ള വിമാനത്തിൽ ജിദ്ദയിൽ…

Read More

ഫ്രിഡ്ജുകളിലെ താപനില ഉയർത്തി ഹാക്കർമാർ; സൂപ്പർമാർക്കറ്റുകളിൽ നശിച്ചത് വൻതോതിലുള്ള ഭക്ഷ്യവസ്തുക്കൾ

പാരീസ്: ഫ്രാൻസിലെ നൂറുകണക്കിന് സൂപ്പർമാർക്കറ്റുകളിലെ ഫ്രിഡ്ജുകളെയും ഫ്രീസറുകളെയും ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം. ശീതീകരണ സംവിധാനങ്ങളുടെ താപനില നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറിന്റെ നിയന്ത്രണം ഹാക്കർമാർ കൈക്കലാക്കിയതോടെ ഫ്രിഡ്ജുകളും ഫ്രീസറുകളും ചൂടാകുകയും വൻതോതിൽ ഭക്ഷ്യവസ്തുക്കൾ നശിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് യൂറോയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ഡാനിഷ് എൻജിനീയറിംഗ് കമ്പനിയായ ഡാൻഫോസിന്റെ സോഫ്റ്റ്‌വെയറാണ് അക്രമികൾ ലക്ഷ്യമിട്ടത്. ഇതിലൂടെ സൂപ്പർമാർക്കറ്റുകളിലെ ശീതീകരണ സംവിധാനങ്ങളുടെ താപനില ദൂരെ ഇരുന്നും നിയന്ത്രിക്കാൻ ഹാക്കർമാർക്ക് കഴിഞ്ഞു. ചില ഫ്രിഡ്ജുകളിലെയും ഫ്രീസറുകളിലെയും താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായാണ്…

Read More

നാല് വിദ്യാർത്ഥികളെ തല്ലി; അബുദാബിയിൽ സ്‌കൂൾ അദ്ധ്യാപകന് രണ്ടുവർഷം തടവും പിഴയും, നാടുകടത്താനും ഉത്തരവ്

അബുദാബി: നാല് വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിച്ചതിന് അബുദാബിയിലെ ഒരു സ്വകാര്യ സ്‌കൂൾ അദ്ധ്യാപകന് രണ്ട് വർഷം തടവുശിക്ഷ വിധിച്ചു. കൂടാതെ ഇയാളെ നാടുകടത്താനും കോടതി ചെലവുകൾക്കായുള്ള മുഴുവൻ തുക പിഴയായി അടയ്‌ക്കാനും അബുദാബി ക്രിമിനൽ കോടതി ഉത്തരവിട്ടു. ക്ലാസ് മുറിക്കുള്ളിൽ വച്ചാണ് അദ്ധ്യാപകൻ വിദ്യാർത്ഥികളെ അടിച്ചത്. പരിക്കേറ്റ കുട്ടികൾക്ക് 20 ദിവസത്തോളം സ്വന്തം കാര്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. അദ്ധ്യാപകൻ കോടതിക്ക് മുന്നിൽ ഈ കുറ്റങ്ങളെല്ലാം സമ്മതിച്ചു. പ്രതിയുടെ പെരുമാറ്റം നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന്…

Read More

ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ ; ഒക്ടോബര്‍ 20 വരെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി

വത്തിക്കാന്‍: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അദ്ദേഹം ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചനകള്‍. മുന്നറിയിപ്പ് എന്ന നിലയില്‍ ഒക്ടോബര്‍ 20 വരെ മാര്‍പാപ്പയുടെ എല്ലാ പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കിയിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താനായത് ആശ്വാസകരമാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

Read More

സൗദിയില്‍ അരാംകോ എണ്ണക്കമ്പനിക്ക് നേരെ ആക്രമണം ; മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് 4 പേര്‍ക്ക് പരിക്ക്

റിയാദ്: സൗദി എണ്ണക്കമ്പനിയായ അരാംകോയ്ക്ക് നേരെ ചൊവ്വാഴ്ച രാത്രി ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ദഹ്‌റാനിലെ ആസ്ഥാനത്തിന് സമീപം വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും, സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ആസ്ഥാനത്തിന് സമീപത്ത് നിന്ന് വലിയ ശബ്ദങ്ങള്‍ കേട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. കെട്ടിടത്തില്‍ നിന്നും ആളെ ഒഴിപ്പിച്ചതിനാല്‍ കാര്യമായ ആളപായം ഉണ്ടായിട്ടില്ല.

Read More

ഹൂതി ആക്രമണ ഭീഷണി; സൗദിയിലേക്കുള്ള ഇൻഡിഗോ സർവീസുകൾ റദ്ദാക്കി

ന്യൂഡൽഹി: സൗദി അറേബ്യയിലെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ. ഒക്ടോബർ 13ന് പുറത്തിറക്കിയ അറിയിപ്പിലാണ് വിമാനക്കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

Read More

ഇന്ത്യ ശക്തമായി തുടരും; ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനമായിരിക്കുമെന്ന് ഐഎം‌എഫ്; ആഗോള സമ്പദ്‌വ്യവസ്ഥ ദുർബലം

ന്യൂഡൽഹി: ഉയർന്ന ഊർജ-ഭക്ഷണ വിലകളും ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും കാരണം ആഗോള സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരത കൂടുതൽ ദുർബലമായിക്കൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പ് നൽകി അന്താരാഷ്ട്ര നാണയ നിധി (ഐഎം‌എഫ്). എന്നാൽ, 2027, 2028 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7 ശതമാനമായിരിക്കുമെന്ന് പ്രവചനത്തിൽ പറയുന്നു.

Read More

സൗദി കിരീടാവകാശി ബങ്കറുകളുടെയും പ്രത്യേക സൈനികരുടെയും സുരക്ഷയിൽ? ഹൂതി ആക്രമണം വീണ്ടും ഊർജ്ജവിപണി തടസ്സപ്പെടുത്തും?

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഹൂതികളുടെ ഭീഷണിക്കിടെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ബങ്കറുകളുള്ള അതീവ സുരക്ഷയുള്ള കൊട്ടാരങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ‘വാൾസ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട മേഖലയിലെ തുടരെയുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ഈ നീക്കം. കഴിഞ്ഞയാഴ്ച ദേശീയ രക്തദാന ക്യാമ്പയിന്റെ ഭാഗമായി രക്തം ദാനം ചെയ്തതായിരുന്നു കിരീടാവകാശിയുടെ അവസാനത്തെ പൊതുവേദിയിലെ പ്രത്യക്ഷപ്പെടൽ. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, 41 കാരനായ കിരീടാവകാശിയെ…

Read More

ബലൂചിസ്ഥാനിൽ പാക് സൈനിക വിമാനം തകർന്നുവീണു,​ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സൈനിക പരിശീലന വിമാനം തകർന്നുവീണ് രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നവാൻ കില്ലി പട്ടണത്തിന് സമീപമാണ് അപകടമുണ്ടായത്. പാക് സൈന്യത്തിന്റെ പിഎസി എംഎഫ്‌ഐ-17 മുഷ്ഷാക് പരിശീലന വിമാനമാണ് തകർന്നുവീണത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് സൈന്യത്തിന്റെ പ്രാഥമിക വിശദീകരണം. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൈലറ്റുമാരുടെ മരണത്തിൽ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഇരുവരും അറിയിച്ചു….

Read More