ഇനി പവർ കട്ട് ഒഴിവാക്കണമെങ്കിൽ മലയാളി ഉപഭോഗം കുറയ്‌ക്കണം, കൂടുതൽ വൈദ്യുതി തരില്ലെന്ന് അറിയിച്ച് കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ കമ്മി പരിഹരിക്കാൻ കൂടുതൽ വൈദ്യുതി നൽകാനാവില്ലെന്ന് കേന്ദ്രം. ഗ്രിഡിൽ നിന്ന് നിലവിൽ 1,600 മെഗാവാട്ടോളം കിട്ടുന്നുണ്ട്. അതിൽ കൂടുതൽ തരപ്പെടുത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കേന്ദ്രം 50 മെഗാവാട്ട് അധികം നൽകി. ഇനിയും കൂടുതൽ ചോദിക്കരുതെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദേശീയതലത്തിൽ 12,000 മെഗാവാട്ടിന്റെ കമ്മി നേരിടുന്നുണ്ട്. പുറമെ വിൻഡ് എനർജി ഉത്പാദനത്തിൽ 5,000 മെഗാവാട്ടിന്റെ കുറവുണ്ടായി. കൽക്കരിയുടെ കടുത്ത ക്ഷാമം മൂലം താപനിലയങ്ങൾ ഉത്പാദന പ്രതിസന്ധിയിലാണ്. വൈദ്യുതിയുടെ തത്സമയ ലഭ്യതാ ആശ്രയമായ ഓപ്പൺ എക്സ്‌ചേഞ്ചിലും വൈദ്യുതി…

Read More

പത്താംക്ലാസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; മുഖ്യപ്രതിക്ക് പൊലീസ് ഏറ്റുമുട്ടലിൽ പരിക്ക്

പാട്‌ന: ബീഹാറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കൂട്ടംചേർന്ന് ആക്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌ത കേസിലെ മുഖ്യപ്രതിക്ക് പൊലീസ് ഏറ്റുമുട്ടലിൽ പരിക്ക്. അക്രമസംഘത്തിലെ മുഖംമൂടി ധരിച്ചെത്തിയ മുഖ്യപ്രതി നന്ദൻ യാദവിനാണ് പരിക്കേറ്റത്. തെളിവെടുപ്പിനിടെ പൊലീസ്‌ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഇയാൾക്കുനേരെ വെടിയുതിർത്തതെന്ന് പൊലീസ് വ്യക്തമാക്കി. കാലിൽ വെടിയേറ്റ നന്ദൻ യാദവിനെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ…

Read More

വന്ദേമാതരം വിവാദം: കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീം കോടതി; ടി.എം. കൃഷ്ണയുടെ ഹർജി

ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരത്തിലെ ആറ് ചരണങ്ങളും നിർബന്ധമായി ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിനെതിരായ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി സുപ്രീം കോടതി. പ്രമുഖ കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള 1971ലെ നിയമത്തിൽ 2026ൽ വരുത്തിയ ഭേദഗതിയിലെ സെക്ഷൻ 3ന്റെയും ജനുവരി 28, ജൂലൈ…

Read More

റേഞ്ച് റോവർ വിവാദം: മന്ത്രി കെഎം ഷാജിയുടെ വാദങ്ങൾ പൊളിയുന്നു, യാത്ര പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെ

തിരുവനന്തപുരം: വിവാദമായ റേഞ്ച് റോവർ യാത്രയുമായി ബന്ധപ്പെട്ട മന്ത്രി കെഎം ഷാജിയുടെ വാദങ്ങൾ പൊളിയുന്നു. റേഞ്ച് റോവർ യാത്രയ്ക്ക് പൊതുഭരണ വകുപ്പിന്റെ അനുമതിയില്ലാതെയെന്നാണ് വിവരം. വാഹനം അനുവധിച്ചത് ഒരൊറ്റ തവണ കണ്ണൂരിൽ നിന്ന് കൂർഗിലേയ്ക്ക് പോകാനാണെന്നും ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്തു. പതിമൂന്നാം നമ്പർ ഉള്ള ഈ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക ബോർഡോ സ്റ്റിക്കറോ പതിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ യാതൊരുവിധ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചതും അതിന്മേൽ ഉയർന്നുവന്ന സുരക്ഷാ-വകുപ്പുതല…

Read More

സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം; നടി മഞ്ജു വാര്യർക്ക് പിന്തുണ പ്രഖ്യാപിച്ച് കെ കെ ശൈലജ

കൊച്ചി: നടി മഞ്ജു വാര്യർ സെക്സ് റാക്കറ്റിന്റെ തടവിലാണെന്നതുൾപ്പെടെയുള്ള സംവിധായകൻ സനൽകുമാർ ശശിധരന്റെ ആരോപണങ്ങൾക്കെതിരെ മുതിർന്ന സിപിഎം നേതാവ് കെ കെ ശൈലജ. മഞ്ജുവിനെതിരെ സനൽകുമാർ നടത്തുന്നത് ഹീനമായ അതിക്രമമാണെന്ന് ശൈലജ വിമർശിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സനൽകുമാർ ശശിധരൻ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം മലയാളത്തിന്റെ…

Read More

അമേരിക്കൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഹനുമാൻ പ്രതിമ

വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ടെക്സസിലെ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയെച്ചൊല്ലിയുള്ള വംശീയ രാഷ്ട്രീയ തർക്കവും വിവാദവും ശക്തമാകുന്നു. പ്രമുഖ തീവ്ര വലതുപക്ഷ യൂട്യൂബറായ ജെസ്സി ഹ്യൂസ് ഹനുമാൻ പ്രതിമയുടെ ചിത്രം പങ്കുവച്ചുകൊണ്ട് നടത്തിയ വിദ്വേഷ പരാമർശമാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചാൽ ഇതൊക്കെ തകർക്കുമെന്നായിരുന്നു ഹ്യൂസിന്റെ വിവാദപരാമർശം. ഈ പരാമർശത്തിനെതിരെ യുഎസിലെ ഹിന്ദുസംഘനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രംബാക്കിനിൽക്കെ ഹനുമാൻ പ്രതിമയെ രാഷ്ട്രീയ ആയുധമാക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി….

Read More

സര്‍ക്കാരിന്റേതല്ലെങ്കില്‍ പണത്തിന്റെ ഉറവിടം അറിയണം ; മന്ത്രിമാരുടെ വിദേശയാത്രയില്‍ വിമര്‍ശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: മന്ത്രിമാരുടെ കൂട്ടത്തോടെയുള്ള വിദേശയാത്രയ്ക്ക എതിരേ പ്രതിപക്ഷത്തിന്റെ ശക്തമായ നീക്കം. മന്ത്രിമാരുടെ യാത്രകളില്‍ സര്‍ക്കാ രിന് ഒരു പൈസ പോലും ചെലവില്ലെങ്കില്‍ പിന്നെ വിദേശയാത്രക്ക് ചെലവഴിക്കുന്ന പണത്തിന്റെ ഉറവിടം അറിയണമെന്നും യാത്രകളുടെ ലക്ഷ്യം അറിയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. യാത്രാവിവാദം കത്തുന്നതിനിടെ ഇന്നലെ മലപ്പുറത്തേക്ക് മുഖ്യമന്ത്രി ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് യാത്ര നടത്തിയിരുന്നു. ഹെലികോപ്റ്ററിന്റെ വാടക ആര് നല്‍കുന്നു എന്നതിന്റെ കാര്യത്തിലും വിശദീകരണം നല്‍കിയിട്ടില്ല. ആദ്യം വിവാദമായത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്രയായിരുന്നു. എന്നാല്‍ എറണാകുളത്തെ സുഹൃത്തിന്റെ മകന്റെ വിവാഹ…

Read More

12.54 കോടി സൗജന്യ യാത്ര, പുരുഷ യാത്രക്കാരുടെ എണ്ണത്തിലും വർദ്ധന; പ്രിയദർശിനി 100 ദിവസം പിന്നിടുമ്പോൾ

കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും ചരിത്രത്തിലെ പുതിയ അദ്ധ്യായം രചിച്ച 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതി സെപ്തംബർ 22ന് 100 ദിവസം പൂർത്തിയാക്കുകയാണ്. അധികാരത്തിലേറിയ ഉടൻ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതി സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സി പി ജോൺ വ്യക്തമാക്കി. ജൂൺ 15 മുതൽ സെപ്തംബർ 19വരെയുള്ള 97 ദിവസം പദ്ധതിയിലൂടെ 12.54 കോടി സൗജന്യ യാത്രകളാണ് നടന്നത്. ഇക്കാലയളവിൽ 266.53 കോടി…

Read More

ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ല; അബ്ദുറഹ്മാനെ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫ് അംഗങ്ങൾ

തിരുവനന്തപുരം: മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫ് അംഗങ്ങൾ. ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അബ്ദുറഹ്മാൻ തിരുത്തിയില്ലെന്ന് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി ആർ രമേശ് എസ്‌ഐടിക്ക് മൊഴി നൽകി. തന്നിഷ്ടപ്രകാരം വകുപ്പിലെ കാര്യങ്ങൾ തീരുമാനിച്ചെന്നും രമേശ് എസ്‌ഐടിയുടെ ചോദ്യം ചെയ്യലിൽ ആരോപിച്ചു. ടെൻഡറില്ലാതെ സ്‌പോൺസറെ വയ്ക്കരുതെന്ന മുന്നറിയിപ്പ് അബ്ദുറഹ്മാൻ അവഗണിച്ചു. എയ്‌ഡഡ് കോളേജ് അദ്ധ്യാപികയുടെ സേവനത്തിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടും മുൻമന്ത്രി…

Read More

രാഷ്ട്രീയ സമരവും മുദ്രാവാക്യവും പാടില്ല; കേരള സർവകലാശാലയുടെ കരട് മാർഗരേഖ വിവാദത്തിൽ

തിരുവനന്തപുരം: കേരള സർവകലാശാലയുടെ കരട് മാർഗരേഖയ്ക്കെതിരെ വ്യാപക പ്രതിഷേധം. കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള ശ്രമമാണ് ഈ കരട് മാർഗരേഖയെന്നാണ് ആരോപണം. ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിൻഡിക്കേറ്റ് തയ്യാറാക്കിയ കരട് മാർഗരേഖ പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനം ഉയരുന്നത്. ക്യാമ്പസിൽ രാഷ്ട്രീയ സമരങ്ങൾ പാടില്ല, രാഷ്ട്രീയത്തിന്റെ ഭാഗമായി ധർണയോ ഉപരോധമോ പാടില്ല, ക്യാമ്പസിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കരുത്, ദേശവിരുദ്ധ പശ്ചാത്തലം ഉള്ളവരെ ക്ഷണിച്ചുള്ള പരിപാടികൾ നടത്തരുത്, ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയും രാഷ്ട്രീയ പ്രചാരണം പാടില്ല എന്നിങ്ങനെയാണ് കരട് രേഖയിലെ…

Read More